• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ചുമ്മാ തലോടി പോകുമെന്ന് കരുതി, എന്നാൽ ഉലച്ച് കളഞ്ഞ കൊവിഡ് മഹാമാരി'; കൊവിഡ് അനുഭവം

അജയൻ വിപിയുടെ കൊവിഡ് അനുഭവം വായിക്കാം:

' കോവിഡ് എന്ന മഹാമാരി എല്ലാവരെയും പോലെ എന്നെയും ഒന്ന് ഉലച്ചു. ആദ്യ വരവിൽ പെട്ടുപോയ എന്റെ സുഹൃത്തുക്കൾ പറഞ്ഞത് കേട്ടു ഞാനും വിശ്വസിച്ചു എന്നെ തലോടി അങ്ങ് പോകുമെന്ന്. അമ്മ കിടപ്പിലായതിന് ശേഷമായിരുന്നു കൊറോണ എന്ന മാരി കേരളത്തിൽ പ്രത്യക്ഷപെട്ടത്. അതുകൊണ്ട് തന്നെ ഞാനും നല്ല കരുതൽ എടുത്തിരുന്നു. മാസങ്ങളോളം ജോലിക്ക് പോകാതെ വീട്ടിലിരുന്നു. അമ്മയെയും പരിപാലിച്ചു കൊണ്ടിരിന്നു. ജീവിത പ്രയാസത്തിനൊടുവിൽ നാലോ അഞ്ചോ ദിവസം ജോലിക്ക് പോകുമ്പോൾ ഞാനറിഞ്ഞിരുന്നില്ല എന്നെ കാത്തു നിന്ന വിരുന്നുകാരൻ നാലാമത്തെ ദിവസം എന്റെ ശരീരത്തിൽ പ്രവേശിച്ചത്.

എന്നത്തേയും പോലെ പോലെ അമ്മയെ എടുത്തു ഇരുത്തി. ചോറ് വാരികൊടുത്തു. സന്ധ്യ സമയം ആയപ്പോൾ പേശിവലിവ് ശരീരം മുഴുവൻ നുറുങ്ങുന്ന വേദനയും. ജോലിയുടെ ക്ഷീണം ആയിരിക്കും എന്നുകരുതി. രാവിലെ എഴുന്നേറ്റപ്പോൾ വയ്യാത്തത് കൊണ്ടു ജോലി പോയില്ല. രണ്ടാമത്തെ ദിവസം ഉറക്കം തീരെ ഇല്ല. രോമക്കുത്തിൽ നിന്ന് പുറത്തു കടക്കാൻ എന്തോ വെമ്പൽ പെടുന്നപോലെ. നെഞ്ചത്ത് ഭാരം കയറ്റി വെച്ചത് പോലെ. കുളിരും വിറയും... എന്താ സംഭവിക്കുന്നത്എന്ന് മനസിലാവുന്നില്ല. മൂന്നാമത്തെ ദിവസം രാവിലെ ആരോ വിളിച്ചു. കൂടെ ജോലി ചെയ്ത രവിയേട്ടന് കൊറോണയാണെന്ന്. ഞാൻ ഉറപ്പിച്ചു, എന്റെ അന്തരീകവായവങ്ങളെ സ്പർശിക്കുന്നത് ഇദ്ദേഹം തന്നെയായിരിക്കും എന്ന് .

പോസറ്റീവ് ആയതിനു ശഷം പിന്നീടങ്ങോട്ടു എന്റെ കുടുംബത്തിന്റെ അടിവേരു ഇളക്കി കോവിഡിന്റെ തേരോട്ടം തുടങ്ങി. എന്റെ മക്കൾക്കും ഭാര്യക്കും ലക്ഷണം കണ്ടു തുടങ്ങി. കൊറോണയുടെ അക്രമത്തിനൊടുവിലും മറ്റു നിവൃത്തിയില്ലാതെ ഞാൻ മൂന്നു മാസ്കും കൈ ഉറയും ധരിച്ചു അമ്മയുടെ ദിനംചര്യകൾ ചെയ്തു.എല്ലാം കഴിയുമ്പോഴേക്കും അടിമുടി വിയർത്തു കുളിച്ചിരിക്കും. എന്നിട്ട് പെട്ടന്ന് തന്നെ എന്റെ റൂമിലേക്കുൾവലിയും. കാരണം അമ്മക്ക് രോഗം പിടിപെടരുത് എന്ന വാശിയുണ്ടായിരുന്നു. വീട്ടിലെല്ലാവർക്കും രുചിയും മണവുമില്ലാത്തതിനാൽ പാചകം ചെയുന്ന ഭാര്യക്കും ജോലി എളുപ്പം. ഉപ്പ് കൂടിയാലും കുറഞ്ഞാലും കുഴപ്പമില്ല.

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

അഞ്ചു ദിവസങ്ങൾക്കു ശേഷം ഭീതി പെടുത്തിക്കൊണ്ട്‌ അമ്മക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. അമ്മയെ പരിപാലിക്കാൻ ഇടക്ക് ഇടക്ക് വരാറുള്ള എന്റെ സഹോദരി പോസറ്റീവ് ആയതു കൊണ്ട് വരാൻകഴിയാത്ത അവസ്ഥ. കൊറോണ അമ്മയെ പിടിമുറുക്കി എന്നു തോന്നി തുടങ്ങി. അപ്പോൾ തന്നെ ഹെൽത്ത് സെന്ററിൽ വിവരമറിയിച്ചു. ആരോഗ്യപ്രവർത്തകനായ സുഹൃത്ത് വിളിച്ചു കൊണ്ടേയിരുന്നു. അമ്മ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് ഒന്നും ചെയ്യാനാവാതെ ഒറ്റക്ക് നോക്കിനില്ക്കാൻ കഴിയാത്ത അവസ്ഥ. ഹെൽത്ത് സെന്ററിൽ വിവരമറിയിച്ചതിനെതുടർന്ന് ഹോസ്പിറ്റലിലേക്ക് മാറ്റാൻ ആംബുലൻസ് അയക്കാം എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞു ക്രമേണ ശ്വാസം നേരെയായി. കുഴപ്പമില്ല എന്ന് വിളിച്ചറിയിച്ചു. രാത്രി യാ യ പ്പോൾ അമ്മയുടെ നിലവീണ്ടും വഷളായി. എനിക്കാണെങ്കിൽ കടുത്ത ക്ഷീണം. കിടക്കാൻ കഴിയാത്ത അവസ്ഥ.

രാത്രി 10:30 കഴിഞ്ഞു അമ്മയെ പതിയെ ഇരുത്തി വരണ്ട ചുണ്ടിൽ കരിംജീരകവും കുരുമുളകും അടങ്ങിയ വെള്ളം കുറേശ്ശ കൊടുത്തു നോക്കി. ഒരു കവിൾ ഇറക്കി പിന്നെ എന്നെ നോക്കി കൊണ്ട് എന്റെ അമ്മയുടെ കണ്ണുകൾ മറഞ്ഞു. എനിക്കെല്ലായ്പ്പോഴും റോൾമോഡൽ ആയിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ എന്നോട് വിടപറയുകയാണെന്ന സത്യം എന്നെ പറഞ്ഞു ബോദ്ധ്യ പെടുത്തുകയായിരുന്നു ഞാൻ. അപ്പോഴേക്കും കൊറോണവന്ന ക്ഷീണം കൊണ്ട് മയങ്ങുകയായിരുന്ന എന്റെ ഭാര്യയെയും എട്ടും പതിമൂന്ന് വയസുള്ള പെണ്മക്കളെയും വിളിച്ചുണർത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.

പുറമെ നിന്ന് എല്ലാകാര്യത്തിനും എന്നെചേർത്ത് പിടിച്ച എന്റെ ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിച്ചു. ഞാൻ തന്നെ അമ്മയെ വൃത്തിയാക്കി. പുതുവസ്ത്രങ്ങൾ ധരിപ്പിച്ചു. ഞാനും ഏട്ടന്റെ മകൻ സുധീഷും പി.പി.ഇ.കിറ്റ് ധരിച്ചു അമ്മയെ അന്ത്യയാത്രയാക്കി. മറ്റെല്ലാവരും ദൂരെനിന്നു. അമ്മയെ തീ വിഴുങ്ങുന്നതും നോക്കി തനിച്ചു പൂമുഖത്തിരുന്നു... അമ്മയുടെ അന്ത്യയാത്രാ വേളയിൽ ഇപ്പോഴും നീറുന്ന നൊമ്പരം മാത്രമേയുള്ളു. എന്റെ കൂടപ്പിറപ്പായ ഏക പെങ്ങൾ അരികിൽ എത്തിയിട്ടും അവസാനമായി കാണാൻ കൊറോണ എന്ന മഹാമാരി സമ്മതിച്ചില്ല. സാരമില്ല പെങ്ങളെ നമ്മുടെ അമ്മയെ നമുക്കരികിൽ അടക്കം ചെയ്യാനെങ്കിലും കഴിഞ്ഞല്ലോ. പ്രിയപ്പെട്ടവർ എവിടെയാണെന്ന് അറിയാത്ത അനേകായിരം പേർ ഇന്നുമുണ്ട്...'

ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

cmsvideo
  Trace origin of Covid-19 or face 'Covid-26', 'Covid-32' : US experts says | Oneindia Malayalam

  English summary
  Stories of Strength: Ajayan VP shares his experience while he was Covid positive
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X