കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍പോര്‍ട്ട് ജീവനക്കാരി പാസ്‌പോര്‍ട്ട് വാങ്ങി വേറൊരാള്‍ക്കു നല്‍കി; മാഞ്ചസ്റ്ററിലേക്കുള്ള കൊയിലാണ്ടി സ്വദേശിയായ വിദ്യാര്‍ഥി അബൂദാബിയില്‍ കുടുങ്ങിക്കിടക്കുന്നു

Google Oneindia Malayalam News

കോഴിക്കോട്: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററ്ററിലേക്കു പോയ മലയാളി വിദ്യാര്‍ഥി അബൂദബിയില്‍ കുടുങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മെര്‍ച്ചന്റ് എന്‍ജിനീയറിങ് വിദ്യാര്‍ഥി ബിജേഷ് ബാലകൃഷ്ണനാണ് ഇത്തിഹാദ് എയര്‍വേയ്‌സിലെ വെരിഫിക്കേഷന്‍ ജീവനക്കാരിയുടെ അനാസ്ഥമൂലം അബൂദബിയില്‍ കുടുങ്ങിയത്. 17ന് മുംബൈയില്‍ നിന്നു ജെറ്റ് എയര്‍വേയ്‌സില്‍ അബൂദബിയിലെത്തിയ ബിജേഷ് കണക്്ഷന്‍ ഫ്‌ളൈറ്റായ ഇത്തിഹാദ് എയര്‍വേയ്‌സിലാണ് ഇംഗ്ലണ്ടില്‍ പോവേണ്ടിയിരുന്നത്. സുരക്ഷാ പരിശോധന കഴിഞ്ഞു ഗേറ്റ് ചെക്കിങിനായി പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസും കൗണ്ടര്‍ ഡസ്‌കിലുണ്ടായിരുന്ന ഇത്തിഹാദ് എയര്‍വേയ്‌സിലെ ഫിലിപ്പീനിയായ ജീവനക്കാരിക്കു നല്‍കി. അതിനിടെയില്‍ ജീവനക്കാരി അനുബന്ധ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. അതെടുക്കുന്നതിനിടെ പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസും ജീവനക്കാരി മറ്റാര്‍ക്കോ എടുത്തുകൊടുക്കുകയായിരുന്നെന്ന് ബിജേഷ് പറഞ്ഞു.


തന്റെയടുത്ത് സംഭവിച്ച വീഴ്ച അറിയാതെ ജീവനക്കാരി തന്നോട് വീണ്ടും പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടു. നല്‍കിയെന്ന് പറഞ്ഞെങ്കിലും അവര്‍ അത് സമ്മതിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് എയര്‍പോര്‍ട്ട് പൊലിസില്‍ വിവരം അറിയിക്കുകയും അവര്‍ സി സി ടി വി പരിശോധിക്കുകയും ചെയ്തു. താന്‍ എയര്‍ലൈന്‍സ്് ജീവനക്കാരിക്ക് പാസ്‌പോര്‍ട്ട് കൊടുക്കുന്നതും അവരത് മറ്റൊരാള്‍ക്ക് അറിയാതെ കൈമാറുന്നതും ഇതില്‍ വ്യക്തമായി കണ്ടതായി ബിജേഷ് പറയുന്നു. അധികൃതര്‍ ഇക്കാര്യം അനൗണ്‍സ് ചെയ്യുകയും ഫ്‌ളൈറ്റ് വൈകിപ്പിച്ചു പരിശോധ നടത്തുകയും ചെയ്‌തെങ്കിലും പാസ്‌പോര്‍ട്ട് കിട്ടിയില്ല. തുടര്‍ന്ന് ബിജേഷിനെ അബൂദബിയില്‍ നിര്‍ത്തി ഫ്‌ളൈറ്റ് മാഞ്ചസ്റ്ററിലേക്ക് പറക്കുകയായിരുന്നു. 9 മണിക്കൂറിനു ശേഷം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറങ്ങിയപ്പോഴും എയര്‍ലൈന്‍സ് അധികൃതര്‍ ഇക്കാര്യം അന്നൗണ്‍സ് ചെയ്തിരുന്നുവെന്നും അതുകൊണ്ട് യാതൊരു ഫലവും ഉണ്ടായില്ലെന്നും എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞതായി ബിജേഷ് അറിയിച്ചു.

eithihad

മാഞ്ചസ്റ്ററില്‍ മെര്‍ച്ചന്റ് നേവി എന്‍ജിനീയറിങ് കോഴ്‌സ് ചെയ്യുന്ന ബിജേഷ് ഏതാനും ദിവസത്തെ അവധിക്കാണ് നാട്ടിലെത്തിയത്. ഭക്ഷണവും കിടക്കാനുള്ള സൗകര്യവും എയര്‍വേയ്‌സ് അധികതര്‍ നല്‍കുന്നുണ്ടെങ്കിലും മൂന്നു ദിവസത്തിനകം തിരിച്ചെത്തിയില്ലെങ്കില്‍ പരീക്ഷയെഴുതാന്‍ കഴിയാതെ വരികയും കോഴ്‌സ് ഫീ നഷ്ടമാവുകയും ചെയ്യുമെന്ന ഭയത്തിലാണ് ബിജേഷ്. ഇത് സംബന്ധിച്ച് ഇത്തിഹാദ് എയര്‍വേയ്‌സിനും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും ഇന്ത്യന്‍ എംബസിക്കും മറ്റും പരാതി നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ബിജേഷ് പറഞ്ഞു. പ്രശ്‌നത്തില്‍ ഇത്തിഹാദ് എയര്‍വേയ്്‌സ്, ഇന്ത്യന്‍ എംബസി കേന്ദ്രങ്ങളുമായും മറ്റും ബന്ധപ്പെട്ടെന്നും മലയാളി യാത്രക്കാരന്റെ പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമായ എല്ലാ ഇടപെടലുകളും തുടരുമെന്നും എം കെ.രാഘവന്‍ എംപി അറിയിച്ചു.

English summary
Student from Koyilandi stucked in Abhudhabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X