മോഹന്‍ലാലിനെ പരിഹസിച്ച് യൂട്യൂബര്‍ ചെകുത്താന്‍; കമന്റില്‍ വിമര്‍ശനം
മലയാള സിനിമയിലെ അതുല്യ കലാകാരന്‍ ശ്രീനിവാസന്റെ അപ്രതീക്ഷിത വേര്‍പാടില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ഉറ്റവരും പ്രേക്ഷക സമൂഹവും. ഇത് കൊച്ചിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ശ്രീനിവാസന്റെ വീട്ടിലേക്ക് എത്തിയത്. ശ്രീനിവാസന്‍ രചിക്കുകയും അഭിനയിക്കുകയും ചെയ്ത സിനിമകളെ കുറിച്ചും അതിലെ സംഭാഷണങ്ങളുമൊക്കെ ചര്‍ച്ച ചെയ്തുകൊണ്ട് നില്‍ക്കുന്ന ഒരുപാട് പേരെ ഇന്ന് കാണാന്‍ കഴിഞ്ഞു. മലയാളിയുടെ ജീവിതത്തോട് അത്രമേല്‍ ഇഴ ചേര്‍ന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ച ഒരു കലാകാരന്‍ ഇനി ഉണ്ടാകുമോ എന്ന സംശയവും പ്രകടിപ്പിച്ചവര്‍ ഏറെയാണ്.
ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാനായി ഉറ്റ സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹന്‍ലാലും എത്തിയിരുന്നു. ശ്രീനിവാസന്റെ ഓര്‍മ്മകളില്‍ ഇടയ്ക്കിടെ കണ്ണു തുടയ്ക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കും വേദനയായി മാറി. ശ്രീനിവാസന്റെ സിനിമകളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേര്‍ വേദനയില്‍ കഴിയുമ്പോഴാണ് ചെകുത്താന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച് വീഡിയോ പുറത്തിറക്കിയത്. ചെകുത്താന്‍ എന്ന പേരില്‍ അജു അലക്‌സ് എന്നയാളാണ് മോഹന്‍ലാലിനെയും ശ്രീനിവാസന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവരെയും വിമര്‍ശിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ വീഡിയോകള്‍ പുറത്തിറക്കിയത്.

ശ്രീനിവാസന്‍ മരിച്ചതില്‍ എന്തിനാണ് റസ്റ്റ് ഇന്‍ സിനിമ എന്നു പറയുന്നത് എന്നായിരുന്നു അജു അലക്‌സിന്റെ ചോദ്യം. കണ്ടക്ടര്‍ മരിച്ചാല്‍ റസ്റ്റ് ഇന്‍ കണ്ടക്ടര്‍, ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചാല്‍ റസ്റ്റ് ഇന്‍ ഹോട്ടല്‍ എന്നൊക്കെ പറയുമോ എന്ന് ചോദിച്ചായിരുന്നു വിമര്‍ശനം. എന്നാല്‍ വലിയ വിമര്‍ശനമാണ് അജുവിന്റെ ഈ വീഡിയോയ്ക്ക് താഴെ വരുന്നത്.
ശ്രീനിവാസന്റെ മരണത്തില്‍ എല്ലാവരും അങ്ങ് ഓവറായി പ്രതികരിക്കുകയാണെന്ന് ഇയാള്‍ പറയുന്നു. ശ്രീനിവാസിനെ ആഘോഷിക്കുന്നതില്‍ മോഹന്‍ലാലിനെ അതൃപ്തിയുണ്ടെന്ന മട്ടിലായിരുന്നു അജുവിന്റെ വിമര്‍ശനം. എന്നാല്‍ അജുവിനെതിരെ നിരവധി അധിക്ഷേപ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ഇദ്ദേഹത്തിന്റെ നിലപാടുകളോട് യോജിക്കാന്‍ കഴിയില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
നേരത്തെയും മോഹന്‍ലാലിനെയും വിമര്‍ശിച്ചതിന് അജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന കണ്ടന്റുകളാണ് അജു യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നത്. നടന്‍ ബാലക്കെതിരെ വീഡിയോ ചെയ്തതിന്റെ പേരിലും വിവാദം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications