Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ മദ്യലോബിക്കൊപ്പം!! ആ തീരുമാനം ജനജീവിതത്തിനേറ്റ കനത്ത ആഘാതമെന്ന് സുധീരന്‍

ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്

തിരുവനന്തപുരം:പുതിയ മദ്യശാലകള്‍ തുറക്കുന്നതിനു പഞ്ചായത്തിന്റെ അനുമതി വേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. മന്ത്രിസഭാ തീരുമാനം കേരളത്തിലെ ജനജീവിതത്തിന് ഏറ്റ കനത്ത ആഘാതമാണെന്നു സുധീരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

1

ജനങ്ങളുടെ നന്‍മയേക്കാള്‍ മദ്യലോബിയുടെ താല്‍പ്പര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമായിക്കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെക്കൂടാതെ ഹൈക്കോടതിയെയും സുധീരന്‍ വിമര്‍ശിക്കുന്നുണ്ട്. പാതയോരങ്ങളില്‍ 500 മീറ്ററിനുള്ളിലുള്ള മദ്യവില്‍പന ശാലകള്‍ക്കു നിരോധനമേര്‍പ്പെടുത്തിയുള്ള സുപ്രീം കോടതി വിധിയുടെ അന്തസത്ത അട്ടിമറിക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2

മദ്യപിച്ച് വാഹനമോടിച്ചുണ്ടാവുന്ന അപകടങ്ങള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് മദ്യവില്‍പന ശാലകള്‍ അടച്ചുപൂട്ടാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ഹൈക്കോടതി വിധിയില്‍ എന്തുകൊണ്ടാണ് ഇതു പ്രതിധ്വനിക്കാതെ പോയതെന്നും സുധീരന്‍ ചോദിച്ചു. മദ്യലോബിയുടെ വിനീത ദാസന്‍മാരായ സര്‍ക്കാര്‍ ഹൈക്കോടതി വിധി അവസാനവാക്കായി കണ്ട് അപ്പീല്‍ പോവാന്‍ തയ്യാറാവുന്നില്ലെന്നും സുധീരന്‍ വിമര്‍ശിച്ചു.

സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+