സരിത അഭിസാരികയെന്ന് കോണ്‍ഗ്രസ് നേതാവ്
കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയും വിവാദ നായികയുമായ സരിത എസ് നായര്‍ അഭിസാരികയെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ സുധാകരന്‍. കണ്ണൂരിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് കെ സുധാകരന്‍ എം പി വിവാദ പരാമര്‍ശം നടത്തിയത്. അഭിസാരികകള്‍ പറയുന്നത് സംപ്രേക്ഷണം ചെയ്യാന്‍ ചാനുകള്‍ക്ക് നാണമില്ലേ എന്നായിരുന്നു സുധാകരന്റെ ചോദ്യം.
സരിതയുടെ പരാതിയെത്തുടര്‍ന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ എ പി അബ്ദുള്ളക്കുട്ടി എം എല്‍ എയെ കഴിഞ്ഞ ദിവസം കണ്ണൂരില്‍ കൈയ്യേറ്റം ചെയ്തിരുന്നു. സരിതയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അബ്ദുള്ളക്കുട്ടി എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സരിതയ്‌ക്കെതിരായ പ്രത്യാക്രമണം നടത്താനാണ് കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രബല നേതാവായ കെ സുധാകരന്‍ മുതിര്‍ന്നത്. വേശ്യാവൃത്തി കുലത്തൊഴിലായി സ്വീകരിച്ചവര്‍ക്ക് പോലും അല്‍പം ആദര്‍ശമുണ്ട്. എന്നാല്‍ ഈ പറയുന്ന സ്ത്രീക്ക് അത് പോലുമില്ല. സരിതയുമായി ബന്ധമില്ല എന്ന് അബ്ദുള്ളക്കുട്ടി തന്നോട് പറഞ്ഞിട്ടുണ്ട് എന്നും സുധാകരന്‍ പറഞ്ഞു.
അബ്ദുള്ളക്കുട്ടിക്കെതിരെ കയ്യേറ്റത്തിന് മുതിര്‍ന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകരെയും സി പി എമ്മിനെയും സുധാകരന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. തെറ്റുകാരനാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കും. പോലീസ് നിയമപ്രകാരം നടപടിയെടുക്കും. സി പി എം ശിക്ഷ വിധിക്കാന്‍ നോക്കേണ്ട. അങ്ങനെ ശ്രമിച്ചാല്‍ കോണ്‍ഗ്രസുകാര്‍ വെറുതെ ഇരിക്കുമെന്നും കരുതണ്ട.












Click it and Unblock the Notifications