കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍ മൂണ്‍ 'ഇഫ്ക്ട്' തീര്‍ന്നിട്ടില്ല... തിരമാലകള്‍ ആഞ്ഞടിയ്ക്കും

Google Oneindia Malayalam News

തിരുവനന്തപുരം: സൂപ്പര്‍ മൂണ്‍ പ്രതിഭാസം സെപ്തംബര്‍ 28 ഓടെ അവസാനിച്ചു എന്ന് കരുതി സമാധാനിയ്‌ക്കേണ്ട. പ്രതിഭാസത്തിന്റെ സ്വാധീനം ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂപ്പര്‍ മൂണ്‍ ദിനത്തില്‍ ശക്തമായ വേലിയേറ്റം ഉണ്ടാകുമെന്നും വലിയ ഭൂചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വലിയ പ്രശ്‌നങ്ങളൊന്നും എവിടേയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലായിരുന്നു.

കേരള തീരവും കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നു പോയി. എന്നാല്‍ വരും ദിനങ്ങളില്‍ കേരളത്തിന്റെ കടല്‍ത്തീരങ്ങളില്‍ വന്‍ തിരമാലകളെ പ്രതീക്ഷിയ്ക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍

 തിരമാലകള്‍ ഉയരും

തിരമാലകള്‍ ഉയരും

അടുത്ത ദിവസങ്ങളില്‍ കേരള തീരങ്ങളില്‍ ശക്തമായ തിരമാലകള്‍ ഉണ്ടാകാനിടയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തേയും ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിനേയും ഉദ്ധരിച്ച് മനോരമയാ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

കൊല്ലത്തെ തിരമാലകള്‍

കൊല്ലത്തെ തിരമാലകള്‍

കഴിഞ്ഞ ദിവസം കൊല്ലത്ത് ഒരു മീറ്ററില്‍ അധികം ഉയരത്തില്‍ തിരമാലകള്‍ അടിച്ചതായി ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കടലില്‍ ജലനിരപ്പുയര്‍ന്നു

കടലില്‍ ജലനിരപ്പുയര്‍ന്നു

കഴിഞ്ഞ ദിവസം സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തെ തുടര്‍ന്ന് കടലില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. പുന്നപ്രയില്‍ വേലിയേറ്റ സമയത്ത് 20 സെന്റീമീറ്ററാണ് ജലനിരപ്പ് ഉയര്‍ന്നത്. വേലിയിറക്കത്തില്‍ 30 സെന്റീമീറ്റര്‍ ഉള്‍ വലിയുകയും ചെയ്തിരുന്നു.

തിരമാല രാജാക്കന്‍മാര്‍

തിരമാല രാജാക്കന്‍മാര്‍

കിങ് വേവ്‌സ് എന്ന് അറിയപ്പെടുന്ന ഒരു പ്രതിഭാസമുണ്ട്. ഉള്‍ക്കടലില്‍ നിന്ന് പുറപ്പെടുന്ന അപകടകാരികളായ തിരമാലകള്‍. കേരള തീരങ്ങളില്‍ അടുത്ത ദിവസം ഈ കിങ് വേവ്‌സ് ആഞ്ഞടിച്ചേയ്ക്കും.

അയ്യായിരം കിലോമീറ്റര്‍ അകലെ?

അയ്യായിരം കിലോമീറ്റര്‍ അകലെ?

അയ്യായിരം കിലോമീറ്റര്‍ അകലെ നിന്ന് ആരംഭിയ്ക്കുന്ന കിങ് വേവ്‌സ് ആണ് കേരള തീരത്തെത്തുക എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശക്തമായ വേലിയേറ്റം

ശക്തമായ വേലിയേറ്റം

സെപ്തംബര്‍ 30 ന് പുലര്‍ച്ചെ 12.30 നും 2.30 നും ഇടയില്‍ ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ശ്രദ്ധിയ്ക്കുക

ശ്രദ്ധിയ്ക്കുക

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലാണ് കുടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്നാണ് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ് നല്‍കുന്ന വിവരം.

English summary
Super moon effect may reflect in Kerala on Seprtember 29 and 30- Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X