ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടികൂടി

  • Posted By:
Subscribe to Oneindia Malayalam

കാസർകോട് നഗരത്തിലെ വിവിധ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ നഗരസഭ ഹെൽത്ത് വിഭാഗം പിടിച്ചടുത്തു. തളങ്കര, കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, എന്നീ സ്ഥലങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

ജിഎസ്ടി പരിഷ്ക്കരണത്തിൽ വില കുറയുക 177 സാധനങ്ങൾക്ക്.. സർക്കാരിന് നഷ്ടം കോടികൾ
നഗരസഭാ ആരോഗ്യ വിഭാഗമാണ് വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയതും കേടുവന്നതുമായ ഭക്ഷണം പിടിച്ചത്. നഗരസഭാ ആരോഗ്യ സൂപ്പർവൈസർ അബ്ദുൾ റഹിമാൻ, എച്ച്.ഐ മധുസൂദനൻ, സുധീർ , ദുർജിത്, കെ സോമാൻ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.

street-food-

പല തവണയായി ഇങ്ങനെ പഴകിയ ആഹാര സാധങ്ങൾ പിടികൂടിയിട്ടുണ്ട്. അപ്പോഴെല്ലാം ഒന്നുകിൽ താക്കിത് നൽകി വിടും അല്ലെങ്കിൽ കടയടച്ച് സീൽ വെക്കുകയോ ചെയ്യും. പഴകിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി ജില്ലയിൽ പല രോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എണ്ണകൾ പഴകി ഉപയോഗിക്കുന്നത് മൂലം മരണം വരെ സംഭവിക്കാവുന്ന രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്

English summary
Stale foods from hotels were seized

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്