ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനം പോകും; ഐഎന്‍എല്‍ എല്‍ഡിഎഫിന് പുറത്തേക്ക്, അവസാന ആണി മന്ത്രി വക
കോഴിക്കോട്: അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഐഎന്‍എല്‍ എല്‍ഡിഎഫില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പായി. അഹമ്മദ് ദേവര്‍കോവിലിന്റെ മന്ത്രിസ്ഥാനവും നഷ്ടമാകും. അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെടാനുള്ള കാരണം കാസിം ഇരിക്കൂര്‍ വിഭാഗമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്.
അവസാന ഘട്ടത്തില്‍ അനുരഞ്ജന ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് സാധ്യമാകുമായിരുന്നു എന്നാണ് വിവരം. എന്നാല്‍, അതിന്റെ സാധ്യതകള്‍ ഇല്ലാതാക്കുന്ന നിലപാടാണ് മന്ത്രിയും സ്വീകരിച്ചത്. രണ്ട് പക്ഷത്തേയും ഒരുമിച്ച് നിര്‍ത്താന്‍ മന്ത്രി എന്ന നിലയില്‍ ദേവര്‍കോവില്‍ ഇടപെടേണ്ടതായിരുന്നു എന്നാണ് വിലയിരുത്തലുകള്‍.
ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

പക്ഷം പിടിക്കരുത് എന്ന് സിപിഎം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും അഹമ്മദ് ദേവര്‍കോവില്‍ അവസാന നിമിഷത്തില്‍ അത് തുടര്‍ച്ചയായി ലംഘിച്ചു. ഇതാണ് സമവായ ശ്രമങ്ങളില്‍ നിന്ന് കാന്തപുരം വിഭാഗം പിന്മാറാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്. മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇരുപക്ഷത്തേയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന് കടകവിരുദ്ധമായിട്ടായിരുന്നു ദേവര്‍കോവിലിന്റെ ഇടപെടലുകള്‍.

പത്തനംതിട്ടയില്‍ കാസിം ഇരിക്കൂര്‍ വിഭാഗം വിളിച്ച യോഗത്തില്‍ മന്ത്രി പങ്കെടുത്തത് സമവായ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. അതിനിടെയാണ്- പുറത്ത് പോയവര്‍ പുറത്ത് തന്നെ എന്ന സമീപനവും മന്ത്രി സ്വീകരിച്ചത്. ഇതോടെ സമവായ ശ്രമങ്ങളുടെ ഏകപക്ഷീയ ലംഘനം പൂര്‍ണമാവുകയും ചെയ്തു. ഐഎന്‍എലിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് അഹമ്മദ് ദേവര്‍കോവില്‍.

പാര്‍ട്ടിയിലെ പിളര്‍പ്പ് മൂര്‍ദ്ധന്യാവസ്ഥയില്‍ നില്ക്കുന്ന ഘട്ടത്തില്‍ ആയിരുന്നു ഇടതുമുന്നണി നിര്‍ദ്ദേശ പ്രകാരം എപി അബ്ദുള്‍ വഹാബ് വിഭാഗം സമവായ നീക്കങ്ങളുമായി മുന്നോട്ട് വന്നത്. ഇതിന്റെ ഭാഗമായി അബ്ദുള്‍ വഹാബ് മന്ത്രി ദേവര്‍കോവിലുമായി കൂടിക്കാഴ്ച നടത്തുകയും സമവായ സാധ്യതകള്‍ ആരായുകയും ചെയ്തിരുന്നു. പ്രശ്നപരിഹാരത്തിനുള്ള സാധ്യതകള്‍ തുറന്ന ഘട്ടത്തിലാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ രംഗത്തെത്തുന്നത്.

പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായാല്‍ ഇടതുമുന്നണിയില്‍ നിന്ന് പുറത്ത് പോകേണ്ടിവരും എന്നത് കാസിം ഇരിക്കൂര്‍ വിഭാഗത്തിനും കൃത്യമായ ധാരണയുള്ള കാര്യമാണ്. പ്രശ്നങ്ങള്‍ മൂര്‍ച്ചിച്ച് നില്ക്കുന്ന ഘട്ടത്തില്‍ തങ്ങള്‍ക്ക് മന്ത്രിസ്ഥാനം അല്ല വലുത് എന്ന നിലയില്‍ ഐഎന്‍എല്‍ ദേശീയ ട്രഷറര്‍ നടത്തിയ പരാമര്‍ശം കാസിം വിഭാഗത്തില്‍ ഭിന്നതയുണ്ട് എന്ന സൂചനയും നല്‍കിയിരുന്നു. ഈ ഘട്ടത്തിലും എല്‍ഡിഎഫ് നിര്‍ദ്ദേശം അനുസരിച്ച് ദേവര്‍കോവില്‍ പരസ്യ നിലപാടുകള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല.

സമവായ നീക്കത്തിന് എതിര്‍പക്ഷം തയ്യാറാവുകയും എന്ത് വിട്ടുവീഴ്ചയ്ക്കും ഒരുക്കമാണെന്ന് അറിയിക്കുകയും ചെയ്തിട്ടും കാസിം വിഭാഗം അയയാതിരിക്കാന്‍ കാരണമെന്താണെന്ന ആശയക്കുഴപ്പത്തിലാണ് ഐഎന്‍എല്‍ അണികളും. 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മുന്നണി പ്രവേശനം സാധ്യമാവുകയും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കുകയും ചെയ്ത ഘട്ടത്തില്‍ എന്തുകൊണ്ടാണ് പാര്‍ട്ടിയെ പിളര്‍ത്തിയേ അടങ്ങൂ എന്ന കടുംപിടിത്തം എന്നാണ് അണികളുടെ ചോദ്യം.

പാര്‍ട്ടി പിളര്‍ത്താന്‍ ബാഹ്യ ഇടപെടലുകള്‍ നടക്കുന്നു എന്ന എപി അബ്ദുള്‍ വഹാബ് വിഭാഗത്തിന്റെ ആരോപണത്തിന് ശക്തിപകരുന്നതാണ് കാസിം ഇരിക്കൂര്‍ വിഭാഗത്തിന്റെ കടുംപിടിത്തം എന്നാണ് വിലയിരുത്തല്‍. മുസ്ലീം ലീഗ് ആണ് ഐഎന്‍എലിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് പിന്നില്‍ എന്നും ആരോപണം ഉയര്‍ന്നിരുന്നു. പുതിയ സാഹചര്യത്തില്‍ ഈ ചര്‍ച്ചകള്‍ കൂടുതല്‍ ഗൗരവത്തോടെ നടക്കും എന്ന് ഉറപ്പാണ്. എല്‍ഡിഎഫില്‍ നിന്ന് പുറത്തായാല്‍ ഇരു വിഭാഗങ്ങളും ആര്‍ക്കൊപ്പം നില്ക്കും എന്നത് അനുസരിച്ച് ഈ വിഷയത്തില്‍ വ്യക്തത വരും.

ഐഎന്‍എല്‍ ദേശീയ പ്രസിഡന്റിന്റെ നിലപാടും ഇതോടൊപ്പം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായിട്ടില്ല എന്നാണ് ദേശീയ പ്രസിഡന്റിന്റെ നിലപാട്. ചില ആളുകള്‍ പുറത്ത് പോവുകയും അവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു എന്നതല്ലാതെ വേറെ പ്രശ്നമൊന്നും ഇല്ലെന്ന നിലപാടിലായിരുന്നു മധ്യസ്ഥ ചര്‍ച്ചയിലും ദേശീയ പ്രസിഡന്റ്. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്ത് നിന്നുള്ള ഇടപെടലുകള്‍ ആവശ്യമില്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു എന്നാണ് വിവരം. ഐഎന്‍എല്‍ ദേശീയ പ്രസിഡന്റിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധവും ഈ ഘട്ടത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.

പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്ണമായാല് അതില്‍ വ്യക്തിപരമായും രാഷ്ട്രീയ പരമായും ഏറ്റവും നഷ്ടം നേരിടുക മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തന്നെ ആയിരിക്കും. ഐഎന്‍എലിന് സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന മന്ത്രിസ്ഥാനം ആണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ലഭിച്ചത്. രണ്ടര വര്‍ഷത്തേക്കാണ് മന്ത്രിസ്ഥാനം എങ്കിലും, ഇത്തരമൊരു അവസരം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ കൊണ്ട് നഷ്ടപ്പെടുന്ന സാഹചര്യം നിരാശാജനകമാണ്. കാര്യങ്ങള്‍ അങ്ങനെ ആയിട്ടും മന്ത്രി അനുരഞ്ജന ശ്രമങ്ങള്‍ക്കൊപ്പം നിന്നില്ല എന്നത് പല സംശയങ്ങള്‍ക്കും വഴിവയ്ക്കുന്നുണ്ട്.

എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടായിരുന്നു എപി അബ്ദുള്‍ വഹാബ് വിഭാഗം സമവായ നീക്കവുമായി രംഗത്ത് വന്നത്. എന്നാല്‍ ദേശീയ നേതൃത്വം പുറത്താക്കിയ എല്ലാ നേതാക്കളേയും തിരിച്ചെടുക്കണം എന്നതായിരുന്നു ആവശ്യം. പക്ഷേ, അങ്ങനെ തിരിച്ചെടുക്കാന്‍ ആവില്ലെന്ന കടുംപിടിത്തത്തില്‍ കാസിം ഇരിക്കൂര്‍ വിഭാഗം ഉറച്ച് നില്‍ക്കുകായിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഈ വിഷയത്തില്‍ അഹമ്മദ് ദേവര്‍കോവിലിന് ഇതില്‍ നീക്കുപോക്കുകള്‍ക്ക് ശ്രമിക്കാമായിരുന്നു എന്നും ആക്ഷേപം ഉയരുന്നുണ്ട്.

അഹമ്മദ് ദേവര്‍കോവിലിന് മന്ത്രിസ്ഥാനം കിട്ടിയതിന് പിറകെ ഉയര്‍ന്ന വലിയൊരു ആരോപണം അദ്ദേഹത്തിന്റെ ബന്ധങ്ങളെ കുറിച്ചായിരുന്നു. മുസ്ലീം ലീഗുകാരുമായിട്ടാണ് മന്ത്രിയുടെ ബന്ധം എന്ന് പലയിടത്തും പ്രാദേശിക സിപിഎം ഘടകങ്ങളും ആക്ഷേപം ഉന്നയിച്ചിരുന്നു. മുസ്ലീം ലീഗ് നേതാവുമൊത്തുള്ള ചില സന്ദര്‍ശനങ്ങളുടെ കാര്യത്തില്‍ സിപിഎം നേതൃത്വം തന്നെ ഇടപെടുന്ന സാഹചര്യം ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എംഎസ്എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ ദേവര്‍കോവില്‍ ഐഎന്‍എല്‍ വിട്ട് ഒരിടക്കാലത്ത് മുസ്ലീം ലീഗില്‍ ചേര്‍ന്നിരുന്നു. അവിടെ നിന്ന് വീണ്ടും തിരിച്ചെത്തിയതിന് ശേഷം ആണ് ദേശീയ ജനറല്‍ സെക്രട്ടറിയാകുന്നത്.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!










Click it and Unblock the Notifications