സഹപാഠിയുടെ ചികിത്സക്കായി കൂട്ടുകാരുടെ കൈത്താങ്ങ്

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര: ഓര്‍ക്കാട്ടേരി കെകെഎംജിവിഎച്ച്എസിലെ വിദ്യാര്‍ത്ഥിയുടെ ചികിത്സയ്ക്കായി കൂട്ടുകാര്‍ സ്വരൂപിച്ച സഹായനിധി കൈമാറി. അര്‍ബുദ രോഗം ബാധിച്ച സ്‌കൂളിലെ വിഎച്ച്എസ്ഇ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി രൂപേഷിനുവേണ്ടിയാണ് കൂട്ടുകാര്‍ ഒത്തുചേര്‍ന്നത്.കുട്ടികൾ സമാഹരിച്ച രണ്ട് ലക്ഷം രൂപ ചികിത്സാസഹായകമ്മിറ്റിക്ക് കൈമാറി.

student


കൂലിപ്പണിക്കാരയ മനോജിന്റെയും പ്രേമയുടെയും മകനാണ് രൂപേഷ്. കുട്ടിയുടെ ചികിത്സക്കായി കുടുംബം ഏറെ ബുദ്ധിമുട്ടുകയാണ്. പിടിഎ പ്രസിഡന്റ് ഒ മഹേഷ് ചികിത്സാ സഹായകമ്മിറ്റി ഭാരവാഹികള്‍ക്ക് ഫണ്ട് കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വികെ ജസീല, രാജേഷ് ഇപി, പ്രിന്‍സിപ്പല്‍മാരായ പ്രചിഷ, ബാലകൃഷ്ണന്‍, ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍, ടികെ രാമകൃഷ്ണന്‍ സംബന്ധിച്ചു

ഭിന്നലിംഗക്കാർക്ക് വീണ്ടും ക്രൂരമായ ആക്രമണം.. നാട്ടുകാർ നോക്കിനിന്നെന്ന് ശീതൾ ശ്യാം വൺ ഇന്ത്യയോട്

English summary
students help classmate to raise fund for treatment

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്