കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് സുഗതകുമാരി

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരായ പരാമര്‍ശം വിവാദമായെങ്കിലും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് കവയിത്രി സുഗതകുമാരി. ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന് ആപത്താണെന്ന് സുഗതകുമാരി ആവര്‍ത്തിച്ചു. കേരളം ചെറിയ സംസ്ഥാനമാണ് ഇവിടെ മറ്റു സംസ്ഥാനക്കാരെ ഉള്‍ക്കൊള്ളാനാകില്ലെന്ന് അവര്‍ പറഞ്ഞു.

ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളെ താങ്ങാനുള്ള ശേഷി സംസ്ഥാനത്തിനില്ല. തൊഴിലാളികളുടെ വെള്ളം, കിടപ്പാടം, ആഹാരം, മാലിന്യസംസ്‌കരണം തുടങ്ങിയ ഭാവിയില്‍ വലിയ ബാധ്യതയാകും. തൊഴിലാളികളുടെ വരവ് വര്‍ധിച്ച് വലിയൊരു ആപത്ത് വന്നാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കകയെന്ന് സുഗതകുമാരി ചോദിച്ചു.

sugathakumari

താന്‍ മനുഷ്യസ്‌നേഹമില്ലാത്തവരാണെന്ന് വിമര്‍ശിക്കുന്നവര്‍ തന്റെ ജീവിതം കൂടി പരിശോധിക്കണം. തന്റെ ജീവിതത്തില്‍ നിന്ന് താന്‍ മനുഷ്യവിരോധി ആണോയെന്ന് അവര്‍ മനസിലാക്കട്ടെയെന്ന് സുഗതകുമാരി വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച പരാമര്‍ശത്തിനെതിരെ സുഗതകുമാരിക്കെതിരെ നവമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. ശിവസേനയുടെ മണ്ണിന്റെ മക്കള്‍വാദത്തിന് സമാനമാണ് സുഗതകുമാരിയുടെ പരാമര്‍ശമെന്നും പലരും ചൂണ്ടിക്കാട്ടി.

English summary
sugathakumari against kerala Migrant labourers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X