കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബജറ്റ്: ടിക്കറ്റ് നിരക്ക് കുറയുമോ? പ്രവാസികള്‍ക്ക് ആശ്വാസമാവുന്ന പ്രഖ്യാപനവുമായി ബജറ്റ്

പ്രവാസികളുടെ വിമാനക്കൂലിയുടെ കാര്യത്തില്‍ വലിയ വർധനവാണ് സമീപകാലത്ത് ഉണ്ടായത്

Google Oneindia Malayalam News

തിരുവനന്തപുരം: പ്രവാസികളുടെ യാത്രാ ടിക്കറ്റ് നിരക്കാനുള്ള പദ്ധതിയുമായി സംസ്ഥാന ബജറ്റ്. ചാർട്ടർ ഫ്ലൈറ്റുകള്‍ മുഖേന ടിക്കറ്റ് നിരക്ക് പിടിച്ച് കെട്ടാനാണ് സർക്കാർ ശ്രമം. കേരളത്തിലെ പ്രവാസി സമൂഹം, പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ളവർ കേരളത്തിലേക്കും തിരിച്ചും യാത്രചെയ്യേണ്ടി വരുമ്പോള്‍ നല്‍കുന്ന ഉയർന്ന വിമാനച്ചിലവ് നിയന്ത്രിക്കുന്നിന് ആഭ്യന്തര-വിദേശ എയർലൈനുകളുടേയും ട്രാവല്‍ ഏജന്‍സികളുടേയും പ്രവാസി അസോസിയേഷനുകളുടേയും പ്രതിനിധികളുമായി സർക്കാർ ഒന്നില്‍ അധികം ചർച്ചകള്‍ നടത്തിയിട്ടുണ്ട്.

നോർക്ക റൂട്ട്സ് വിമാന യാത്രക്കാരുടെ ഡിമാന്‍ഡ് അഗ്രഗ്രേഷനായി ഒരു പ്രത്യേക പോർട്ടല്‍ നടപ്പിലാക്കാനിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിമാനം ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകള്‍ എയർലൈന്‍ ഓപ്പറേറ്റർമാരില്‍ നിന്നും സുതാര്യമായി വാങ്ങും. ചാർട്ടർ ഫ്ലൈറ്റുകളുടെ ചിലവ് യുക്തി സഹമാക്കാനും അതുവഴി യാത്രക്കാർക്ക് താങ്ങാനാവുന്ന തരത്തില്‍ ടിക്കറ്റ് നിരക്ക് താങ്ങാനാവുന്ന തരത്തില്‍ നിലനിർത്താനായി 15 കോടിയുടെ ഒരു കോർപ്പസ് ഫണ്ട് രൂപീകരിക്കും.

flighy

ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതില്‍ പങ്കാളിയാവാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ ഈ ഫണ്ട് ഒരു ഹണ്ടറൈറ്റിന്‍ ഫണ്ടായി ഉപയോഗിക്കാമെന്നും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. അതേസമയം മെയ്ക്ക് ഇന്‍ കേരള പദ്ധതിക്കും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതിനായി ഈ വർഷം 100 കോടി മാറ്റിവെച്ചു. കാർഷിക് സ്റ്റാർട്ട് അപ്പുകള്‍ക്കായിരിക്കും മെയ്ക്ക് ഇന്‍ കേരളയില്‍ പ്രധാന്യം നല്‍കുക. സംസ്ഥാന വ്യവസായ നിക്ഷേപത്തിന് യോജിച്ച സംസ്ഥാനമല്ലെന്ന പ്രചരണം വ്യാജമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ദേശീയ പാത വികസനത്തില്‍ വലിയ കുതിച്ച് ചാട്ടമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ദേശീയ പാത 66 അടങ്ങുന്ന മറ്റ് ദേശീയപാതകളില്‍ 1931 കിലോമീറ്ററുകളിലായി ഒരുലക്ഷത്തി മുപ്പത്തിമൂന്നായിരം കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്. ഈ പ്രവർത്തനം വേഗത്തിലും സുഖമമായും നടക്കുന്നതിനുളള അടിസ്ഥാന കാരണം ഭൂമി ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സർക്കാർ സ്വീകരിച്ച സാമ്പത്തിക പങ്കാളിത്തമാണ്. ദേശീയ പാതയുടെ സ്ഥലമെടുപ്പിനായി ഇതുവരെയായി സർക്കാർ 5580 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്. ഇപ്പോഴുള്ള പ്രവർത്തനങ്ങള്‍ അടുത്ത മൂന്ന് വർഷത്തില്‍ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കേരളത്തെ സംബന്ധിച്ചിടത്തോളം അതിജീവിനത്തിന്റേയും വീണ്ടെടുപ്പിന്റേയും വർഷമാവും വരാന്‍ പോവുന്നതെന്ന ശുഭ പ്രതീക്ഷ പങ്കുവെച്ചുകൊണ്ടാണ് കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗം ഞാന്‍ നടത്തിയതെന്ന് ഓർമ്മിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ആ പ്രതീക്ഷ യാഥാർത്യമായി എന്നുള്ള സന്തോഷം പങ്കുവെക്കുന്നു. കേരളം വളർച്ചയുടേയും പുരോഗതിയുടേയും പാതയിലേക്ക് തിരിച്ച് വന്നിരിക്കുന്നു എന്നാണ് സ്ഥിതി വിവര കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും ധനമന്ത്രി അവകാശപ്പെട്ടു.

English summary
Kerala Budget 2023: Will Airfare Go Down? a relief announcement for expatriates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X