• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡില്ലെന്ന പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം, കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നുവെന്ന സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. കോവിഡ് പരിശോധന നടത്താതെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകര്‍ത്താനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ഇത് സമൂഹത്തിനോട് ചെയ്യുന്ന വലിയ ദ്രോഹമാണ്. പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കുറ്റകരവുമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ബീഹാറില്‍ എന്‍ഡിഎ വിരുദ്ധ സഖ്യവുമായി ഉവൈസി; ആര്‍ജെഡിക്ക് കനത്ത തിരിച്ചടി; നീക്കം ഇങ്ങനെബീഹാറില്‍ എന്‍ഡിഎ വിരുദ്ധ സഖ്യവുമായി ഉവൈസി; ആര്‍ജെഡിക്ക് കനത്ത തിരിച്ചടി; നീക്കം ഇങ്ങനെ

പൊഴിയൂര്‍ തീരമേഖലയിലാണ് പണം വാങ്ങി രോഗമില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതെന്ന പരാതിയുയര്‍ന്നത്. കുളത്തൂര്‍ പഞ്ചായത്ത് പിഎച്ച്സി പൊഴിയൂര്‍ എന്ന പേരില്‍ മെഡിക്കല്‍ ഓഫീസറുടെയും പിഎച്ച്സിയുടെയും വ്യാജ സീല്‍ പതിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതിനെതിരെ പൊഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

രാജ്യസഭയില്‍ നാടകീയ നീക്കങ്ങള്‍; ഉപാധ്യക്ഷന് നേരെ കയ്യേറ്റ ശ്രമം; പ്രതിപക്ഷം നടുത്തളത്തിലറങ്ങിരാജ്യസഭയില്‍ നാടകീയ നീക്കങ്ങള്‍; ഉപാധ്യക്ഷന് നേരെ കയ്യേറ്റ ശ്രമം; പ്രതിപക്ഷം നടുത്തളത്തിലറങ്ങി

കോവിഡ്-19 ചികിത്സയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച് പ്രതിദിന ഓക്സിജന്‍ ഓഡിറ്റ് നടത്തിയാണ് തുടര്‍ച്ചയായുള്ള ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നത്.

 ഡോക്ടർമാരുടെ കൊവിഡ് മരണങ്ങളിൽ ഗുജറാത്ത് മൂന്നാമത്: കൊവിഡ് രക്തസാക്ഷികളുടെ പട്ടികയിൽ 38 ഡോക്ടർമാർ! ഡോക്ടർമാരുടെ കൊവിഡ് മരണങ്ങളിൽ ഗുജറാത്ത് മൂന്നാമത്: കൊവിഡ് രക്തസാക്ഷികളുടെ പട്ടികയിൽ 38 ഡോക്ടർമാർ!

ആഗോള തലത്തിലുള്ള സ്ഥിതിവിവര കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കോവിഡ് രോഗത്തോടനുബന്ധിച്ചുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് രോഗിയുടെ രക്തത്തിലെ ഓക്സിജന്‍ അളവ് കുറയുന്നതായാണ് റിപ്പോര്‍ട്ട്. ഇത് രോഗിയെ അപകടാവസ്ഥയിലേക്ക് കൊണ്ടുപോകും. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യാനുസരണം ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വികരിച്ചത്. സംസ്ഥാനത്ത് കോവിഡ് ചികിത്സക്കായി 7.63 മെട്രിക്ക് ടണ്‍ ഓക്സിജന്‍ ആവശ്യമെന്നിരിക്കെ 177 മെട്രിക്ക് ടണ്‍ ഓക്സിജന്‍ വിവിധ സംവിധാനങ്ങള്‍ വഴി ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Thiruvonam Bumper BR-75 Lottery Result:തിരുവോണം ബംപർ BR-75 ലോട്ടറിഫലം പുറത്ത്, ഒന്നാം സമ്മാനം 12കോടിThiruvonam Bumper BR-75 Lottery Result:തിരുവോണം ബംപർ BR-75 ലോട്ടറിഫലം പുറത്ത്, ഒന്നാം സമ്മാനം 12കോടി

 കൊല്ലം എംപിയായ എൻകെ പ്രേമചന്ദ്രന് കൊവിഡ്, ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൊല്ലം എംപിയായ എൻകെ പ്രേമചന്ദ്രന് കൊവിഡ്, ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

English summary
Strict action will be taken against those who issue fake Covid Certificate Says, Health Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X