Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാലിക്കറ്റ് സർവ്വകലാശാല ഹോസ്റ്റലിൽ പകലും രാത്രിയും ആണും പെണ്ണും അഴിഞ്ഞാടുന്നു;സുന്നി നേതാവിന്റെ വിവാദ പരാമർശം

കൊച്ചി; വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ സമസ്ത നേതാവിനെ പിന്തുണച്ച് സുന്നി നേതാവ് സത്താർ പന്തല്ലൂർ. അന്യ സ്ത്രീ പുരുഷൻമാർ തമ്മിൽ ഇടകലരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക എന്നതാണ് മത താത്പര്യമെന്നും ആര് അപരിഷ്കൃതം എന്ന് വിളിച്ചാലും ഇതാണ് മത നിയമമെന്നുമാണ് സത്താർ പന്തല്ലൂരിന്റെ വാദം. മാത്രമല്ല കോഴിക്കോട് സർവ്വകലായെ കുറിച്ച് മറ്റൊരു വിവാദ പരാമർശവും സത്താർ നടത്തി. സർവ്വകലാശാല ഹോസ്റ്റലിൽ ഏത് പാതിരാത്രിയിലും ആൺ പെൺ വ്യത്യാസമില്ലാതെ ഒരുമിച്ച് അഴിഞ്ഞാടാൻ അവസരം നൽകുന്നുവെന്നാണ് സത്താറിന്റെ പരാമർശം. ഇത് സ്ത്രീ സ്വാതന്ത്ര്യമാണോയെന്നും ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

 univ-1652422818.jpg -Properties Reuse Image

'മലപ്പുറത്തെ ഒരു ഗ്രാമപ്രദേശത്ത് നടന്ന മത ചടങ്ങിൽ അവാർഡ് വാങ്ങാൻ മുതിർന്ന പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചതിനെ വിമർശിച്ചുവെന്നതാണ് മാധ്യമങ്ങൾക്ക് ചാകരയായിട്ടുള്ളത്. അന്യ സ്ത്രീ പുരുഷൻമാർ തമ്മിൽ ഇടകലരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക എന്നതാണ് ഇതിൻ്റെ മത താത്പര്യം. പിന്നെ വിമർശനത്തിൻ്റെ ശൈലി, ഉപയോഗിച്ച വാക്കുകൾ, ശരീരഭാഷ ഇതൊക്കെ ഓരോ വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെട്ടെന്ന് വരാം.
ആര് അപരിഷ്കൃതം എന്ന് വിളിച്ചാലും ഇതാണ് മത നിയമം എന്ന് അഭിമാനത്തോടെ പറയും. അത് സ്വീകരിക്കാനും നിരാകരിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യവുമുണ്ട്.

'ചെറി ബോംബ്'; അല്ല സ്ട്രോബറിയെന്ന് ആരാധകർ..ഞെട്ടിച്ച് സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ

സാമൂഹ്യ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ആകാശ ഭൂമികൾക്കിടയിലെ ഏറ്റവും വലിയ മഹാപാതകമായി ഇതിനെ അവതരിപ്പിച്ചാലും അതിലെ അവതാരകർ അപസ്മാരം ബാധിച്ചവരെപ്പോലെ കയ്യും കാലുമിട്ടടിച്ചാലും വിശ്വാസികൾ മോഹാലസ്യപ്പെട്ട് വീഴുമെന്ന് ആരും വിചാരിക്കേണ്ട. നിങ്ങളുടെ ഇസ് ലാമോഫോബിക് അജണ്ടകളൊക്കെ സമുദായം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഈ സംഭവത്തിൻ്റെ മറവിൽ ഇസ് ലാമിനെ തന്നെ മോശമായി ചിത്രീകരിക്കാൻ പലരും രംഗത്ത് വന്നിട്ടും തലക്കു മുകളിൽ തൂങ്ങിക്കിടന്നിരുന്ന ഫാഷിസം അല്പം മുകളിലോട്ട് പൊങ്ങിയതും നമുക്ക് തിരിച്ചറിയും.

മത പണ്ഡിതർ വിശ്വാസികൾക്കിടയിൽ നടത്തുന്ന ഉദ്ബോധനങ്ങളും ശാസനകളും പുറമെയുള്ളവർക്ക് ഉൾക്കൊള്ളാൻ പ്രയാസമാവുക സ്വാഭാവികം. തിരിച്ചും അങ്ങിനെയാണന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കുക. ആൺകുട്ടികളും പെൺകുട്ടികളും കാമ്പസുകളിൽ ധാർമികതയുടെ അതിരുകൾ ലംഘിക്കാതിരിക്കണമെന്ന് അവർക്കും അവരുടെ രക്ഷിതാക്കൾക്കും ആഗ്രഹിക്കാവുന്നതും അതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാവുന്നതുമാണ്. ഇതിനെ പെണ്ണിനെ തളച്ചിടാനുള്ള നീക്കമായി പറയുന്നവർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡൻ്റ്സ് ഹോസ്റ്റലിൽ പോലും ഏത് പാതിരാത്രിയിലും ആൺ പെൺ വ്യത്യാസമില്ലാതെ ഒരുമിച്ച് അഴിഞ്ഞാടാൻ അവസരം നൽകുന്നതിനെ എന്താണ് വിളിക്കുക? ഇത് സ്ത്രീ സ്വാതന്ത്ര്യമാണോ ? ഈ സ്വാതന്ത്ര്യം നിങ്ങളുടെ മക്കൾക്ക് നിങ്ങൾ വകവെച്ചു കൊടുക്കുമോ ? ആ സ്വാതന്ത്ര്യം നിങ്ങളുടെ മക്കൾ അനുഭവിക്കുന്നതിൽ നിങ്ങൾ അഭിമാനിക്കുന്നവരാണോ ?

വിവാദ വിഷയത്തെ മറച്ചുവെക്കാൻ മറ്റു സമുദായങ്ങളിലോ രാഷ്ട്രീയ പാർട്ടികളിലോ നടക്കുന്ന സ്ത്രീ വിരുദ്ധ നടപടികൾ ചർച്ചയാക്കേണ്ട ഗതികേടൊന്നും മുസ് ലിം സമുദായത്തിനില്ല. അടിസ്ഥാന പരമായി, വിവാദമാക്കിയ സംഭവത്തിൽ തെറ്റുപറ്റിയിട്ടില്ല, തിരുത്തേണ്ടതുമില്ല. അതു കൊണ്ട് തന്നെ നിങ്ങളും അങ്ങനെ ചെയ്തില്ലേ എന്ന് തിരിച്ച് പറയുന്ന തറവേലക്ക് നമ്മളില്ല. മത സ്ഥാപനങ്ങളിൽ മത നിയമങ്ങൾ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ഇനിയും ശ്രമങ്ങൾ തുടരും. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ അത് ലംഘിക്കപ്പെടുമ്പോൾ ഇത്തരം ശാസനകൾ തുടരുകയും ചെയ്യും. പബ്ലിസിറ്റി മോഹിയായ ഗവർണർ മുതൽ ആളും തരവും നോക്കി മാത്രം പ്രതികരിക്കുന്ന വനിതാ കമ്മീഷനടക്കം പിന്തുടരാം. ഇനിയും അവസരങ്ങൾ ലഭിക്കും', പോസ്റ്റിൽ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+