കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെ പറ്റിച്ചതിന് ഉമ്മന്‍ചാണ്ടി സോളാര്‍ കന്പനിക്ക് സ്വന്തം കൈപ്പടയില്‍ നന്ദി കത്തെഴുതി...

ടീം എന്നാല്‍ സോളാര്‍ കമ്പനി സര്‍ക്കാരിന് നല്‍കിയ ചെക്ക് മടങ്ങിയിരുന്നു. സര്‍ക്കാരിനെ പറ്റിച്ചെന്നറിഞ്ഞിട്ടും ഉമ്മന്‍ചാണ്ടി മൗനം പാലിച്ചു. വെളിപ്പെടുത്തലുകള്‍ ഇങ്ങനൊണ്...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത നായര്‍ സര്‍ക്കാരിനെ പറ്റിച്ചതിന് നന്ദി പറഞ്ഞ് കത്തയച്ചത് ഉമ്മന്‍ചാണ്ടി തന്നെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ടീം സോളാര്‍ കമ്പനി നല്‍കിയ രണ്ട് ലക്ഷം രൂപയ്ക്ക് നന്ദി അറിയിച്ച്‌കൊണ്ട് അയച്ച കത്തില്‍ ഒപ്പിട്ടിരിക്കുന്നത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ആണെന്ന് വെളിപ്പെടുത്തല്‍. ഉമ്മന്‍ ചാണ്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ് സോളാര്‍ കമ്മീഷനുമുന്നില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

സോളാര്‍ കമ്പനിക്ക് അയച്ച കത്തിലെ ഒപ്പും കൈയ്യക്ഷരവും ഉമ്മന്‍ചാണ്ടിയുടേതാണെന്ന് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായിരുന്ന ആര്‍കെ ബാലകൃഷ്ണന്‍, പി സുരേന്ദ്രന്‍ എന്നിവര്‍ സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജനു മുമ്പാകെ വെളിപ്പെടുത്തി.ടീം എന്നാല്‍ സോളാര്‍ കമ്പനി സര്‍ക്കാരിന് നല്‍കിയ ചെക്ക് മടങ്ങിയിരുന്നു. സര്‍ക്കാരിനെ പറ്റിച്ചെന്നറിഞ്ഞിട്ടും ഉമ്മന്‍ചാണ്ടി മൗനം പാലിച്ചു. വെളിപ്പെടുത്തലുകള്‍ ഇങ്ങനൊണ്...

കത്തിലെ കയ്യക്ഷരം

കത്തിലെ കയ്യക്ഷരം

സോളാര്‍ കമ്പനിക്ക് നന്ദി പറഞ്ഞ് അയച്ച കത്തിലെ കയ്യക്ഷരം ഉമ്മന്‍ചാണ്ടിയുടേത് തന്നെയാണ് എന്ന് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാര്‍ ആവര്‍ത്തിച്ചു. ഒപ്പിട്ടതും ഉമ്മന്‍ചാണ്ടി തന്നെ.

സോളാര്‍ കമ്പനി

സോളാര്‍ കമ്പനി

സോളാര്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന ബിജു രാധാകൃഷ്ണനാണ് നന്ദി അറിയിച്ച് ഉമ്മന്‍ചാണ്ടി കത്തയച്ചത്. ഡിയര്‍ ആര്‍ ബി നായര്‍ എന്നാണ് ഉമ്മന്‍ചാണ്ടി ക്തതില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്.

സരിത എസ് നായര്‍

സരിത എസ് നായര്‍

ടീം സോളാറിന് വേണ്ടി സരിത എസ് നായര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തെപ്പറ്റി അറിയില്ലെന്നാണ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ ആര്‍കെ ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയത്. നിവേദനങ്ങള്‍ നോക്കുന്നത് താനാണ്. അഥത്രമൊരു നിവേദനം ലഭിച്ചിട്ടില്ലെന്നും ബാലകൃഷ്ണന്‍ മൊഴി നല്‍കി.

ആരും ചോദിച്ചിട്ടില്ല

ആരും ചോദിച്ചിട്ടില്ല

സരിത എസ് നായര്‍ പതിവായി സെക്രട്ടേറിയറ്റില്‍ വരാറുണ്ടോ എന്ന് ഉമ്മന്‍ചാണ്ടി, കേസ് അന്വേഷിച്ച എഡിജിപി, എസ്‌ഐടിയിലെ അംഗങ്ങള്‍ ആരും ചോദിച്ചിട്ടില്ലെന്നും ബാലകൃഷ്ണന്‍ കമ്മീഷണ് മുന്നില്‍ വെളിപ്പെടുത്തി.

തെളിവ് നിരത്തി കമ്മീന്‍

തെളിവ് നിരത്തി കമ്മീന്‍

മുഖ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സുരേന്ദ്രന്‍ സരിതയെ കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നുമാണ് കമ്മീഷനില്‍ പറഞ്ഞത്. എന്നാല്‍ സുരേന്ദ്രന്റെ കോള്‍ ലിസ്റ്റ് സഹിതം കമ്മീഷന്‍ സുരേന്ദ്രന്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് സമര്‍ത്ഥിച്ചു. സുരേനദ്രന്‍ സരിതയുടെ ഫോണിലേക്ക് വിളിച്ചത് ഏഴ് തവണയാണ്.

English summary
personal staffs gives statement against former chief minister Oommen Chandy on Solar commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X