കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ ലൈംഗിക ഉത്തേജന മരുന്ന് കേരളത്തില്‍ നിരോധിച്ചു

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: പ്രമുഖ ലൈംഗിക ഉത്തേജന മരുന്നായ സുല്‍ത്താന്‍ ഫോര്‍ട്ട് സംസ്ഥാനത്ത് നിരോധിച്ചു. ആയുര്‍വേദ മരുന്നില്‍ അലോപ്പതി മൂലകങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോളറാണ് മരുന്ന് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മരുന്ന് മാരകമായ പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുകയെന്ന് വിദഗ്ധര്‍ പറയുന്നു.

സില്‍ഡനാഫില്‍ സിട്രേറ്റ് എന്ന ആലോപ്പതി മൂലകമാണ് മരുന്നില്‍ കണ്ടെത്തിയിട്ടുള്ളത്. ഇവ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ക്ക് മരണം വരെ സംഭവിക്കാവുന്നതാണ്. ശ്വാസകോശത്തിലെ രക്തസമ്മര്‍ദത്തിനായി ഡോക്ടര്‍മാര്‍ സില്‍ഡനാഫില്‍ സിട്രേറ്റ് നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ലൈംഗിക ഉത്തേജനത്തിന് ഇവ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

kozhikode-map

തമിഴ്‌നാട്ടിലെ കോഴമ്പാടുള്ള പൊതിഗൈ ഫാര്‍മ നിര്‍മിക്കുന്ന മരുന്ന് തൃശ്ശൂരിലെ മംഗളം ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ലൈംഗിക ഉത്തേജനത്തിനായി ആയുര്‍വേദ വിധിപ്രകാരം തയ്യാറാക്കുന്ന മരുന്നില്‍ ഔഷധി മുസലി, നായ്ക്കുരണപ്പരിപ്പ്, അശ്വഗന്ധ, ശിലാജിത്ത് തുടങ്ങിയ അപൂര്‍വങ്ങളായ 11 മൂലികകള്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് കമ്പനിയുടെ വാദം.

20 കാപ്‌സ്യൂളിന് 300 രൂപയാണ് വില. ദിവസം രണ്ടു കാപ്‌സ്യൂള്‍ വീതമാണ് നിര്‍ദ്ദേശിക്കുന്നത്. അതായത് പത്തു ദിവസത്തേക്ക് 300 രൂപ. കോടിക്കണക്കിന് രൂപയുടെ ബിസിനസ് കമ്പനി കേരളത്തില്‍ നിന്നുമാത്രം ഉണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും തെറ്റിച്ചാണ് മരുന്നിന്റെ വില്‍പന. മരുന്ന് നിരോധിച്ചതോടെ മെഡിസ്‌റ്റോറുകളിലുള്ള മുഴുവന്‍ സ്‌റ്റോക്കും കമ്പനിക്ക് പിന്‍വലിക്കേണ്ടതായിവരും.

English summary
Sulthan Forte Allopathic medicine sold in the name of Ayurveda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X