ക്ലാസ് മുടക്കി കലോത്സവം വേണ്ട! സംസ്ഥാന സ്കൂൾ കലോത്സവം ഇനി ക്രിസ്തുമസ് അവധിക്കാലത്ത്....

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഇനി മുതൽ ക്രിസ്തുമസ് അവധിക്കാലത്ത് നടത്താൻ ആലോചന. കലോത്സവം കാരണം അദ്ധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു തീരുമാനത്തിനൊരുങ്ങുന്നത്.

ഇക്കാനെ പൂട്ടുന്നതിന് മുൻപ് അനിയനോട്? നാദിർഷയുടെ സഹോദരൻ സമദിനെ പോലീസ് ചോദ്യം ചെയ്യുന്നു....

സന ഫാത്തിമയെ കാണാതായിട്ട് 48 മണിക്കൂർ! തുമ്പൊന്നും ലഭിക്കാതെ പോലീസ്;തട്ടിക്കൊണ്ടുപോയതോ?

ഈ വർഷം ഡിസംബർ 26 മുതൽ ജനുവരി ഒന്നു വരെ കലോത്സവം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ക്രിസ്തുമസ് അവധിക്കാലത്ത് കലോത്സവം നടത്താനുള്ള മാർഗനിർദേശങ്ങൾ ഇതിനകം
വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

kalolsavam

കലാമേളകൾ വിദ്യാഭ്യാസ കലണ്ടറിന്റെ താളംതെറ്റിക്കുന്നുവെന്ന പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം. നിലവിൽ ജനുവരി രണ്ടാം വാരം മുതൽ അവസാന വാരം വരെയാണ് കലോത്സവം നടത്താറുള്ളത്. പുതിയ തീരുമാനപ്രകാരം ജനുവരി ഒന്നിലെ ഒരു പ്രവൃത്തിദിവസം മാത്രമേ വിദ്യാർത്ഥികൾക്ക് നഷ്ടമാകുകയുള്ളു.

എം80 മൂസയിലെ ഫ്രീക്കൻ തുറന്നുപറയുന്നു! 13 ദിവസം ജയിലിൽ! കഞ്ചാവു വലിക്കാരനാക്കിയ പോലീസ്!

അവധിക്കാലത്ത് മേള നടത്തുന്നത് കുട്ടികളുടെയും അദ്ധ്യാപകരുടെയും അവധിദിനങ്ങൾ നഷ്ടപ്പെടുത്തില്ലേ എന്ന ചോദ്യത്തിന് അവധിയെക്കാൾ പ്രധാനപ്പെട്ടത് പഠനമല്ലേയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മറുചോദ്യം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ നിർദേശം വിദ്യാഭ്യാസ മന്ത്രിയും സർക്കാരും അംഗീകരിച്ചാൽ മാത്രമേ നടപ്പിലാകുകയുള്ളു. പുതിയ തീരുമാനം നടപ്പിലായാൽ ഇത്തവണ തൃശൂരിൽ നടക്കുന്ന കലാമേള മുൻ നിശ്ചയിച്ചതിൽ നിന്നും നേരത്തെ ആരംഭിക്കും.

English summary
state school youth festival will be held on christmas holidays.
Please Wait while comments are loading...