സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ഉപജില്ലാ ഓഫീസുകൾ ആരംഭിക്കുമെന്ന് മന്ത്രി എകെ ബാലൻ

  • Posted By: SANOOP PC
Subscribe to Oneindia Malayalam

കണ്ണൂർ: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ പ്രവർത്തന വിപുലീകരണത്തിനും, ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യുന്നതിനുമായി ഉപജില്ലാ ഓഫീസുകൾ ആരംഭിക്കുമെന്ന് പട്ടിക ജാതി, പട്ടിക വർഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലൻ. കോർപ്പറേഷന്റെ 2017-18 സാമ്പത്തിക വർഷത്തെ പ്രവർത്തന അവലോകനയോഗം  കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 akbalan

2017-18 സാമ്പത്തിക വർഷം വായ്പാ വിതരണത്തിലും വായ്പ തിരിച്ചടവിലും മികച്ച പ്രകടനം കാഴ്ചവച്ചതിനെ മന്ത്രി അഭിനന്ദിച്ചു. 2017-18 സാമ്പത്തിക വർഷം വായ്പ വിതരണം ലക്ഷ്യമിട്ട 350 കോടി രൂപ കടന്ന് 403 കോടി രൂപയായി വർദ്ധിപ്പിക്കുന്നതിന് സാധിച്ചതും വായ്പാ തിരിച്ചടവ് ലക്ഷ്യമിട്ട 310 കോടി രൂപയും കടന്ന് 313 കോടി രൂപയായി വർദ്ധിപ്പിക്കാൻ സാധിച്ചത് മികച്ച നേട്ടമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

എല്ലാ ധനകാര്യ സ്ഥാപനങ്ങളിലും നിഷ്‌ക്രിയ ആസ്തികൾ ക്രമാതീതമായി വർദ്ധിച്ചുവരുന്ന സ്ഥിതി വിശേഷം നിലനിൽക്കുമ്പോൾ മികച്ച പ്രവർത്തനം മുഖേന നിഷ്‌ക്രിയ ആസ്തികൾ കേലവലം 0.8% ആയി കുറച്ചുകൊണ്ടുവരാൻ സാധിച്ചുവെന്നത് ശ്ലാഘനീയമാണ്. ജീവനക്കാരുടെ മികച്ച തൊഴിൽ സംസ്‌കാരമാണ് ഈ മികവിന് കാരണമെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രവർത്തനം മുഖേന സമാന സ്ഥാപനങ്ങൾക്ക് മാതൃകയായി നിലകൊള്ളുന്ന കോർപ്പറേഷന് എല്ലാ പിന്തുണയും സർക്കാർ നൽകും.

ദേശീയ ഏജൻസികളിൽ നിന്നും വായ്പ ലഭ്യമാക്കുന്നതിന് യഥാസമയം ഗ്യാരന്റി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ദേശീയ സഫായി കർമ്മചാരീസ് ഫിനാൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കേരളത്തിലെ  നിർവ്വഹണ ഏജൻസിയായി കോർപ്പറേഷനെ നിയോഗിക്കുന്ന വിഷയം സർക്കാരിന്റെ സജീവ പരിഗണനയിലാണ്.  തലസ്ഥാന നഗരിയിൽ കോർപ്പറേഷന്റെ  ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിന് വേണ്ടി സ്ഥലം അനുവദിക്കുന്ന വിഷയവും  പരിഗണനയിലാണ്.  ഈ വിഷയങ്ങളിൽ അതിവേഗം നടപടികൾ പൂർത്തിയാക്കി അനുകൂല തീരുമാനം കൈക്കൊളളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അവലോകന യോഗത്തിൽ 2017-18 സാമ്പത്തിക വർഷത്തെ പ്രവർത്തനമികവിനുള്ള പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.  വായ്പാ വിതരണത്തിലെ മികച്ച പ്രകടനത്തിന് കോഴിക്കോട് ജില്ലാ ഓഫീസും റിക്കവറി പ്രവർത്തനങ്ങളിലെ മികവിന് കണ്ണൂർ ജില്ലാ ഓഫീസും പുരസ്‌കാരത്തിന് അർഹമായി.  ഏറ്റവും മികച്ച ജില്ലാ ഓഫീസിനുള്ള പുരസ്‌കാരം കോട്ടയം ജില്ലാ ഓഫീസും, മികച്ച ഉപജില്ലാ ഓഫീസിനുള്ള പുരസ്‌കാരം വർക്കല ഉപജില്ലാ ഓഫീസിനും ലഭിച്ചു. ചെയർമാൻ സംഗീത് ചക്രപാണി, ഡയറക്ടർമാരായ ഗോപി കോട്ടമുറിക്കൽ, എ.പി.ജയൻ, റ്റി.കണ്ണൻ, സുരേഷ്‌കുമാർ പി.എൻ, മാനേജിംഗ് ഡയറക്ടർ കെ.ടി.ബാലഭാസ്‌കരൻ, ജനറൽ മാനേജർമാരായ കെ.വി.രാജേന്ദ്രൻ, ബാലകൃഷ്ണൻ ആനകൈ, കമ്പനി സെക്രട്ടറി രാം ഗണേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
state back ward class development corporation sub district office open soon says ak balan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്