കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം നായ്ക്കളുടെ കശാപ്പ് ശാലയെന്ന് ആരോപണം,കേരളത്തിനെതിരെ ഓണ്‍ലൈന്‍ ആഞ്ഞടിക്കുന്നു

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: കേരളത്തിനെതിരെ ഓണ്‍ലൈനില്‍ വിദ്വേഷ പ്രചാരണം. തെരുവുനായ്ക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. നായകളെ ഇല്ലാതാക്കുന്നത് കേരളം എത്രയും പെട്ടെന്ന് നിര്‍ത്തണം എന്നാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്. കേരളം നായ്ക്കളുടെ കശാപ്പ് ശാലയെന്നാണ് ആരോപണം.

സംസ്ഥാനത്ത് പലയിടത്തും തെരുവ് നായ്ക്കള്‍ പെരുകുന്നതിനെ തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അപകടകാരികളായ തെരുവുനായിക്കളെയും പേ പിടിച്ച നായിക്കളെയും കൊല്ലാനായിരുന്നു തീരുമാനം. സര്‍ക്കാരിന്റെ ഈ തീരുമാനം ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നത്.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

കേരളം നായ്ക്കളുടെ കശാപ്പ് ശാലയെന്നാണ് ആരോപണം.

ആവശ്യങ്ങള്‍

ആവശ്യങ്ങള്‍

കേരളം തെരുവ് നായ്ക്കളോട് ക്രൂരത കാണിക്കുന്ന സ്ഥലമാണെന്നും അതുകൊണ്ട് കേരളത്തേയും അതിന്റെ സേവന ഉത്പന്നങ്ങളെയും നിരോധിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

ഫേസ്ബുക്ക് പേജുകള്‍

ഫേസ്ബുക്ക് പേജുകള്‍

ബോയ്‌കോട്ട് കേരള, ക്രുവല്‍ കേരള തുടങ്ങിയ ഫേസ്ബുക്ക് പേജുകളാണ് ക്യാംപെയിനിന് നേതൃത്വം വഹിക്കുന്നത്.

ഇതിനെ പിന്തുണച്ച് എത്തിയവര്‍

ഇതിനെ പിന്തുണച്ച് എത്തിയവര്‍

നായ്ക്കളെ കൊല്ലാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മൃഗസ്‌നേഹികളായ നിരവധി ആളുകളും സംഘടനകളും രംഗത്ത് വന്നിരുന്നു. ടെലിവിഷന്‍ താരം രഞ്ജിനി ഹരിദാസ് ഉള്‍പ്പെടെ നായ്ക്കളുടെ സംരക്ഷണത്തിനായി രംഗത്തുണ്ട്.

പുതിയ ക്യാംപെയിന്‍

പുതിയ ക്യാംപെയിന്‍

കേരളത്തിനെതിരെ ഓണ്‍ലൈന്‍ പുതിയ വിദ്വേഷ ക്യാപെയിന്‍ ആരംഭിച്ചിട്ടുണ്ട്. ചെയ്ഞ്ച് ഡോട്ട് ഒആര്‍ജിയിലൂടെയാണ് മലയാളികളുടെ ഒപ്പുശേഖരണവും നടക്കുന്നുണ്ട്.

ശശി തരൂരിന്റെ ട്വീറ്റ്

ശശി തരൂരിന്റെ ട്വീറ്റ്

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഇത്തരം ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ രംഗത്തു വന്നു. കേരളീയര്‍ തെരുവ് നായ്ക്കളെ കൈകാര്യം ചെയ്ത രീതി ശരിയായിരിക്കില്ലെന്നും എന്നാല്‍ ആ ഒരു കാരണത്താല്‍ കേരളത്തെ വെറുക്കുന്നത് ശരിയല്ലെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

English summary
Animal lovers rise against Kerala government's decision to cull dangerous stray dogs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X