കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈറണ്‍ ഇല്ല, നിറവും മാറും; ആംബുലന്‍സുകള്‍ക്കും അടിമുടിമാറ്റം; നിർദ്ദേശമിങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്തെ ആംബുലൻസുകളിൽ മാറ്റുവരുത്താൻ പുതിയ നിർദ്ദേശങ്ങളുമായി സംസ്ഥാന ഗതാഗത അതോറിറ്റി. സംസ്ഥാന മൃതദേഹങ്ങൾ കൊണ്ടുപോകാൻമാത്രം ഉപയോഗിക്കുന്ന ആംബുലൻസുകൾ തിരിച്ചറിയുന്നതിനുള്ള മാർഗനിർദേശം ഉൾപ്പെടെ സുപ്രധാനത്തെ മുഴുവൻ ആംബുലൻസും വെള്ള നിറത്തിലേക്ക് മാറണമെന്ന് നിർദ്ദേശമുണ്ട്. മറ്റു നിർദ്ദേശങ്ങളും സംസ്ഥാന ഗതാഗത അതോറിറ്റി മുന്നോട്ടുവെയ്ക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

മൃതദേഹങ്ങൾ കൊണ്ടുപോകുന്ന ആംബുലൻസുകളിൽ ഇനി സൈറൺ ഉപയോഗിക്കാനാവില്ല. മൃതദേഹം കൊണ്ടുപോകുന്ന വാഹനം ആണെന്ന് തിരിച്ചറിയാൻ 'Hearsse' എന്ന് മുന്നിലും പിന്നിലും വശങ്ങളിലും പെയിന്റു കൊണ്ട് എഴുതണം. വാഹനത്തിന് ചുറ്റിലും മധ്യഭാഗത്ത് 15 സെന്റീമീറ്റർ വീതിയിൽ നേവിബ്ലൂ നിറത്തിൽ വരയിടുകയും വേണം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ambulance

'അങ്ങനെ വരുമെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു, അതോടെ ഇവരുടെ മിണ്ടാട്ടംമുട്ടി': ബൈജു കൊട്ടാരക്കര'അങ്ങനെ വരുമെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു, അതോടെ ഇവരുടെ മിണ്ടാട്ടംമുട്ടി': ബൈജു കൊട്ടാരക്കര

പാലക്കാട് അപകടത്തിന് പിന്നാലെ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറമടിക്കാൻ നിർദ്ദേശം പുറപ്പെടുവിപ്പിച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാനത്തെ മുഴുവൻ ആംബുലൻസുകളും വെള്ളനിറത്തിലേക്ക് മാറണമെന്ന നിർദേശം സംസ്ഥാന ഗതാഗത അതോറിറ്റി മുന്നോട്ടു വെച്ചത്. 2023 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽവരും.

നിലവിലുള്ള ആംബുലൻസുകൾ കാര്യക്ഷമതാ പരിശോധന നടക്കുന്ന മുറയ്ക്ക് നിറം മാറ്റിയാൽമതി.. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ബമ്പറുകളിൽ ഉൾപ്പെടെ തിളങ്ങുന്ന വെള്ള (ബ്രില്യന്റ് വൈറ്റ്) നിറം അടിക്കാനാണ് നിർദേശം. വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസും സ്ഥാപിക്കണം എന്നും നിർദ്ദേശം ഉണ്ട്.

ടൂറിസ്റ്റ് ബസുകളിൽ ഏകീകൃത കളർകോഡ് നടപ്പാക്കുന്നതിൽ ഇളവ് നൽകിയ ഉത്തരവ് മോട്ടോർ വാഹന വകുപ്പ് തിരുത്തിയിരുന്നു. എല്ലാ ടൂറിസ്റ്റ് ബസുകളും കളർകോഡ് പാലിക്കണമെന്ന് പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങൾ അടുത്ത തവണ ഫിറ്റ്നസ് പുതുക്കാൻ വരുമ്പോൾ മുതൽ നിറം മാറ്റിയാൽ മതിയെന്ന ഉത്തരവാണ് തിരുത്തിയത്.

'ദൈവം സൃഷ്ടിച്ച മനുഷ്യൻ'; സോഷ്യൽമീഡിയയിൽ വൈറലായി ഒരു മനുഷ്യ മുഖം'ദൈവം സൃഷ്ടിച്ച മനുഷ്യൻ'; സോഷ്യൽമീഡിയയിൽ വൈറലായി ഒരു മനുഷ്യ മുഖം

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പ് കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ഏകീകൃത നിറം നിർബന്ധമാക്കിയത്. 2022 ജൂണിന് ശേഷം രജിസ്റ്റർ ചെയ്ത, ചെയ്യുന്ന വാഹനങ്ങൾക്കും ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തുന്ന വാഹനങ്ങൾക്കും വെള്ള നിറം അടിക്കണം എന്നത് ആയിരുന്നു നിർദേശം.

പുതിയ ഉത്തരവനുസരിച്ച് എല്ലാ കോൺട്രാക്ട് കാര്യേജ് വാഹനങ്ങളും വെള്ളക്കളറിലേക്ക് മാറണം, നിറം മാറ്റാതെ നിരത്തിൽ ഇറങ്ങിയാൽ പിഴ ചുമത്തും. ഫിറ്റ്നസ് റദ്ദാക്കും.

English summary
State Transport Authority planning to issue new guidelines for ambulance, here are the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X