'രാഷ്ട്രീയക്കാരുടെ കുപ്പായം ചേരത്തില്ല; അത് ഫിറ്റല്ല എനിക്ക്'; ജസ്റ്റിസ് കെമാൽ പാഷ അന്ന് പറഞ്ഞത് ചർച്ചയാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്ഷണിക്കുകയാണെങ്കില്‍ മത്സരിക്കുമെന്ന കാര്യം പരിഗണിക്കുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കമാല്‍ പാഷ അറിയിച്ചിരുന്നു. യുഡിഎഫ് ക്ഷണിച്ചില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ കെമാല്‍ പാഷയ്ക്ക് മത്സരിക്കാന്‍ പുനലൂര്‍ മണ്ഡലം നല്‍കാമെന്ന വാഗ്ദാനവും യുഡിഎഫ് മുന്നോട്ടുവച്ചു. കെമാല്‍ പാഷ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ അദ്ദേഹം പണ്ട് രാഷ്ട്രീയ പ്രവേശനത്തില്‍ സ്വീകരിച്ച നിലപാട് വീണ്ടും ചര്‍ച്ചയാവുകയാണ്. വിശദാംശങ്ങളിലേക്ക്...

രാഷ്ട്രീയത്തിലേക്ക്
യുഡിഎഫ് ക്ഷണിച്ചാല്‍ പാര്‍ട്ടി ബാനറില്‍ മത്സരിക്കാമെന്ന ആഗ്രഹമാണ് ജസ്റ്റിസ് കെമാല്‍ പാഷ അറിയിച്ചത്. എറണാകുളം നഗരമേഖലയിലുള്ള ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനാണ് തനിക്ക് താല്പര്യമെന്നും കേരളത്തില്‍ വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല എന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ശമ്പളം വേണ്ട
താന്‍ എംഎല്‍എയായി തിരഞ്ഞെടുത്താല്‍ തനിക്ക് ശമ്പളം വേണ്ടെന്നും കെമാല്‍ പാഷ പറഞ്ഞിരുന്നു. കൂടാതെ , തൃക്കാകര മണ്ഡലത്തില്‍ മത്സരിക്കാനാണ് തനിക്ക് താല്പര്യമെന്ന് കെമാല്‍ പാഷ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പുനലൂര്‍ വാഗ്ദാനം ചെയ്ത് യുഡിഎഫ് രംഗത്തെത്തിയത്.

എല്‍ഡിഎഫിനോടും ബിജെപിയോടും
തനിക്ക് എല്‍ഡിഎഫിനോടും ബിജെപിയോടും താല്പര്യമില്ലെന്നും കെമാല്‍ പാഷ പറഞ്ഞിരുന്നു. താന്‍ ഓരോന്ന് പറയുന്നതുകൊണ്ട് സിപിഎം സഖാക്കള്‍ക്ക് തന്നോട് വിരോധമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് മാത്രമല്ല, ഭരണ രീതിയോട് തന്നെ തനിക്ക് ഒരുപാട് എതിര്‍പ്പുണ്ടെന്നും കെമാല്‍ പാഷ പറയുന്നു.

ലീഗ് സ്ഥാനാര്‍ത്ഥിയാകില്ല
കൂടാതെ മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കില്ലെന്നും കെമാല്‍ പാഷ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് ആവശ്യപ്പെടുകയാണെങ്കില് സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് ചിന്തിക്കുമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നുണ്ട്. എന്തായാലും സ്ഥാനാര്‍ത്ഥിയായി കെമാല്‍ പാഷ എത്തുകയാണെങ്കില്‍ യുഡിഎഫിന് ഗുണം ചെയ്യുമോ ഇല്ലെയോ എന്ന് കണ്ടറിയേണ്ട കാര്യമാണ്.

മുമ്പ് സ്വീകരിച്ച നിലപാട്
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് ഇപ്പോള്‍ വ്യക്തമാക്കിയതോടെ അദ്ദേഹം മുമ്പ് സ്വീകരിച്ച നിലപാടില്‍ നിന്ന് പിറകോട്ട് പോകുകയാണ്. രാഷ്ട്രീയക്കാരുടെ കുപ്പായം തനിക്ക് ചേരില്ലെന്നും അതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെടുകയാണെങ്കില്‍ തനിക്ക് അവരോട് വിയോജിക്കാന്‍ കഴിയാതെവരുമെന്നും അദ്ദേഹം കൗമുദി ടിവിയിലെ ഒരു അഭിമുഖ പരിപാടിയില്‍ പറഞ്ഞിരുന്നു.

കെമാല്‍ പാഷയുടെ വാക്കുകള്‍
രാഷ്ട്രീയപ്പാര്‍ട്ടിക്കാരുടെ കുപ്പായം തനിക്ക് ഒരിക്കലും ചേരില്ല, എനിക്ക് അത് ഫിറ്റല്ല, ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടെന്നിരിക്കട്ടെ, നാളെ അവര്‍ക്കെതിരെ ഒരു അഭിപ്രായം വന്നാല്‍ ഞാന്‍ അത് വിളിച്ച് പറയും. അത് അവര്‍ക്ക് സഹിക്കില്ല, ഒരു പാര്‍ട്ടിസാന്‍ ആറ്റിറ്റിയൂഡ് എനിക്ക് എടുക്കാന്‍ പറ്റാത്തിടത്തോളം കാലം എനിക്ക് ആ കുപ്പായം ചേരില്ല- കെമാല്‍ പാഷ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications