ഐപിഎസ് ഉദ്യോഗസ്ഥനാണ്, വിസില്‍ ബ്ലോവറല്ല, ജേക്കബ് തോമസിന് വീണ്ടും എട്ടിന്റെ പണിയുമായി സര്‍ക്കാര്‍

  • Written By: Vaisakhan
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ കൂടുതല്‍ കുരുക്ക് മുറുകി പിണറായി സര്‍ക്കാര്‍. ജേക്കബ് തോമസിന് അഴിമതികള്‍ പുറത്തുകൊണ്ടുവരുന്ന വിസില്‍ ബ്ലോവര്‍ നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ലെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുക.

പിണറായി സര്‍ക്കാരുമായി അകന്ന് കഴിയുന്ന ജേക്കബ് തോമസ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. എന്നാല്‍ അദ്ദേഹത്തോട് യാതൊരുവിധ മൃദുസമീപനവുമില്ലെന്നാണ് സര്‍ക്കാര്‍ ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെ ഇപ്പോഴും എതിര്‍ക്കുന്ന നിലപാട് തന്നെയാണ് ജേക്കബ് തോമസിന് ഇപ്പോഴും.

എന്താണ് വിസില്‍ബ്ലോവര്‍

എന്താണ് വിസില്‍ബ്ലോവര്‍

ഒരു സ്ഥാപനത്തിലെ നിയമവിരുദ്ധമായ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നവരെയാണ് വിസില്‍ ബ്ലോവര്‍ എന്ന് വിളിക്കാറുള്ളത്. എഡ്വാര്‍ഡ് സ്‌നോഡന്‍, മാര്‍ക് ഫെല്‍റ്റ് പോലുള്ളവര്‍ ലോകപ്രശസ്ത വിസില്‍ ബ്ലോവര്‍മാരാണ്. സര്‍ക്കാര്‍ വകുപ്പില്‍ മാത്രമല്ല സ്വകാര്യ വകുപ്പിലെ അഴിമതി പുറത്തുകൊണ്ടുവരുന്നവരെയും ഇതേ ഗണത്തിലാണ് ഉള്‍പ്പെടുത്താറുള്ളത്. വിസില്‍ബ്ലോവറായി പ്രവര്‍ത്തിക്കുന്നവര്‍ സാധാരണയായി അവരുടെ പേര് വെളിപ്പെടുത്താതെ മാധ്യമങ്ങള്‍ക്ക് മുന്നിലോ നീതിന്യായ സംവിധാനങ്ങള്‍ക്ക് മുന്നിലോ ആണ് അഴിമതികള്‍ വെളിപ്പെടുത്താറുള്ളത്.

ജേക്കബ് തോമസിന് ബാധകമല്ല

ജേക്കബ് തോമസിന് ബാധകമല്ല

ജേക്കബ് തോമസ് ഐപിഎസ് ഉദ്യോഗസഥനാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. അതുകൊണ്ട് വിസില്‍ബ്ലോവര്‍ പരിധിയില്‍ ഉള്‍ക്കൊള്ളിക്കാനാവില്ല. ഡിജിപി സ്ഥാനത്തിരുന്ന് സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതിനാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. അതുകൊണ്ട് അഴിമതിക്കെതിരെ പ്രതികരിച്ചതിനാണ് സസ്‌പെന്‍ഷനെന്ന വാദം നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

നിയമപോരാട്ടം തുടങ്ങി

നിയമപോരാട്ടം തുടങ്ങി

അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജേക്കബ് തോമസ് കോടതിയെ സമീപിച്ചത്. അഴിമതിക്കെതിരേ പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ പൗരന്റെ കടമയാണെനനും നട്ടെല്ല് വളയുന്നത് പോലീസിന്റെ അന്തസിന് ചേര്‍ന്നതല്ലെന്നും ജേക്കബ് തോമസ് പറയുന്നുണ്ട്. ഈ മറുപടിയാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. അദ്ദേഹത്തിന് മറുപടി നല്‍കാനും കൂടുതല്‍ നടപടിയുമായി മുന്നോട്ടുപോകാനും സര്‍ക്കാര്‍ തീരുമാനിച്ചത് ഇക്കാരണം കൊണ്ടാണ്.

പ്രധാനമന്ത്രിക്ക് നിവേദനം

പ്രധാനമന്ത്രിക്ക് നിവേദനം

വിസില്‍ ബ്ലോവേഴ്‌സ് നിയമപ്രകാരം സംരക്ഷം വേണമെന്ന് ജേക്കബ് തോമസ് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയിച്ചിരുന്നു. അതിന് മുന്‍പും ഇതേ നിയമപ്രകാരം സംരക്ഷണം വേണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിലാണ് ഉപഹര്‍ജിയുമായി ജേക്കബ് തോമസ് വീണ്ടും ഹര്‍ജി നല്‍കിയത്. സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്.

English summary
state government reaction to high court in jacob thomas issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്