Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ബജറ്റ്: ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി,വിമാനത്താവള പദ്ധതിക്കും പരിഗണന

വലിയ നികുതി വർധനവും ബജറ്റിലുണ്ട്. പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വന്നു

sabarimala

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ശബരിമലയ്ക്ക് പ്രത്യേക പരിഗണന. ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി രൂപയാണ് വർധിപ്പിച്ചത്. എരുമേലി മാസ്റ്റർ പ്ലാന് അധികമായി 10 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കൽ വികസനത്തിന് 2.5 കോടിയും വകയിരുത്തിയിട്ടുണ്ട്. ശബരിമല വിമാനത്താവള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 4.5 കോടി എയർസ്ട്രിപ്പുകൾക്കും 2.01 കോടി ശബരിമല വിമാനത്താവളം വികസനത്തിനുമായി അനുവദിക്കും.

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി 84.6 കോടി രൂപയും പ്രവാസികളുടെ നിലനില്‍പ്പിന് പുതിയ നൈപുണ്യ വികസന പദ്ധതികൾ സർക്കാർ ആരംഭിക്കുകയാണെന്നും പ്രത്യേക പദ്ധതിക്ക് വേണ്ടി 25 കോടിയും വകയിരുത്തിയിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ളവർക്ക് 2 ലക്ഷം വരെ പലിശ രഹിത വായ്പ കുടുംബശ്രീ വഴിയും ഷെഡ്യൂൾഡ് ബാങ്ക് വഴി 5 ലക്ഷം വരെ 3 ശതമാനം പലിശയിലും ലഭ്യമാക്കും.

കേരള ബജറ്റ്: ടിക്കറ്റ് നിരക്ക് കുറയുമോ? പ്രവാസികള്‍ക്ക് ആശ്വാസമാവുന്ന പ്രഖ്യാപനവുമായി ബജറ്റ്
നോർക്ക വഴി ഒരു പ്രവാസിക്ക് പരമാവധി 100 തൊഴില്‍ ദിനം നല്‍കും. വിമാനത്താവളങ്ങളില്‍ നോർക്ക ആംബുലന്‍സിന്റെ സർവീസുകള്‍ക്കായി 60 ലക്ഷം രൂപ അനുവദിക്കും. കേരളത്തിലെ പ്രവാസി സമൂഹം, പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ളവർ കേരളത്തിലേക്കും തിരിച്ചും യാത്രചെയ്യേണ്ടി വരുമ്പോള്‍ നല്‍കുന്ന ഉയർന്ന വിമാനച്ചിലവ് നിയന്ത്രിക്കുന്നിന് ആഭ്യന്തര-വിദേശ എയർലൈനുകളുടേയും ട്രാവല്‍ ഏജന്‍സികളുടേയും പ്രവാസി അസോസിയേഷനുകളുടേയും പ്രതിനിധികളുമായി സർക്കാർ ഒന്നില്‍ അധികം ചർച്ചകള്‍ നടത്തിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്താക്കി.

ss

മത്സ്യബന്ധന ബോട്ടുകളെ ആധുനിക വത്കരിക്കാന്‍ 10 കോടി രൂപയുടെ ഒരു പുതിയ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 60 ശതമാനം നിരക്കില്‍ പരമാവധി തുകയായ 10 ലക്ഷം രൂപ സബ്സിഡി നിരക്കില്‍ അനുവദിക്കാനാണ് തീരുമാനം. ബോട്ടുകള്‍ ഘട്ടം ഘട്ടമായി പെട്രോള്‍, ഡീസല്‍ ബോട്ടുകളായി മാറ്റുന്നതിനായുള്ള ആദ്യ പദ്ധതിക്കായി എട്ട് കോടി രൂപ മാറ്റിവെക്കുന്നുവെന്നതായും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+