സംസ്ഥാനത്ത് ബസ് ചാര്‍ജ് ഉയര്‍ത്തിയേക്കും, മിനിമം ചാര്‍ജ് 10 രൂപയാക്കി വര്‍ധിപ്പിക്കാൻ ആലോചന
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ധന വില വര്‍ധനവും കൊവിഡ് പ്രതിസന്ധിയും അടക്കമുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ ചാര്‍ജ് ഉയര്‍ത്തണം എന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ വെയ്ക്കുന്നത്. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണം എന്നാണ് ബസ് ഉടമകളുടെ ആവശ്യം. എന്നാല്‍ 10 രൂപയാക്കി വര്‍ധിപ്പിക്കാനാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് ബസ് യാത്രയ്ക്ക് അനുവദിക്കുന്ന കണ്‍സെഷന്‍ നിരക്ക് മിനിമം ആറ് രൂപയാക്കണം എന്നുളള ആവശ്യവും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് മുന്നില്‍ ബസ്സ് ഉടമകള്‍ ഉന്നയിച്ചിട്ടുണ്ട്.. മാത്രമല്ല കൊവിഡ് പ്രതിസന്ധി അവസാനിക്കുന്നത് വരെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കി നല്‍കണം എന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. പത്ത് ദിവസത്തിനുളളില്‍ ബസ് ഉടമകള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരം കാണും എന്നാണ് മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം രാത്രി ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.
ഉമ്മറിനൊപ്പം നിൽക്കുന്ന ബാലതാരം ആരെന്ന് നോക്കൂ.... പ്രിയതാരം ഉർവ്വശിയുടെ അപൂർവ്വ ചിത്രങ്ങൾ

ഇന്ന് മുതല്‍ സംസ്ഥാനത്ത് ബസ് ഉടമകള്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നു. ഗതാഗത വകുപ്പ് മന്ത്രിയുമായുളള ചര്‍ച്ചയ്ക്ക് ശേഷമാണ് ബസ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് മിനിമം എട്ട് രൂപയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2018ല്‍ ആണ് സംസ്ഥാനത്ത് ഇതിന് മുന്‍പ് അവസാനമായി ബസ് ചാര്‍ജില്‍ വര്‍ധനവ് അനുവദിച്ചത്. 2018ല്‍ ഡീസല്‍ ലിറ്ററിന് 62 രൂപ ആയിരുന്നു വില എങ്കില്‍ ഇപ്പോഴസ് 95ന് മുകളില്‍ എത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് 12 രൂപയാക്കി ഉയര്‍ത്തണം എന്ന് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നത്.
തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ നവംബര്‍ 18നകം സര്‍ക്കാര്‍ തീരുമാനമെടുക്കണം എന്നാണ് ബസ് ഉടമകളുടെ ആവശ്യം. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടും. ഡീസല്‍ സബ്‌സിഡി അനുവദിക്കണമെന്നും കിലോമീറ്ററിന് 90 പൈസ എന്ന ഒരു രൂപയാക്കി ഉയര്‍ത്തണം എന്നും ബസ് ഉടമകള്‍ ചര്‍ച്ചയില്‍ ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും മന്ത്രിയുടെ ഉറപ്പ് പ്രകാരമാണ് ബസ് ഉടമകള്‍ സമരത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറായത്. മന്ത്രിയുമായി വിശദമായി തന്നെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു എന്നും സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സംയുക്ത സമര സമിതി നേതാക്കള്‍ വ്യക്തമാക്കി.












Click it and Unblock the Notifications