കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലു ഡാമുകളും കേരളത്തിന് തന്നെയെന്ന് മുഖ്യന്‍

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ തമിഴ്‌നാടിന്റെ വാദം തള്ളി മുഖ്യമന്ത്രി. നാലു ഡാമുകളും കേരളത്തിന് തന്നെയെന്ന് അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറടക്കം കേരളത്തിലെ നാലു ഡാമുകളും തമിഴ്‌നാടിന്റേയാണെന്ന് ജയലളിത അവകാശപ്പെട്ട സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രിയുടെ പ്രതികരണം.

നാലു അണക്കെട്ടുകളുടെയും ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന തമിഴ്‌നാടിന്റെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരാര്‍ പ്രകാരം അറ്റകുറ്റപ്പണിയും മേല്‍നോട്ടവും തമിഴ്‌നാട് വഹിക്കുന്നു എന്നുമാത്രം. ഇതിന്റെ പേരില്‍ ഉടമസ്ഥാവകാശം ഉന്നയിക്കാനാകില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

oommen-chandy

മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരുമാരിപ്പള്ളം അണക്കെട്ടുകള്‍ക്കുവേണ്ടിയാണ് തമിഴ്‌നാടിന്റെ അവകാശവാദം. അണക്കെട്ടുകള്‍ കേരളത്തിലാണെങ്കിലും ഉടമസ്ഥാവകാശം സംസ്ഥാനത്തിനില്ലെന്നുമാണ് ജയലളിതയുടെ അവകാശമുന്നിയിക്കുന്നു.

കേന്ദ്ര ജലകമ്മീഷന്റെ ദേശീയ ഡാം രജിസ്റ്ററിന്റെ പുതുക്കിയ പട്ടികയിലാണ് മുല്ലപ്പെരിയാര്‍ ഉള്‍പ്പടെ നാല് ഡാമുകള്‍ കേരളത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. 2013 ഡിസംബര്‍ മുതല്‍ 2014 ജൂണ്‍ വരെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കിയ പട്ടികയില്‍ രാജ്യത്തിലെ ഡാമുകളെ പറ്റിയുള്ള ആധികാരിക വിവരങ്ങളാണ് ഉള്ളത്.

English summary
State has not lost 4 dams including Mullaperiyar says chief minister Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X