വിദ്യാര്‍ത്ഥികള്‍ ഇറങ്ങി: യാത്രക്കാര്‍ക്ക് ഇനി മുതല്‍ മൂക്ക് പൊത്താതെ ഇരിക്കാം

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: പഠനം ക്ലാസ്സ്‌ മുറിയില്‍ ഒതുങ്ങുന്നതല്ല സന്നദ്ധ സേവകരായി വിദ്യര്‍ത്ഥികള്‍ ഇറങ്ങിയപ്പോള്‍ നാദാപുരത്ത് കണ്ടത് പുതിയ പാഠം .കല്ലാച്ചിയി മെയിന്‍ ബസ് സ്റ്റോപ്പിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ മൂക്ക് പൊത്താതെ ഇരിക്കാം.

അടപടലം, അറഞ്ചം പുറഞ്ചം, ചറപറാ... ട്രോളുകള്‍; മോദിയ്ക്കും സംഘികൾക്കും പന്തംകൊളുത്തി ട്രോൾ പൊങ്കാല!!!

പോസ്റ്ററുകളും ചപ്പു ചവറുകളും നിറഞ്ഞ് ഉപയോഗ ശൂന്യമായ ബസ് സ്റ്റോപ്പാണ് നാദാപുരം എംഇടി കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നവീകരിച്ചത്.യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ പറ്റാത്ത അവസരത്തിലാണ് ഉപയോഗ്യശൂന്യമായ ബസ്റ്റോപ്പ് നവീകരിക്കുക എന്ന ഉദ്യമത്തിലേക്ക് വിദ്യാര്‍ഥികള്‍ ഇറങ്ങിയത്.

met

എം ഇ ടി കോളേജിലെ പത്തോളം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നാണ്് ബസ്‌സ്റ്റോപ്പ് പെയിന്റടിച്ച് വൃത്തിയാക്കിയത്. കോളേജ് എന്‍ എസ് എസ് യുണിറ്റ് പ്രോഗ്രാം ഓഫീസര്‍ അജ്മല്‍ ഇബ്രാഹിം, വര്‍ണ്ണ വത്സന്‍, ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപകന്‍ അന്‍വര്‍ തുടങ്ങിയവരാണ് നേതൃത്വം നല്കിയത്.

ചെക്യാട് പഞ്ചായത്തിലെ നിര്‍ധരായ കുടുംബത്തിനു വീട് വച്ച് നല്‍കാനുള്ള ഒരുക്കത്തിലാണ് എംഇടി കോളേജ് എന്‍എസ്എസ് യുണിറ്റ്.

English summary
students of met college cleans the bus stop

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്