Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി നായര്‍ രാജിവെച്ചില്ലെങ്കില്‍ മരിക്കും!ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി

എബിവിപി പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയാണ് മരത്തില്‍ കയറിയത്.

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി. ലോ അക്കാദമി പ്രശ്‌നത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി ലോ അക്കാദമിക്ക് മുന്നിലുള്ള മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നത്. എബിവിപി പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി അക്കാദമിക്ക് മുന്നിലുള്ള ഭീമന്‍ ആല്‍മരത്തിലാണ് കയറിയിരിക്കുന്നത്.

സംഭവമറിഞ്ഞ് വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. സുരക്ഷാ സംവിധാനങ്ങളുമായി അഗ്നി ശമനാ സേനാംഗങ്ങളും അക്കാദമിക്ക് മുന്നില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെയ്ക്കാണമെന്നും, പ്രശ്‌നത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ മരത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്നുമാണ് വിദ്യാര്‍ത്ഥി പറയുന്നത്.

lawacademy

ലോ അക്കാദമി സമരം പുതിയ ഭാവത്തിലേക്ക് കടക്കുന്ന സൂചനയാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ഭീഷണിയിലൂടെ വ്യക്തമാകുന്നത്. മരത്തില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി എബിവിപി,യുവമോര്‍ച്ച. ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ലോ അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലക്ഷ്മി നായരുടെ ഹോട്ടല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+