സര്‍ക്കാരിന് വന്‍ നഷ്ടം; കുടിയന്മാര്‍ക്കൊന്നും 'കുപ്പി' വേണ്ടെന്ന്, കണക്ക് കേട്ടാല്‍ അന്തം വിടും!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പനയില്‍ വന്‍ കുറവ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1078 കോടിയുടെ വില്‍പ്പനയായിരുന്നു ബെവ്‌കോ വഴി നടന്നത്. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ 972 കോടി രൂപയുടെ വില്‍പ്പന മാത്രമാണുണ്ടായത്.

106 കോടിയുടെ വില്‍പ്പനയാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞത്. ബിവറേജസ് കോര്‍പ്പറേഷന്‍ ( ബെവ്‌കോ ) ആണ് കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും മാറ്റി സ്ഥാപിക്കണമെന്നുള്ള സുപ്രീം കോടതി വിധി നിലവില്‍വന്നശേഷമാണ് വില്‍പ്പനയില്‍ കുറവ് വന്നിരിക്കുന്നത്.

 പൂട്ടിയത് ബിയര്‍ പാര്‍ലറുകള്‍

പൂട്ടിയത് ബിയര്‍ പാര്‍ലറുകള്‍

ബിയര്‍ വില്‍പ്പനയില്‍ 50 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്. ഉത്തരവ് വന്നശേഷം പൂട്ടിയതില്‍ അധികവും ബിയര്‍ വൈന്‍ പാര്‍ലറുകളായിരുന്നു.

 നികുതിയില്‍ വന്‍ ഇടിവ്

നികുതിയില്‍ വന്‍ ഇടിവ്

സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. ഏപ്രില്‍ മാസം മാത്രം നികുതിയില്‍ 10 ശതമാനം കുറവുണ്ടായെന്ന് ബെവ്‌കോ അറിയിച്ചു.

 നഷ്ടം

നഷ്ടം

ഈ രിതിയില്‍ പോയാല്‍ ഭാവിയില്‍ 5,000 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നും ബെവ്‌കോ സൂചിപ്പിച്ചിരുന്നു.

 സര്‍ക്കാര്‍

സര്‍ക്കാര്‍

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തിര നടപടി വേണമെന്നും ബെവ്‌കോ ആവശ്യപ്പെട്ടു.

 നിലവില്‍ 175 വില്‍പ്പന കേന്ദ്രങ്ങള്‍

നിലവില്‍ 175 വില്‍പ്പന കേന്ദ്രങ്ങള്‍

നിലവില്‍ 175 വില്‍പന കേന്ദ്രങ്ങളാണ് ബെവ്‌കോയ്ക്ക് ഉള്ളത്. 100 വില്‍പന ശാലകള്‍ ഇനിയും തുറക്കാനുണ്ട്. ഇതിന്റെ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.

English summary
There have been a substantial fall in the sale of liquor in the state ever since the Supreme Court directive to shift all liquor shops lying along the National and State Highways.
Please Wait while comments are loading...