സ്ത്രീകൾ മണ്ണെണ്ണ ഒഴിച്ചു!! പുരുഷന്മാർ തെങ്ങിനു മുകളിൽ കയറി!! എല്ലാം മദ്യത്തിനെതിരെ!!

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: മദ്യശാലയ്ക്കെതിരായ പ്രതിഷേധത്തിനിടെ ആത്മഹത്യാ ഭീഷണി. കോഴിക്കോട് ഊളേരിയിലാണ് സംഭവം. കൺസ്യൂമർ ഫെഡ് മദ്യശാലയ്ക്കെതിരായ സമരത്തിനിടെയാണ് സമരക്കാരിൽ നാലു പേർ ആത്മഹത്യ ഭീഷണി മുഴക്കിയത്. രണ്ടു സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ആത്മഹത്യ ഭീഷണിയുമായി രംഗത്തെത്തിയത്.

സ്ത്രീകൾ മണ്ണെണ്ണ ദേഹത്തൊഴിച്ചും പുരുഷന്മാർ തെങ്ങിന് മുകളില്‍ കയറിയുമാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കൊയിലാണ്ടിയിൽ നിന്ന് മാറ്റി സ്ഥാപിച്ച മദ്യശാലയ്ക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. 400 ഓളം പേരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.

liquor

ഇതിനിടെ കഴിഞ്ഞ ദിവസം മദ്യവിമായെത്തിയ ലോറി ഇവർ തടഞ്ഞു. തുടർന്ന് പോലീസ് എത്തിയതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു പ്രതിഷേധക്കാരുടെ ആത്മഹത്യ ഭീഷണി.

ഇവിടുത്തെ ജനങ്ങളുടെ കുടുവെള്ള സ്രോതസായ അരുവിക്ക് തൊട്ടടുത്താണ് മദ്യശാല. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിക്കുന്നത്. ജനങ്ങളുടെ ജീവിതത്തിന് മദ്യശാല തടസമാണെന്നും ജനങ്ങൾ പറയുന്നു. ഒടുവിൽ ജനങ്ങൾ ആത്മഹത്യ ഭീഷണിയിൽ നിന്ന് പിന്മാറി.

English summary
suicide threat against consumerfed liquor shop kozhikkode.
Please Wait while comments are loading...