കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു, സംഭവം തൃശൂരില്‍

Google Oneindia Malayalam News

തൃശൂര്‍: എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ഹാളില്‍ കയറിയ തെരുവുനായ വിദ്യാര്‍ത്ഥിയെ ആക്രമിച്ചു. പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥിയുടെ കൈയില്‍ തെരുവുനായ കടിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ സ്‌കൂളിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ ചെറുതുരുത്തി കൊളമ്പുമുക്ക് സ്വദേശിയായ ഹംസ എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

kerala stray dog attack

സംഭവം നടന്നയുടന്‍ അദ്ധ്യാപകന്‍ ക്ലാസ് മുറിയുടെ വാതില്‍ അടച്ചതിനാല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. സ്‌കൂള്‍ പരിസരത്തും പ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരന്തരം പരാതി നല്‍കിയിട്ടുണ്ട്.

പരാതികള്‍ നല്‍കിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥിക്ക് പരീക്ഷയ്ക്കിടെ കടിയേറ്റത്. സംഭവം വിദ്യാഭ്യാസ വകുപ്പിനെ ധരിപ്പിച്ച് വിദ്യാര്‍ത്ഥിക്ക് മറ്റൊരു ദിവസം പരീക്ഷ എഴുതാനാകുമോ എന്ന കാര്യം പരിശോധിച്ച് വരികെയാണ് അദ്ധ്യാപകര്‍. വിദ്യാര്‍ത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

കൊറോണ; ഭക്തര്‍ എത്തിയാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാകും, ശബരിമല ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്കൊറോണ; ഭക്തര്‍ എത്തിയാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാകും, ശബരിമല ദര്‍ശനം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

മാസങ്ങള്‍ക്ക് മുമ്പ് വയനാട്ടിലെ ഒരു സ്കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിനാണ് മരിച്ചത്.

English summary
Stray Dog Attacked Student While Writing SSLC Exam In Trissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X