ഗംഗേശാനന്ദയെ പോലീസ് കസ്റ്റഡിയിൽ വിട്ടു; മതിയായ ചികിത്സ ലഭ്യമാക്കണമെന്നും കോടതി

  • By: അക്ഷയ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ പാദം എന്ന ശ്രീഹരി സ്വാമിയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. സ്വാമിക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് നടപടി.

'ലിംഗം ഛേദിക്കപ്പെട്ട' സ്വാമി ആരുടെ കസ്റ്റഡിയിൽ? പോലീസ് ചെയ്തത് തെറ്റ് തന്നെ!!

രുവനന്തപുരത്ത് പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ പാദം എന്ന ശ്രീഹരി സ്വാമിയെ കോടതിയില്‍ ഹാജരാക്കത്തതിന് തിരുവനന്തപുരം പോക്‌സോ കോടതി പോലീസിനെ വിമര്‍ശിച്ചിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പ്രതിയായ സ്വാമി ഇല്ലാതെയാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതിയുടെ വിമര്‍ശനം. ഗംഗേശാനന്ദ ആരുടെ കസ്റ്റഡിയിലാണെന്ന് പോലീസിനോട് കോടതി ചോദിച്ചു.

Sreehari Swami

ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇന്നുതന്നെ ഗംഗേശാനന്ദയെ ഹാജരാക്കണമെന്നും കോടതി പറഞ്ഞു. അതേസമയം സ്വാമി ഇപ്പോഴും ചികിത്സയില്‍ ആണെന്നും അതിനാലാണ് ഹാജാരാക്കാന്‍ സാധിക്കാത്തതെന്നുമാണ് പൊലീസ് നല്‍കിയ മറുപടി.

English summary
Sreehari swami in police custody
Please Wait while comments are loading...