കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുപക്ഷം ഈ വഴി പിന്തുടര്‍ന്നു കൂടാ; റഫീഖ് അഹമ്മദിനെതിരെയ സൈബര്‍ ആക്രമണത്തില്‍ സുനില്‍ പി ഇളയിടം

Google Oneindia Malayalam News

കൊച്ചി: കവി റഫീഖ് അഹമ്മദിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി സുനില്‍ പി ഇളയിടം. റഫീഖ് അഹമ്മദിനെതിരായ സൈബര്‍ ആക്രമണത്തെ അംഗീകരിക്കാനാവില്ലെന്ന് സുനില്‍ പി ഇളയിടം പറഞ്ഞു. റഫീഖ് അഹമ്മദിനെതിരെ നടന്ന കടന്നാക്രമണം ജനാധിപത്യപരമായ സംവാദനരീതിയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ പ്രവര്‍ത്തകര്‍ ഒരു നിലയ്ക്കും ഈ വഴി പിന്‍തുടര്‍ന്നു കൂടായെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെ റെയിലിനെതിരെ കവിതയെഴുതിയതിന്റെ പേരിലാണ് റഫീഖ് അഹമ്മദിനെതിരെ ഇടത് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് സൈബര്‍ ആക്രമണം രൂക്ഷമായത്. ഇതിന് പിന്നാലെ നിരവധി സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖര്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

sunil 1

വ്യത്യസ്തവും പരസ്പര വിരുദ്ധവും പലപ്പോഴും പരസ്പര പൂരകവുമായ ശബ്ദങ്ങളുടെ മിശ്രണമാണ് ജനാധിപത്യനെന്നും ബഹുസ്വരതയാണ് അതിന്റെ കരുത്തെന്നും സതീശന്‍ പറഞ്ഞു. ജനാധിപത്യം ഒരു നാള്‍ ഈ രാജ്യത്ത് പൊട്ടി മുളച്ചതല്ല. നൂറ്റാണ്ടിലേറെ നീണ്ട മഹത്തായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഗുണഫലമാണെന്നും സതീശന്‍ പറഞ്ഞു.

ഇന്ന് അവസാനഘട്ടം; ചോദ്യം ചെയ്യുന്നത് തെളിവുകൾ നിരത്തി; ദിലീപിന് ഇന്ന് കുരുക്ക് വീഴുമോ?ഇന്ന് അവസാനഘട്ടം; ചോദ്യം ചെയ്യുന്നത് തെളിവുകൾ നിരത്തി; ദിലീപിന് ഇന്ന് കുരുക്ക് വീഴുമോ?

അതേസമയം ഇത്തരം ആക്രമണങ്ങള്‍ തന്നെ ഭയപ്പെടുത്തില്ലെന്ന് റഫീഖ് അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തറയുള്ള മുനയുള്ള ചോദ്യങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ലെന്ന് റഫീഖ് അഹമ്മദ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. സൈബര്‍ ആക്രമണം നടത്തുന്നവരോട് കരുണ മാത്രമാണ് ഉള്ളതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ റെയിലിനെ ന്യായീകരിച്ചുള്ള സി പി ഐ എം പരിപാടികള്‍ നടക്കുന്നതിനിടയിലാണ് കെ റെയിലിനേക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കുന്ന കവിത റഫീഖ് അഹമ്മദ് പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായത്.

സൈബര്‍ ആക്രമണത്തിന് കാരണമായ റഫീഖ് അഹമ്മദിന്റെ കവിത വായിക്കാം

Recommended Video

cmsvideo
A big Salute to our Front Line Warriors | Oneindia Malayalam

സൈബർ ആക്രമണം എകെജി സെൻററിൽ നിന്നും വരുന്ന നിർദ്ദേശമനുസരിച്ച്; വിമർശിച്ച് ചെന്നിത്തലസൈബർ ആക്രമണം എകെജി സെൻററിൽ നിന്നും വരുന്ന നിർദ്ദേശമനുസരിച്ച്; വിമർശിച്ച് ചെന്നിത്തല

ഹേ...കേ...
എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍..
തണ്ണീര്‍ത്തടങ്ങളെ പിന്നിട്ട്
തെങ്ങിന്‍ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാന്‍ ശ്രമിക്കുന്ന
മുല്ലപ്പെരിയാര്‍ ജലബോംബ് പിന്നിട്ട്
ദുര്‍ഗന്ധമാലിന്യ കേദാരമായ്ത്തീര്‍ന്ന
നല്ല നഗരത്തെരുവുകള്‍ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല
മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,
ക്രുദ്ധ വികസനോല്‍ക്കര്‍ഷം കിടപ്പിടം
നഷ്ടപ്പെടുത്തിയ മൂലകള്‍ പിന്നിട്ട്
കുട്ടികള്‍ നിത്യം മരിയ്ക്കും വനവാസി
യൂരുകള്‍ തന്‍ ശപ്ത നേത്രങ്ങള്‍ പിന്നിട്ട്
മൂത്രമൊഴിക്കുവാന്‍ മുട്ടും വഴിയോര കാത്തിരിപ്പിന്‍ കൊച്ചു കേന്ദ്രങ്ങള്‍ പിന്നിട്ട്,
തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സര്‍വേ
ക്കല്ലുകള്‍, പദ്ധതിക്കല്ലുകള്‍ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാന്‍
ഹേ ..
കേ ..?

English summary
Sunil P Ilayidom responds to cyber attack on poet Rafeeq Ahammed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X