കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണവാട്ടിമാരുടെ മൊഞ്ചിലേറി അഞ്ചാംദിനം,കോഴിക്കോടും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം...

ജനപ്രിയ ഇനങ്ങളായ അറബനമുട്ട്, നാടകം, ദഫ്മുട്ട്, നാടോടിനൃത്തം, സംഘനൃത്തം തുടങ്ങിയ മത്സരങ്ങളും അഞ്ചാം ദിനമായ വെള്ളിയാഴ്ചയാണ് അരങ്ങേറുന്നത്.

  • By Afeef Musthafa
Google Oneindia Malayalam News

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അഞ്ചാം ദിനത്തില്‍ ആസ്വാദകരുടെ മനംകവര്‍ന്നത് ഒപ്പന മത്സരം. പ്രധാനവേദിയായ നിളയില്‍ രാവിലെ മുതല്‍ ആരംഭിച്ച ഹൈസ്‌കൂള്‍ വിഭാഗം ഒപ്പന മത്സരത്തിന് വന്‍ ജനതിരക്കായിരുന്നു. മലബാറിന്റെ സ്വന്തം കലാരൂപമായ ഒപ്പന കാണാനായി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പോലീസ് മൈതാനിയിലേക്ക് ഇരച്ചെത്തി.

കലോത്സവ നഗരിയിലെ മറ്റു വേദികളും രാവിലെ മുതല്‍ സജീവമായിരുന്നു. വ്യാഴാഴ്ച ഹര്‍ത്താല്‍ കാരണം ശുശ്കമായിരുന്ന സദസുകളില്‍ വെള്ളിയാഴ്ച ഇരിക്കാന്‍ പോലും സ്ഥലമുണ്ടായിരുന്നില്ല. ജനപ്രിയ ഇനങ്ങളായ അറബനമുട്ട്, നാടകം, ദഫ്മുട്ട്, നാടോടിനൃത്തം, സംഘനൃത്തം തുടങ്ങിയ മത്സരങ്ങളും അഞ്ചാം ദിനമായ വെള്ളിയാഴ്ചയാണ് അരങ്ങേറുന്നത്.

kannuryouthfestival

ചിത്രത്തിന് കടപ്പാട്: കേരള ഓണ്‍ലെന്‍ ന്യൂസ്

സ്വര്‍ണ്ണകപ്പിനായുള്ള പോരാട്ടത്തില്‍ കോഴിക്കോടും പാലക്കാടും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ചില സമയത്ത് പോയിന്റ് നിലയില്‍ ഒപ്പത്തിനൊപ്പം നിന്നിരുന്ന ഇരുജില്ലകളും ഏതാനും പോയിന്റുകളുടെ വ്യത്യാസത്തിലാണ് മുന്നേറ്റം തുടരുന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ കോഴിക്കോടും പാലക്കാടും തുടരുമ്പോള്‍ ആതിഥേയരായ കണ്ണൂര്‍ മൂന്നാമതും മലപ്പുറം നാലാമതുമാണ്.

കണ്ണൂര്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കിയതിനാല്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ കലോത്സവ നഗരിയിലേക്കെത്തുന്നുണ്ട്. അപ്പീലുകളുടെ എണ്ണത്തില്‍ കണ്ണൂര്‍ കലോത്സവം സര്‍വ്വകാല റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. അഞ്ചാം ദിനത്തിലേക്ക് കടന്നപ്പോള്‍ ആയിരത്തിലേറെ അപ്പീലുകളാണ് കണ്ണൂര്‍ കലോത്സവത്തിലെത്തിയത്.

English summary
State school youth festival; day 5 highlights.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X