എഴുത്തിലൂടെ പ്രതിസന്ധികളെ അതിജീവിച്ച എസ്ആർ അഖിൽ രാജിന് പ്രതിഭാ പുരസ്‌കാരം സമർപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

വടകര:ചിത്രകാരന്മാരുടെ കൂട്ടായ്മയായ പിന്റേഴ്സ് ആർട്ട് പീപ്പിൾ ഏർപ്പെടുത്തിയ ആദ്യ പ്രതിഭ പുരസ്‌കാരം സെറിബ്രൽ പാൾസി ബാധിച്ച് തളർന്നു പോകുകയും,എഴുത്തിലൂടെ പ്രതിസന്ധികളെ അതി ജീവിച്ച യുവ എഴുത്തുകാരനു മായ എസ്.ആർ.അഖിൽ രാജ് മാഹി എം.എൽ.എ വി.രാമചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.

സിറ്റിയെ തോല്‍പ്പിക്കാവില്ല മക്കളേ... 13ാം ജയം, ഗട്ടൂസോയുടെ മിലാന് ഷോക്ക്, ഒരടിയില്‍ വലന്‍സിയ വീണു

ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി വടകര ബ്ലോക്ക് പഞ്ചായത്ത്‌ ആർട്ട് ഗാലറിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. .ഏഴായിരം രൂപയും ഫലകവും ആണ് പുരസ്‌കാരം .അഖിൽ രാജിന്റെ അമ്മയ്ക്ക് ആദരവായി ചിത്രകാരൻ ജസ്റ്റിൻ ജോർജ് വരച്ച അമ്മ എന്ന ചിത്രം സമ്മാനിച്ചു.

akhilraj

സദു അലിയൂർ മുഖ്യ അതിഥി ആയിരുന്നു.കവി ഡോ:ബിനീഷ് പുതുപ്പണം, വി.പി.രാഘവൻ, .മുത്തു രാജ്, ടി.ബേഗുർ , ജഗദീഷ് പാലയാട്ട് .അരുൺജിത് പഴശ്ശി എന്നിവർ പ്രസംഗിച്ചു..തുടർന്ന് വി പി പ്രേമൻ സംവിധാനം ചെയ്ത അക്ഷരം പിടിച്ചു നടന്നൊരാൾ എന്ന അഖിൽരാജിനെ കുറിച്ചുള്ള ഡോക്യൂന്ററി വേദിയിൽ പ്രദർശിപ്പിച്ചു .

English summary
SR Akhil Raj got award
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്