കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി ഫലപ്രഖ്യാപനം 16 ന്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: റെക്കോര്‍ഡ് വേഗത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം വരുന്നു. പരീക്ഷ കഴിഞ്ഞ് 25 ദിവസത്തിന് ശേ്ഷം ഏപ്രില്‍ 16 നാണ് ഫലം പ്രഖ്യാപിക്കുന്നത്.

മാര്‍ച്ച് 22 നാണ് പരീക്ഷ സമാപിച്ചത്. പരീക്ഷ കഴിഞ്ഞ് 25 ദിവസം പൂര്‍ത്തിയാകുന്ന ഏപ്രില്‍ 16 ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കും. ഏപ്രില്‍ ആദ്യവാരം തന്നെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിരുന്നു.

SSLC Exam

നാല് ലക്ഷത്തി അറുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. പതിമൂവായിരം അധ്യാപകര്‍ ചേര്‍ന്നാണ് മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കിയത്. മൂല്യ നിര്‍ണയത്തിന് 54 കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വേഗത്തില്‍ എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24 നായിരുന്നു ഫലപ്രഖ്യാപനം വന്നത്. ഇത്തവണ ഏപ്രില്‍ 20 ന് ഫലം പുറത്ത് വിടും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. വിഷുവിന് ശേഷം ഈസ്റ്ററിനോട് അനുബന്ധിച്ച് വീണ്ടും അവധികള്‍ വരുന്നതിനാലാണ് പെട്ടെന്ന് ഫല പ്രഖ്യാപനം നടത്തുന്നത്. കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ പൊതു പരീക്ഷയാണ് എസ്എസ്എല്‍സി .

English summary
SSLC result will announce on April 16.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X