കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിക്ക് മറുപടി പറയാനുണ്ടോ ശ്രീനിവാസന്റെ ഈ ചോദ്യങ്ങള്‍ക്ക്?

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: കണ്ണൂരിലെ മുഴുവന്‍ കൊലപാതകങ്ങള്‍ക്കും ഉത്തരവാദികള്‍ നേതാക്കള്‍ മാത്രമാണെന്ന് സിനിമ താരം ശ്രീനിവാസന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടി നല്‍കികൊണ്ടായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.

നേതാക്കള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നില്ലെന്നും അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കണമെന്നുമുള്ള ശ്രീനിവാസന്റെ നേരത്തെയുള്ള പ്രസ്താവനയ്ക്ക് കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറഞ്ഞിരുന്നു. വീണ്ടും കോടിയേരിക്കുള്ള മറുപടിയായാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്. മാതൃഭൂമിക്ക് നല്‍കിയ ഇന്‍റര്‍വ്യൂയിലാണ് ശ്രീനിവാസന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അണികളോട്

അണികളോട്

കണ്ണൂരില്‍ ഇതുവരെ നടന്ന എല്ലാ കൊലപാതകങ്ങളും എടുത്ത് നോക്കു, ഒരു നേതാവെങ്കിലും അണികളോട് കൊല്ലരുത് എന്ന് കര്‍ശനമായി ആര്‍ജവത്തോടെ പറഞ്ഞിട്ടുണ്ടോയെന്ന് ശ്രീനിവാസന്‍ ചേദിച്ചു.

വിചിത്ര ഭാഷയില്‍

വിചിത്ര ഭാഷയില്‍

എല്ലാവരും വിചിത്രമായ ഭാഷയില്‍ കൊലപാതകങ്ങളെ ന്യായീകരിക്കുകയോ അല്ലെങ്കില്‍ എതിര്‍പാര്‍ട്ടിയുടെ മേല്‍ ആരോപിക്കുകയോ ആണ് ചെയ്യുന്നത്.

അന്ന് തീരും

അന്ന് തീരും

അരുത് എന്നോ ഈ നരമേധം നിര്‍ത്തു എന്നോ ഒരുതവണ പറഞ്ഞാല്‍ അന്നുതീരും ഈ അരുംകൊലകള്‍.

പാര്‍ട്ടി

പാര്‍ട്ടി

കൊലപാതകികള്‍ക്ക് പാര്‍ട്ടി സംരക്ഷണം കൊടുക്കുന്നില്ലെങ്കില്‍ അവര്‍ക്ക് വണ്ടി ആറാണ് കേസ് നടത്തുന്നത് എന്നും ശ്രീനിവാസന്‍ ചോദിക്കുന്നു.

ആര് പണമെത്തിക്കും

ആര് പണമെത്തിക്കും

ആരാണ് അന്നന്ന് ജോലിചെയ്ത് കുടുംബം പുലര്‍ത്തുന്ന ഈ പാവപ്പെട്ട മനുഷ്യരുടെ വീട്ടില്‍ അരിവാങ്ങാനുളള പണമെത്തിക്കുക?

എന്തുകൊണ്ട് പിന്‍വലിക്കുന്നില്ല?

എന്തുകൊണ്ട് പിന്‍വലിക്കുന്നില്ല?

എന്തുകൊണ്ടാണ് പാര്‍ട്ടികള്‍ ഈ കൊലയാളികള്‍ക്കുളള സംരക്ഷണം പിന്‍വലിക്കുന്നില്ല. അവരെ ഒളിപ്പിക്കാനും അവര്‍ക്ക് ചികിത്സ നല്‍കാനും ഉത്സാഹിക്കുകയല്ലെ. ഏതെങ്കിലും നേതാവിന് ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ എന്നും ശ്രീനിവാസന്‍ ചോദിച്ചു.

നേതാക്കള്‍ക്ക് പരിക്കേറ്റിട്ടില്ല

നേതാക്കള്‍ക്ക് പരിക്കേറ്റിട്ടില്ല

നേതാക്കള്‍ക്ക് പരുക്കേറ്റെന്ന് ഇവര്‍ പറയുന്നു.എന്നാല്‍ സത്യമെന്താണ്. ഇപ്പോഴത്തെ ഈ വലിയ നേതാക്കള്‍ ഛോട്ടാ നേതാക്കളായിരുന്നപ്പോഴാണ് ഇവര്‍ക്കെല്ലാം വെട്ടേറ്റതും പരിക്കേറ്റതും. വലിയ നേതാവ് എന്ന ആനപ്പുറത്ത് കയറിയതിനുശേഷം ആര്‍ക്കെങ്കിലും വെട്ടേറ്റിട്ടുണ്ടോ. ആരെങ്കിലും കൊലചെയ്യപ്പെട്ടിട്ടുണ്ടോ. ഏതെങ്കിലും നേതാക്കളുടെ മക്കള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടോ. സ്വന്തം വീട്ടിലേക്ക് വെട്ടിമുറിക്കപ്പെട്ട മൃതദേഹം വരുന്ന അവസ്ഥ ഇവര്‍ അനുഭവിച്ചിട്ടുണ്ടോ എന്നും ശ്രീനിവാസന്‍ ചോദിക്കുന്നു.

English summary
Sreenivasan talking about Kannur politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X