സുനിലിന്റെ അമ്മ രഹസ്യമൊഴി നല്‍കി...പിന്നില്‍ കൂടുതല്‍ പേര്‍? ഇനി പോലീസിന്റെ ഊഴം...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിന്റെ അമ്മ ശോഭനയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് കാലടി മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് ശോഭന രഹസ്യ മൊഴി നല്‍കിയത്. അതിനിടെ കേസില്‍ സുനിലിന്റെ ജാമ്യാപേക്ഷ ഇന്നു അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ജൂലൈ 18നാണ് സുനിലിന്റെ അഭിഭാഷകനായ ആളൂര്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. സുനിലിന്റെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ ദിവസം കോടതി ആഗസ്റ്റ് രണ്ടു വരെ നീട്ടിയിരുന്നു.

രഹസ്യമൊഴിയെടുത്തു

രഹസ്യമൊഴിയെടുത്തു

രഹസ്യമൊഴി നല്‍കാന്‍ സുനിലിന്റെ അമ്മ ശോഭനയോട് പോലീസ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച കാലടി മജിസ്‌ട്രേറ്റ് കോടതി ഇവരുടെ രഹസ്യമൊഴിയെടുത്തത്.

എല്ലാം തുറന്നു പറഞ്ഞു

എല്ലാം തുറന്നു പറഞ്ഞു

തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം ശോഭന വെളിപ്പെടുത്തിയെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസ് കൂടാതെ സുനില്‍ പ്രതിയായ പഴയ കേസുകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ഇവര്‍ പറഞ്ഞതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതല്‍ പേരുണ്ട് ?

കൂടുതല്‍ പേരുണ്ട് ?

നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ പിടിയിലാവര്‍ മാത്രമല്ല പിന്നില്‍ വേറെയും ചിലര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ശോഭന കോടതിയില്‍ പറഞ്ഞതായി സൂചനയുണ്ട്.

ശോഭനയുടെ പ്രതികരണം

ശോഭനയുടെ പ്രതികരണം

മകന്റെ കേസ് വാദിക്കാനുള്ള സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ലെന്നു രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം ശോഭന പ്രതികരിച്ചു. മാത്രമല്ല മകനില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 ഇന്നു പരിഗണിക്കും

ഇന്നു പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ സുനിലിന്റെ ജാമ്യാപേക്ഷ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കവെയാണ് ശോഭനയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയത്. സുനിലിന്റെ ജാമ്യാപേക്ഷ മാത്രമല്ല ദീലിപ്, മാനേജര്‍ അപ്പുണ്ണി എന്നിവരുടെ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്നു പരിഗണിക്കും.

സുനിലിനെതിരേ മറ്റൊരു കേസ്

സുനിലിനെതിരേ മറ്റൊരു കേസ്

2011ല്‍ മലയാളത്തിലെ മറ്റൊരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച സംഭവത്തില്‍ പുതിയൊരു കേസ് കൂടി സുനിലിനെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍ സുനിലിനൊപ്പം പങ്കാളിയായ നാലു പേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു

കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു

2011ലെ സംഭവവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടത്താന്‍ സുനിലിനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. എട്ടു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

നടിയുടെ മൊഴിയെടുത്തു

നടിയുടെ മൊഴിയെടുത്തു

2011ലെ സംഭവത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമാ മേഖലയിലുള്ള ചിലര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ അന്നു പരാതി നല്‍കാതിരുന്നതെന്ന് ഇവര്‍ പറഞ്ഞതായാണ് സൂചന.

English summary
Sunil kumar's mother's secret statement recorded.
Please Wait while comments are loading...