ശ്രീജിത്തിന് ജനനേന്ദ്രിയത്തില്‍ ഗുരുതര പരിക്ക്! രക്തം കട്ടപിടിച്ചു.. മൂന്നാം മുറ?

  • Written By: Desk
Subscribe to Oneindia Malayalam

വാരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ തുടക്കത്തിലേ പോലീസ് ആയിരുന്നു പ്രതിസ്ഥാനത്ത്. വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത് മുതല്‍ സ്റ്റേഷനില്‍ എത്തുവരേയും തുടര്‍ന്നും എസ്ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ശ്രീജിത്തിന്‍റെ സഹോദരന്‍ സജിത്തും അമ്മയും ഉള്‍പ്പെടേയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. മാരക മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്‍റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ശ്രീജിത്തിന് പരിക്കുകള്‍ ഒന്നും ഇല്ലായിരുന്നു എന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പറവൂര്‍ താലൂക്കാശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. അടിപിടി നടന്നിട്ടുണ്ട് എന്ന് മാത്രമാണ് ഈ ആദ്യത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനെ തള്ളുന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്

ശ്രീജിത്തിന് നേരെ ക്രൂരമര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്. മര്‍ദ്ദനത്തില്‍ വൃഷണത്തില്‍ രക്തം കട്ടപിടിച്ചിരുന്നു. ചെറുകുടലും മുറിഞ്ഞ് തൂങ്ങിയിരുന്നു. ശരീരത്തിന്‍റെ പലയിടങ്ങളിലും ചതവുകളും ഉണ്ട്. അതേസമയം പുറത്ത് കാണുന്ന രീതിയിലുള്ള മുറിവുകളും ചതവുകളും റിപ്പോര്‍ട്ടില്‍ ഇല്ല. ഇതോടെ അറസ്റ്റ് ചെയ്തത് മുതല്‍ ശ്രീജിത്തിനെ ഏതൊക്കെ പോലീസുകാര്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നത് സംബന്ധിച്ച് അന്വേഷണം നടത്തും. ശ്രീജിത്തിനെ അറസ്റ്റ് ചെയ്യും മുന്‍പ് നാട്ടുകാരുമായുണ്ടായ അടിപിടിയിലാണ് ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റ്ത് എന്നായിരുന്ന പോലീസ് പറഞ്ഞത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഈ വാദങ്ങള്‍ പൊളിഞ്ഞു

ജനനേന്ദ്രിയത്തിന് പരിക്ക്

ജനനേന്ദ്രിയത്തിന് പരിക്ക്

ജനനേന്ദ്രിയത്തിന് പരിക്കേറ്റതാണ് കേസിലെ പോലീസിന്‍റെ പങ്ക് വെളിപ്പെടുത്തുന്ന പ്രധാന വഴിത്തിരിവ്. കാരണം പോലീസ് മുറയില്‍ ഇത്തരത്തില്‍ മുമ്പും പല കേസുകളിലെ പ്രതികള്‍ക്കും ഇത്തരത്തില്‍ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദനം ഏറ്റിട്ടുണ്ട്. അതേസമയം മരണ കാരണം ചെറുകുടലിനുണ്ടായ പരിക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുകുടല്‍ മുറിഞ്ഞതോടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നു. ഇതുമൂലം സംഭവിച്ച അണുബാധയാണ് മരണം സംഭിച്ചത്. ശരീരത്തില്‍ നിന്ന് 18 പരുക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പോലീസിന്‍റെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതാണ്.

ആര് ? എപ്പോള്‍?

ആര് ? എപ്പോള്‍?

നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് സിഐ അടക്കം നാല് പേരെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് ബേബി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.സിഐയ്ക്കും എസ്ഐയ്ക്കും വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.അതേസമയം ഇത്തരം പരിക്കുകള്‍ ഉണ്ടാകാന്‍ മാത്രം ആരാണ് ശ്രീജിത്തിനെ മര്‍ദ്ദിച്ചതെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്‍മേല്‍ ഡോക്ടറെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതുകൂടി കഴിഞ്ഞാല്‍ മാത്രമേ മറ്റ് അറസ്റ്റുകള്‍ ഉണ്ടാകൂ.

പ്രതികൂട്ടില്‍ റൂറല്‍ ടൈഗര്‍ ഫോഴ്സ് സ്ക്വാഡ്

പ്രതികൂട്ടില്‍ റൂറല്‍ ടൈഗര്‍ ഫോഴ്സ് സ്ക്വാഡ്

റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സ് സ്ക്വാഡ് അംഗങ്ങളാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. നിലവിലെ നിഗമനമനുസരിച്ച് ശ്രീജിത്തിനെ സ്റ്റേഷനില്‍ കൊണ്ടുവന്ന് മര്‍ദ്ദിക്കാന്‍ ഇടയില്ല. അറസ്റ്റ് ചെയ്തപ്പോളായിരിക്കണം മര്‍ദ്ദനം ഉണ്ടായതെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. സ്ക്വാഡിലെ അംഗങ്ങളായ സന്തോഷ്, ജിതിന്‍, സുമേഷ് എന്നിവരാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്.അതിനാല്‍ അന്വേഷണ സംഘം ഈ ഉദ്യോഗസ്ഥരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. കേസിലെ കൂട്ടുപ്രതികളേയും ചോദ്യം ചെയ്താലേ ഇക്കാര്യങ്ങളിലൊക്കെ വ്യക്തത വരൂ.

നിഷേധിച്ച് ഫോഴ്സ്

നിഷേധിച്ച് ഫോഴ്സ്

അതേസമയം ശ്രീജിത്തിന്‍റെ മരണം തങ്ങളുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് ലോക്കല്‍ പോലീസ് നടത്തുന്നതെന്ന് സ്ക്വാഡ് അംഗം സന്തോഷ് പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ സഹോദരനെ വിളിച്ചപ്പോഴാണ് ഇക്കാര്യം സന്തോഷ് പറഞ്ഞത്. കസ്റ്റഡിയില്‍ എടുത്ത് നാല് മിനിറ്റിനകം മുനമ്പം പോലീസിന്‍റെ വാഹനം അവിടെ എത്തിരുന്നു.അപ്പോള്‍ തന്നെ ശ്രീജിത്തിനെ കൈമാറുകയും ചെയ്തു. അതിന് ശേഷം തങ്ങള്‍ മറ്റൊരു പ്രതിയെ പിടിക്കുന്നതിനായി പോയെന്നും ഇതിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സന്തോഷ് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ടില്‍ ഉണ്ട്.

ആസിഫയുടെ കൊലപാതകത്തില്‍ വിഷം തുപ്പിയ വിഷ്ണു 'സംഘി'യെ ജോലിയില്‍ നിന്ന് തുരത്താന്‍ ആഹ്വാനം!

എല്ലാം മതത്തിന് വേണ്ടി.. മതത്തിന് വേണ്ടി മാത്രം! ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധം അവസാനിക്കുന്നില്ല

തലകുനിച്ച് ഇന്ത്യ! 'അവള്‍ക്കായി' രാജ്യത്ത് പ്രതിഷേധമിരമ്പുരുന്നു..

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
sreejith murder post mortum report

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്