മെട്രോമാനെ ഒഴിവാക്കി കൊച്ചി മെട്രോ ഉദ്ഘാടനം!! ചെന്നിത്തലയുമില്ല!! കളി നടന്നത് കേന്ദ്രത്തില്‍..

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ ഈ പദ്ധതിക്കു ചുക്കാന്‍പിടിച്ച ഇ ശ്രീധരന്‍ ഉണ്ടാവില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് പുറത്തുവിട്ട പട്ടികയില്‍ നിന്ന് ശ്രീധരനെയും ചെന്നിത്തലയെയും ഒഴിവാക്കുകയായിരുന്നു.

വേദിയില്‍ നാലു പേര്‍ മാത്രം

വേദിയില്‍ നാലു പേര്‍ മാത്രം

മോദിയടക്കം നാലു പേര്‍ മാത്രമാണ് ഉദ്ഘാടന വേദിയിലുണ്ടാവുക. 13 പേര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് കെംഎംആര്‍എല്‍ അധികൃതര്‍ നല്‍കിയിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഈ പട്ടിക നാലാക്കി വെട്ടിച്ചുരുക്കുകയായിരുന്നു. പുതിയ പട്ടികയനുസരിച്ച് പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍, കേന്ദ്ര മന്ത്രി എന്നിവര്‍ മാത്രമായിരുന്നു ഉദ്ഘാടന വേദിയിലുണ്ടാവുക.

പട്ടികയില്‍ ഇല്ല

പട്ടികയില്‍ ഇല്ല

ചെന്നിത്തലയെക്കൂടാതെ മറ്റു ജനപ്രതിനിധികളാരും വേദിയിലുണ്ടാവില്ല. അതേസമയം, കെഎംആര്‍എല്‍ നേരത്തേ നല്‍കിയ പട്ടികയില്‍ ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.

പരാതിയില്ലെന്ന് ശ്രീധരന്‍

പരാതിയില്ലെന്ന് ശ്രീധരന്‍

ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതില്‍ പരാതിയില്ലെന്ന് ശ്രീധരന്‍ പ്രതികരിച്ചു. അസ്വാഭാവികത ഇല്ലാത്ത തീരുമാനം അംഗീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഇവരും പുറത്ത്

ഇവരും പുറത്ത്

ഇ ശ്രീധരന്‍, ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരെക്കൂടാതെ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, എംഎല്‍എ പിടി തോമസ്, കെവി തോമസ് എംപി എന്നിവരെയും ഉദ്ഘാടനത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

അവഹേളനമെന്ന് പിടി തോമസ്

അവഹേളനമെന്ന് പിടി തോമസ്

ജനപ്രതിനിധികളെ വേദിയില്‍ നിന്നൊഴിവാക്കിയത് അവഹേളനമാണെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞു. ഈ നടപടിക്കെതിരേ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്ഘാടനം കലൂരില്‍

ഉദ്ഘാടനം കലൂരില്‍

ജൂണ്‍ 17നു രാവിലെ 11 മണിക്കാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം മോദി നിര്‍വഹിക്കുന്നത്. ആലുവയിലാണ് നേരത്തേ ഉദ്ഘാടനച്ചടങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് കലൂര്‍ സ്റ്റേഡിയത്തിലേക്കു മാറ്റുകയായിരുന്നു.

English summary
Kochi metro inaugaration: E Sreedharan and Ramesh chennithala not included in venue
Please Wait while comments are loading...