പാലാ കൊല: അത്യന്തം സങ്കടവും ഗൗരവകരവുമെന്ന് ആർ ബിന്ദു; ക്രൂരമെന്ന് വി എൻ വാസവൻ
കോട്ടയം: പാലാ കൊലപാതകത്തിൽ അഭിഷേകും നിഥിനും കോഴ്സ് പൂർത്തിയാക്കിയവരാണെന്നും രണ്ടുവർഷമായി ഇരുവരും ക്യാമ്പസിലെത്തിയിട്ടില്ലെന്നും സെൻറ് തോമസ് കോളേജ് പ്രിൻസിപ്പാൾ ഫാ. ജോൺ ജേക്കബ് മംഗളത്ത്. ഓൺലൈൻ ക്ലാസുകൾ പൂർത്തിയാക്കിയ അവസാന വർഷ വിദ്യാർത്ഥികൾ കോളേജിലെത്തുന്നത് പരീക്ഷ എഴുതുന്നതിനാണ്. സംഭവത്തിൽ ഇരുവരും തമ്മിൽ നേരത്തെ പ്രശ്നങ്ങളുള്ളതായി അറിയില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.

അതേസമയം, സംഭവം അത്യന്തം ഗൗരവകരവും സങ്കടമുള്ളതാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. പ്രണയത്തകർച്ചയുടെ പേരിൽ ഒരാളുടെ ജീവനെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ക്യാമ്പസുകളിൽ ആവശ്യമായ ബോധവത്ക്കരണം നടത്തുമെന്നും മന്ത്രി ഫേസ്ബുക്ക് ക്കുറിപ്പിൽ പറഞ്ഞു. എന്നാൽ, കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നായിരുന്നു മന്ത്രി വി എൻ വാസവൻ്റെ പ്രതികരണം. പാലായിൽ നടന്ന സംഭവം ക്രൂരവും പൈശാചികവുമാണ്. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.
അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ സഹപാഠിയായ വിദ്യാർഥിനിയെയാണ് യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 11.15 ഓടെയായിരുന്നു സംഭവം. കോളേജിൽ പരീക്ഷക്ക് എത്തിയപ്പോഴായിരുന്നു അഭിഷേക് പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തലയോലപ്പറമ്പ് സ്വദേശി നിഥിന (22) ആണ് കൊല്ലപ്പെട്ടത്. സഹപാഠി കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. മൂന്നാംവർഷ ഫുഡ് പ്രോസസിങ് വിദ്യാർഥിനിയായിരുന്നു നിഥിന. കൊലപാതകത്തിൻ്റെ നടുക്കത്തിൽ നിന്ന് പാലാ ഇനിയും മുക്തമായിട്ടില്ല.

കൊലപാതകം നടക്കുന്ന സമയം രാവിലെ 11.21ന് താൻ ലൈബ്രറിയിലായിരുന്നു. അധ്യാപകർ ഉൾപ്പെടെ വിവരമറിയിച്ചതിനെ തുടർന്നാണ് കോളേജ് ഗ്രൗണ്ടിൽ എത്തുന്നത്. ഉടൻ തന്നെ നിഥിനയെ ആശുപത്രിയിലെത്തിക്കാൻ വാഹനം ഏർപ്പാടാക്കി. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും സംഭവത്തിന് പിന്നിലുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുമെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.

അതേസമയം, സംഭവം അത്യന്തം ഗൗരവകരവും സങ്കടമുള്ളതാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. പ്രണയത്തകർച്ചയുടെ പേരിൽ ഒരാളുടെ ജീവനെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആൺകുട്ടികളായാലും പെൺകുട്ടികളായാലും സ്വതന്ത്രമായ ജീവിത തിരഞ്ഞെടുപ്പുകൾക്ക് അവർക്ക് അവകാശമുണ്ട്. പ്രണയത്തകർച്ചയുടെ പേരിൽ ഒരാളുടെ ജീവനെടുക്കുന്നതിലേക്ക് നയിക്കുന്നത് ഒട്ടും ആശാസ്യമല്ല.

Pathological Obsessive Love എന്നു മനശ്ശാസ്ത്രജ്ഞർ വിളിക്കുന്ന മനോദൗർബല്യമാണിത്. പ്രണയത്തിന്റെ പേരിൽ കാല്പനികവൽക്കരിച്ച് ഒരിക്കലും ഇതിനെ കണ്ടുകൂടാ. വർധിച്ചുവരുന്ന ഇത്തരം പ്രവണതയെ വളരെ ഗൗരവത്തോടെ കാണുന്നു. കോളേജുകളിൽ ആവശ്യത്തിന് ബോധവൽക്കരണം നൽകും. - മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എന്നാൽ, കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നായിരുന്നു മന്ത്രി വി എൻ വാസവൻ്റെ പ്രതികരണം. പാലായിൽ നടന്ന സംഭവം ക്രൂരവും പൈശാചികവുമാണ്. ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി അഭിഷേകിന്റെ മൊഴി. രണ്ട് വർഷമായി താനും പെൺകുട്ടിയും പ്രണയത്തിലായിരുന്നുവെന്നും നിഥിന ബന്ധത്തിൽ അകൽച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നും അഭിഷേക് പറഞ്ഞു. കൊലപ്പെടുത്തണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ല. ആയുധം കൊണ്ടുവന്നത് സ്വന്തം കൈഞരമ്പ് മുറിച്ച് നിഥിനയെ ഭയപ്പെടുത്താനായിരുന്നുവെന്നും അഭിഷേക് മൊഴി നൽകി.

പെൺകുട്ടിക്ക് ആശുപത്രിയിലെത്തിക്കുന്ന വരെ അനക്കമുണ്ടായിരുന്നതായാണ് വിവരം. വിവരമറിഞ്ഞ് നിഥിനിയുടെ ബന്ധുക്കൾ അടക്കം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനും ഇൻക്വസ്റ്റ് നടപടികൾക്കും കൊവിഡ് പരിശോധനയ്ക്കും ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അതേസമയം, പ്രതിയെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം സ്ഥലത്തെത്തിച്ച് തെളിവെടുക്കും. കൊലപാതകത്തിന് കാരണം പ്രണയ നൈരാശ്യമാണെന്നും അടുത്തിടെയുണ്ടായ അകൽച്ചയാണ് വൈരാഗ്യത്തിന് കാരണമായതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications