കൊവിഡ് മൃതദേഹങ്ങള്‍ വീട്ടില്‍ കൊണ്ടുപോവാന്‍ അനുമതി: പരിമിതമായ മാതാചാരങ്ങള്‍ നടത്താം
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിലെ പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. മൃതദേഹം നിശ്ചിത സമയം വീട്ടിൽ കൊണ്ട് പോകാൻ അനുമതി നൽകും. എന്നാല്‍ അധിക സമയം മൃതദേഹം വീട്ടില്‍ വെക്കാന്‍ സാധിക്കില്ല. ഒരു മണിക്കൂറില്‍ മാത്രമാവും വീട്ടില്‍ വെക്കുന്ന മൃതദേഹത്തില്‍ മിതമായ രീതിയില് ഏറ്റവും അത്യാവശ്യമായ മതാചാരം നടത്താനും അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മരണപ്പെടുന്നവരുടെ ബന്ധുക്കളുടെ മാനസിക സമ്മര്‍ദ്ദവും ലഘൂകരിക്കേണ്ടതുണ്ട്. ഉറ്റ ബന്ധുക്കളുടെ മൃതദഹേം അടുത്ത് കാണാന്‍ സാധിക്കാത്തത് വലിയ വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. ഇതോടെയാണ് പരിമിതമായ രീതിയില്‍ മാതാചാരം നടത്താനും ബന്ധുക്കള്‍ക്ക് കാണാനും അവസരം ഒരുക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ വായ്പയിൽ ജപ്തി നടപടികൾ നിർത്തിവയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍ഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്.
Recommended Video
റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,29,32,942 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,093 ആയി.












Click it and Unblock the Notifications