കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികൃഷ്ടജീവി ബല്‍റാമിനെ തിരിഞ്ഞ് കൊത്തി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സമൂഹത്തില്‍ അത്യാവശ്യം പേരുളള ഒരു യുവ കോണ്‍ഗ്രസ്സുകാരനാണ് വിടി ബല്‍റാം. മറ്റ് യുവ എംഎല്‍എമാരെപ്പോലെ നിശബ്ദനായിരിക്കാതെ ഫേസ്ബുക്കിലും മറ്റും അത്യാവശ്യം സാമൂഹ്യ ബോധം വിളമ്പുന്ന ഏര്‍പ്പാടുമുണ്ട് ഈ യുവാവിന്. പിന്നെ സരിത എസ് നായരുടെ കോള്‍ ലിസ്റ്റില്‍ ഇടം നേടിയിട്ടും ഇല്ല.

സ്വന്തം പാര്‍ട്ടിക്കാരനെ, അതും ഒരു യൂത്ത് കോണ്‍ഗ്രസ്സുകാരനെ അധിക്ഷേപിച്ച ബിഷപ്പിനെ വിമര്‍ശിച്ചാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഇങ്ങനെ പണി തരുമെന്ന് ബല്‍റാം ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. ഒടുവില്‍ യൂത്തന്‍മാര്‍ പോലും ബല്‍റാമിനെതിരെ തിരിയുന്ന കാഴ്ചയാണ് കാണുന്നത്.

vt-balram

മുമ്പ് തിരുവിതാംകൂര്‍ രാജാവ് മരിച്ചപ്പോഴാണ് ബല്‍റാമിന്റെ ഫേസ്ബുക്കില്‍ തെറി നിറഞ്ഞത്. രാജാവിന്റെ മരണത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി കൊടുത്തതായിരുന്നു ബല്‍റാമിനെ ചൊടിപ്പിച്ചത്. തന്റെ നിലപാട് ബല്‍റാം വ്യക്തമാക്കുകയും ചെയ്തു.

പക്ഷേ അപ്പോള്‍ മുതല്‍ ചില നേതാക്കളുടെയെങ്കിലും കണ്ണിലെ കരടോ, മരമോ ഒക്കെ ആയി മാറി വിടി ബല്‍റാം. സുകുമാരന്‍ നായരെ കോപ്പെന്ന് വിളിച്ചതാണ് അടുത്ത സംഭവം. സ്വന്തം നേതാവായ വിഎം സുധീരനെ അപമാനിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബല്‍റാമിന്റെ വികാരപ്രകടനം. പക്ഷേ ഒടുവില്‍ സുധീരന്‍ നേതാവും കാലുമാറി അയ്യോ പാവമായി. ന്യൂ ജനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ ബല്‍റാം 'ശശി' ആയി.

പക്ഷേ ഈ സമയത്തൊക്കെ ഫേസ്ബുക്കിലെ ബുദ്ധിജീവിക്കൂട്ടം, രാഷ്ട്രീയ വ്യത്യാസം നോക്കാതെ ബല്‍റാമിന്റെ കൂടെ നിന്നിരുന്നു. ബല്‍റാം സിപിഎംകാരനാകേണ്ട കോണ്‍ഗ്രസ്സുകാരനാണെന്ന് പോലും പലരും പറഞ്ഞു.

പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും ഇത്രയും പുരോഗമനം ആവശ്യമില്ലെന്ന് പറഞ്ഞാല്‍ പിന്നെ തീര്‍ന്നില്ലേ...

ഡീന്‍ കുര്യാക്കോസിനോട് ബല്‍റാമിനോടുള്ള അപകര്‍ഷതാബോധമാണ് നികൃഷ്ടജീവി പ്രയോഗമെന്നാണ് ഇപ്പോള്‍ യൂത്തന്‍മാരുടെ കണ്ടുപിടിത്തം. ഇക്കാര്യം പറഞ്ഞ് ആദര്‍ശ ധീരനായ സുധീരന് പരാതിയും നല്‍കിയിട്ടുണ്ടത്രെ.

അച്ചടക്കത്തിന്റെ കാര്യത്തില്‍ അണുവിട ഇളവ് ചെയ്യാത്ത ആളാണ് സുധീരന്‍. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളെ പിന്തുണച്ചതിന് പിടി തോമസിന് സീറ്റ് പോലും കൊടുക്കാത്ത ആളുകളാണ്. ബല്‍റാമിനെ ചിലപ്പോള്‍ കെപിസിസിയുടെ ഉപാധ്യക്ഷനോ മറ്റോ ആക്കി ശിക്ഷിക്കാനുള്ള സാധ്യത കാണുന്നുണ്ട്.

English summary
Statements made by VT Balram hits back him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X