കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസി വിഭാഗങ്ങളുടെ ഭൂമി, ഭവനം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി എകെ ബാലന്‍

  • By Desk
Google Oneindia Malayalam News

പാലക്കാട്: ആദിവാസി വിഭാഗങ്ങളുടെ ഭൂമി, ഭവനം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പട്ടികജാതി വിഭാഗക്കാരുടെ സമാനപ്രശ്‌നങ്ങള്‍ മൂന്നുവര്‍ഷത്തിനകം തന്നെ പരിഹരിക്കും. 2016-17 വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെട്ട ഒരുകോടി രൂപയുടെ ചേലക്കാട് കുന്ന് കോളനി സമഗ്രവികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനം തരൂര്‍ ഗ്രാമപഞ്ചായത്തിലെ ചേലക്കാട് കുന്നില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോജ്കുമാര്‍ അധ്യക്ഷനായി.

പിന്നാക്കവിഭാഗക്കാരുടെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ കേന്ദ്രീകരിച്ചുള്ള പ്രശ്‌നങ്ങളിലാവും തുടര്‍ന്നുള്ള ഇടപെടല്‍. ഇത്തരത്തില്‍ പിന്നാക്കവിഭാഗക്കാര്‍ക്ക് ഭൂമി, ഭവനം, വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം തുടങ്ങിയവ ഉറപ്പാക്കിയുള്ള സുസ്ഥിര വികസനപ്രവര്‍ത്തനമാവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയെന്ന് മന്ത്രി അറിയിച്ചു.

balan

ചാലക്കാട് കുന്ന് കോളനിയില്‍ ഒരുകോടി രൂപയുടെ സമഗ്രവികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. 60 പട്ടികജാതി കുടുംബങ്ങളാണ് കോളനിയില്‍ ഉളളത്. സംരക്ഷണഭിത്തിക്ക് 14,70,000, റോഡ് കോണ്‍ക്രീറ്റിംഗിന് 13,10,000, കമ്മ്യൂനിറ്റി ഹാള്‍ നിര്‍മാണത്തിന് 23,30,000, അഴുക്കുചാല്‍ നിര്‍മാണത്തിന് 5,00,000, കിണര്‍ അറ്റകുറ്റപ്പണിക്ക് 70,000, വീട് അറ്റകുറ്റപ്പണികള്‍ക്ക് 13,00,000, പ്രവേശനകവാടം നിര്‍മാണത്തിന് 85,000, വാട്ടര്‍ ടാങ്കിനുള്ള പ്ലാറ്റ്‌ഫോം നിര്‍മാണത്തിന് 5,47,000, വാട്ടര്‍ ടാങ്ക് പ്ലംബിംഗ് വര്‍ക്കിന് 20,000, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 27,000 എന്നിങ്ങനെയാണ് വകയിരുത്തിയിരിക്കുന്നത്. ജില്ലാ നിര്‍മിതി കേന്ദ്രമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. പത്തുമാസത്തിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി, തദ്ദേശസ്ഥാപന ജനപ്രതിനിധികളായ എം.ആര്‍. വത്സലകുമാരി, ലീലാ മാധവന്‍, ടി. വാസു, ജില്ലാ നിര്‍മിതികേന്ദ്രം പ്രൊജക്ട് എന്‍ജിനീയര്‍ കെ.വി. ജയദേവന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ വി. സജീവ്തരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുബ്രഹ്മണ്യന്‍ പങ്കെടുത്തു.

English summary
state government will soon resolve the land and home issue of adivasis says ak balan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X