ബോബിക്ക് പട്ടിപിടിത്തം വന്‍ പുലിവാല് തന്നെ... ഇനിയെല്ലാം കോടതി തീരുമാനിക്കും
കോഴിക്കോട്: രക്തദാനത്തിന്റെ മഹത്വം വിളിച്ചോതി 812 കിലോ മീറ്റര്‍ ഓടിയിട്ടുണ്ട് ബോബി ചെമ്മണൂര്‍. നേരത്തെ തീരുമാനിച്ചതിലും കാതങ്ങള്‍ കൂടുതല്‍. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ. അന്നുപോലും ഒരുപക്ഷെ ഇങ്ങനെ ക്ലേശിച്ചിട്ടുണ്ടാവില്ല. ഇപ്പോള്‍ കുറെ പട്ടിയെപ്പിടിച്ചിട്ട് എന്തു ചെയ്യണമെന്നറിയാതെ പേപ്പിടിച്ചപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ് .
ബുധനാഴ്ചയാണ് പത്ത് നാല്‍പ്പത് പട്ടികളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ബോബി ചെമ്മണൂരും അദ്ദേഹത്തിന്റെ ഫാന്‍സും പിടികൂടിയത്. ബീച്ച്, മാങ്കാവ്, എരഞ്ഞിപ്പാലം തുടങ്ങിയ വിവിധയിടങ്ങളില്‍ നിന്നായി പട്ടികള്‍ പെട്ടിക്കുള്ളിലായി. ഇവയെ കല്‍പ്പറ്റയിലെ ബോബിയുടെ 10 ഏക്കര്‍ ഭൂമിയില്‍ പോറ്റാന്വിട്ടു. എന്നാല്‍, നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. എന്നാല്‍, വെള്ളിയാഴ്ചയും ബോബി പട്ടിവേട്ട തുടര്‍ന്നു. ഇതിനിടെ ബോബിക്ക് കടിയും കിട്ടി.
പിടികൂടിയ പട്ടികളെയെല്ലാം കൂട്ടിലടച്ചു. എന്നാല്‍, പിടിച്ച പട്ടിയെയുമായി ഇങ്ങോട്ടു വരണ്ട എന്ന കടുത്ത നിലപാടിലായിരുന്നു കല്‍പ്പറ്റക്കാര്‍. കൊണ്ടുവന്ന പട്ടികളെ തിരികെ കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് അവര്‍ പൊലീസില്‍ പരാതിയും നല്കി. ഇനിയിപ്പോള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നില്‍ക്കുകയാണ് ബോബി. കോടതിയുടെ അനുമതി കിട്ടിയിട്ട് വേണം പിടിച്ച പട്ടികളെ കല്പറ്റിയില് കൊണ്ടുപോയി വളര്‍ത്താന്‍...

ഡോഗ് റിസോര്‍ട്ട്
കല്പറ്റയില് തന്റെ ഉടമസ്ഥതയിലുള്ള പത്ത് ഏക്കര്‍ സ്ഥലത്ത് ഒരു ഡോഗ് റിസോര്‍ട്ട് സ്ഥാപിച്ച്, പിടികൂടിയ തെരുവ് നായ്ക്കളെ അവിടെ വളര്‍ത്താനാണ് ബോബിയുടെ പദ്ധതി. അതിനിടയിലാണ് കല്പറ്റിയില് സമീപ വാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

സ്വന്തം
പത്തേക്കര്‍ സ്ഥലത്ത് പട്ടിയെ വളര്‍ത്തിയതുകൊണ്ട് നാട്ടുകാര്‍ക്കെന്തു കുഴപ്പം എന്നതാണ് ബോബിയുടെ നിലപാട്. അതിനാല്‍, പിടിച്ച പട്ടികളെ മുഴുവന്‍ കല്‍പ്പറ്റയില്‍ വിടാന്‍ ബോബി പൊലീസ് സംരക്ഷണം തേടി ശനിയാഴ്ച എഡിജിപി സുദേഷ് കുമാറിനെ കണ്ടു. അദ്ദേഹം കൈമലര്‍ത്തി.

പോലീസ് സഹായം
ഒരു വണ്ടിനിറയെ കൂട്ടിലടച്ച പട്ടികളുമായി ബോബി കോഴിക്കോട് കമ്മിഷണര്‍ ഉമ ബെഹ്റയുടെ മുന്നിലെത്തി സഹായം തേടി. വയനാട്ടിലെ കാര്യങ്ങള്‍ തന്റെ പരിധിയിലല്ലോ എന്ന് സിറ്റി പൊലീസ് കമ്മിഷണര്‍.

മേയര്‍
പോലീസിന്റെ സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ നേരെ മേയറുടെ അടുത്തേയ്ക്കു വച്ചുപിടിച്ചു. കോടതിയെ സമീപിച്ച് ഒരു തീരുമാനമാകുന്നതുവരം പിടികൂടിയ തെരുവ് പട്ടികളെ പാര്‍പ്പിക്കാന്‍ ഒരു സ്ഥലം വേണം എന്നതായിരുന്നു ബോബിയുടെ ആവശ്യം.

മേയര്‍ കനിഞ്ഞു
പോലീസിനെ പോലെ മേയര്‍ ബോബി ചെമ്മണ്ണൂരിനെ പൂര്‍ണമായും കൈയ്യൊഴിഞ്ഞില്ല. മേയര്‍ തല്ക്കാലത്തേയ്ക്ക് മിനി ബൈപ്പാസിലെ കെടിസി ഗ്രൗണ്ട് അനുവദിച്ചു. ശനിയാഴ്ച രാത്രിയോടെ എല്ലാറ്റിനേം ഗ്രൗണ്ടില്‍ ചങ്ങലയ്ക്കിട്ട് മൃഷ്ടാന്നം ഭോജനവും നല്കി ബോബി മടങ്ങി.

ഹൈക്കോടതിയില്‍
തന്റെ സ്ഥലത്ത് ആളുകള്‍ക്ക് ദോഷം വരാതെ പട്ടിയെ വര്ത്താന് അനുമതി തേടി തിങ്കളാഴ്ച ഹൈക്കോടതി സമീപിക്കാനിരിക്കുകയാണ് ഇദ്ദേഹം. ഇനി എല്ലാം കോടതി തന്നെ തീരുമാനിക്കട്ടെ.

വളര്‍ത്താന്‍ കൊടുക്കും
പിടികൂടിയ തെരുവ് നായ്ക്കളെ വളര്‍ത്താനായി നാട്ടുകാര്‍ക്ക് നല്‍കാനും ബോബി ചെമ്മണ്ണൂര്‍ തയ്യാറാണ്. നായ്ക്കളെ പൂട്ടിയിടുന്ന വാഹനത്തില്‍ ഇക്കാര്യം അറിയിച്ച് ഒരു ഫ്ലക്സ് ബോര്‍ഡും തൂക്കിയിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications