• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പലസ്തീനികൾക്കൊപ്പം നില്ക്കുക: ഗാസയെ ചോരയിൽ മുക്കിക്കൊല്ലാനുവദിക്കരുത്: കെടി കുഞ്ഞിക്കണ്ണന്‍

കോഴിക്കോട്: പാലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ച് സിപിഎം നേതാവായ കെടി കുഞ്ഞിക്കണ്ണന്‍. സ്ത്രീകളെയും കുട്ടികളെയും തുടർച്ചയായ ബോംബാക്രമണങ്ങളിലൂടെ കൊന്നൊടുക്കുകയാണ് ഇസ്രായേൽ സേന. ഹമാസിൻ്റെ പ്രതിരോധങ്ങളെ ഭീകരാക്രമണമായി ചിത്രീകരിച്ച് ഗാസക്ക് നേരെ നടത്തുന്ന മനുഷ്യത്വരഹിതമായ ആ ക്രമണങ്ങളെയും നരഹത്യകളെയും ന്യായീകരിക്കുകയാണ് സയണിസ്റ്റുകളും അവരെ പിന്തുണക്കുന്ന കോർപ്പറേറ്റ് മാധ്യമങ്ങളുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഗാസയെ ചോരയിൽ മുക്കിക്കൊല്ലുകയാണോ
സാമ്രാജ്യത്വ സയണിസ്റ്റ് ശക്തികൾ

സ്ത്രീകളെയും കുട്ടികളെയും തുടർച്ചയായ ബോംബാക്രമണങ്ങളിലൂടെ കൊന്നൊടുക്കുകയാണ് ഇസ്രായേൽ സേന. ഹമാസിൻ്റെ പ്രതിരോധങ്ങളെ ഭീകരാക്രമണമായി ചിത്രീകരിച്ച് ഗാസക്ക് നേരെ നടത്തുന്ന മനുഷ്യത്വരഹിതമായ ആ ക്രമണങ്ങളെയും നരഹത്യകളെയും ന്യായീകരിക്കുകയാണ് സയണിസ്റ്റുകളും അവരെ പിന്തുണക്കുന്ന കോർപ്പറേറ്റ് മാധ്യമങ്ങളും. സയണിസ്റ്റ് രാഷ്ട്രവും വംശീയ ഭീകരതയും പശ്ചിമേഷ്യയെ അശാന്തവും രക്തപങ്കിലവുമായ അവസ്ഥയിലേക്ക് തള്ളിയിടുകയാണ്.

സംസ്കാരസംഘർഷത്തിൻ്റെയും വംശീയവിദ്വേഷത്തിൻ്റെയും പ്രത്യയശാസ്ത്ര പ്രയോഗങ്ങളുടെ ഭീകരതയാണിത്. സാമ്രാജ്യത്വതാല്പര്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ സൈനിക പ്രയോഗങ്ങളാണ് പലസ്തീൻ ജനതക്ക് നേരെ നടക്കുന്നത്.

ജറുസലേമിൽ സമ്പൂർണ്ണാധിനിവേശം ഉറപ്പിക്കാനുളള ഇസ്രായേലിൻ്റെ ഉന്മൂലനപദ്ധതികളിൽ നിന്നാണ് ഇപ്പോഴത്തെ സൈനികാക്രമണങ്ങളാരംഭിക്കുന്നത്. ഡൊണാൾഡ് ട്രoപും നെതനാ ഹ്യുവും ചേർന്ന് തയ്യാറാക്കിയ അധിനിവേശ പദ്ധതികൾ. ജൂതമതവിശ്വാസികൾക്കും മുസ്ലി മതവിശ്വാസികൾക്കും ഒരുപോലെ വിശ്വാസ പ്രധാനമായ മൗണ്ട് ടെംപിളിലെ ദേവാലയങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾ ആസൂത്രിതമായിരുന്നു.

അൽഅഖ്സ മോസ്കിന് നേരെ ആക്രമണമഴിച്ച് വിട്ട ഇസ്രായേൽ സേന
മത സംഘർഷങ്ങൾ പടർത്താനും പലസ്തീനികളെ തുരത്താനുമുള്ള ആസൂത്രിത നീക്കങ്ങളാണ് നടത്തിയത്. അൽ അഖ്സാപള്ളിക്ക് നേരെ നടന്ന ആക്രമണത്തെ ജറുസലേമിലെ ക്രിസ്ത്യൻ പുരോഹിതന്മാരും ജൂതസമൂഹത്തിലെ മതേതരവാദികളും ശക്തമായി അപലപിച്ച് രംഗത്ത് വന്നിരിക്കുന്നു. ഈ മേഖലയിൽ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിലും സമാധാനം സ്ഥാപിക്കുന്നതിലും സഹായകരമായ നീക്കങ്ങളാണ് അവർ നടത്തി കൊണ്ടിരിക്കുന്നത്.

ഗാസയിലെ കൂട്ടക്കൊലകൾക്കെതിരെ ശക്തമായ പ്രതിഷേധമുയരണം. മഹാമാരിയുടെ സാഹചര്യത്തെ ഉപയോഗപ്പെടുത്തി പലസ്തീനികളെ അവരുടെ മാതൃഭൂമിയിൽ നിന്നും അറുത്തെറിയാനും ചെറുക്കുന്നവരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത ആക്രമണമാണ് നടക്കുന്നത്. ദശകങ്ങൾക്ക് മുമ്പ് അറബ് കവി ഖലീൽഗനി തൻ്റെ ആത്മഹത്യാക്കുറിപ്പിൽ എഴുതി വെച്ചത് വാർന്നൊലിക്കുന്ന ചോരയിൽ ഞാൻ മുങ്ങി മരിക്കട്ടെയെന്നായിരുന്നു ..

1982ൽ സാമ്പ്ര -ഷററില അഭയാർത്ഥി കേമ്പുകളിൽ സയണിസ്റ്റുകൾ നടത്തിയ ഭീകരമായ കൂട്ടക്കൊലകളിൽ പ്രതിഷേധിച്ചായിരുന്നു ഖലീൽ ഗനി ആത്മഹത്യ ചെയ്തത്. ക്രൂരവും പൈശാചികവുമായ സയണിസ്റ്റ് ഭീകരതക്കെതിരായ ഒരു കവിയുടെ ആത്മ പ്രതിരോധമായിരുന്നു ഖലീൽഗനിയുടേത്. സ്വന്തം രക്തത്തിൽ മുങ്ങി മരിക്കുന്ന പലസ്തീനികളുടെ ജീവസ്പന്ദനം ഏകാന്തവും ചെറുതുമായ ഒരു ജ്വാല പോലെ നിലച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഖലീൽഗനിയുടെ ആത്മഹത്യാ കുറിപ്പ് ലോകത്തെ അറിയിച്ചത്. പലസ്തീനികൾക്കൊപ്പം നില്ക്കുക. ഗാസയെ ചോരയിൽ മുക്കിക്കൊല്ലാനുവദിക്കരുത്...

English summary
Stand with the Palestinians: CPM leader KT Kunhikannan condemns Israeli attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X