കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധനമന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് 19 സ്ഥിരീകരിച്ചു! രോഗ ഉറവിടം വ്യക്തമല്ല; സംസ്ഥാനത്താദ്യം!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരു മന്ത്രിക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ധനമന്ത്രി ഡോ. ടിഎം തോമസ് ഐസകിനാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് നടത്തിയ കൊവിഡ് ആന്റിജൻ പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മന്ത്രിയുടെ സ്റ്റാഫിലെ ജീവനക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. തോമസ് ഐസക് മുഖ്യമന്ത്രി പങ്കെടുത്ത സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിൽ പങ്കെടുത്ത മറ്റ് നേതാക്കളും നിരീക്ഷണത്തിൽ പ്രവേശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ കെകെ ശൈലജ, ഇപി ജയരാജൻ അടക്കമുളളവരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്.

ഡോ. തോമസ് ഐസകിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ധനമന്ത്രിയുടെ കൊവിഡ് ബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡോ. തോമസ് ഐസകിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

covid

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിവിഐപികള്‍ക്ക് വേണ്ടി തയ്യാറാക്കിയ പ്രത്യേക കൊവിഡ് ചികിത്സാ മുറിയില്‍ ആണ് ധനമന്ത്രിയെ താമസിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചത് എന്നുളളത് ആരോഗ്യവകുപ്പ് പരിശോധിക്കും. നിലവില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ആര്‍ക്കും തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ മന്ത്രിമാരായ കടകംപളളി സുരേന്ദ്രനും മന്ത്രി എകെ ബാലനും കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കടകംപളളിയുടെ മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രി എകെ ബാലന്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

 അവസാന നിമിഷങ്ങളിൽ അണിഞ്ഞത്, കരിപ്പൂരിൽ മരണപ്പെട്ട ഭാര്യയുടെ ആഭരണങ്ങൾ സംഭാവന നൽകി നിജാസ്! അവസാന നിമിഷങ്ങളിൽ അണിഞ്ഞത്, കരിപ്പൂരിൽ മരണപ്പെട്ട ഭാര്യയുടെ ആഭരണങ്ങൾ സംഭാവന നൽകി നിജാസ്!

അതിനിടെ സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

English summary
State Finance Minister Dr.T.M Thomas Isaac confirmed Covid 19 Positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X