കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതൃഭൂമിയുടെ ഭൂമികയ്യേറ്റത്തിന് തെളിവ് നിരത്തി എസ്‌കെ സജീഷ്: തനിക്കൊന്നുമറിയില്ലെന്ന് വേണു

  • By Ajmal Mk
Google Oneindia Malayalam News

കരിഞ്ചോലമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനേതുടര്‍ന്ന് 14 ജീവനുകളായിരുന്നു നഷ്ടമായത്. കനത്തമഴയോടൊപ്പം കരിഞ്ചോലമലയുടെ മുകള്‍ഭാഗത്ത് സ്വകാര്യവ്യക്തി നിര്‍മ്മിച്ച തടയണണയും ദുരന്തത്തിന് ആക്കം കൂട്ടിയതായി വിലയിരുത്തുന്നു. ഈ തടയണയേക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശത്തെ ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ദുരന്തത്തിന് ഇടയാക്കുന്നു.

എന്നിട്ടും നിയമം ലംഘിച്ചുകൊണ്ട് പിവി അന്‍വര്‍ എംഎല്‍എ കട്ടിപ്പാറ പഞ്ചായത്തില്‍ നിര്‍മ്മിച്ച തടയണക്കെതിരെ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല എന്നതിനേക്കുറിച്ചായിരുന്നു ഇന്നലെ മാതൃഭൂമിയില്‍ നടന്ന ചര്‍ച്ച. വേണു ബാലകൃഷ്ണന്‍ നയിച്ച ചര്‍ച്ചയില്‍ ഡിവൈഎഫ്‌ഐ നേതാവ് എസ്‌കെ സജീഷ്, യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം, ആംആദ്മി നേതാവ് സിആര്‍ നീലകണ്ഠന്‍, മുരുകേശ് നരേന്ദ്രന്‍ എന്നിവരായിരുന്നു പങ്കെടുത്തത്. കയ്യേറ്റങ്ങളെക്കുറിച്ച് വേണു വാചാലനായപ്പോഴാണ് മാതൃഭൂമി കയ്യേറ്റം നടത്തി എന്ന ആരോപണവുമായി എസ്‌കെ സജീഷ് രംഗത്തെത്തിയത്.

ചര്‍ച്ചയിലേക്ക്

ചര്‍ച്ചയിലേക്ക്

അന്‍വറിന് മുന്നില്‍ അടിയറവ് പറയുന്നോ എന്ന ചോദ്യത്തില്‍ തുടങ്ങിയ ചര്‍ച്ചയില്‍ സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമാണ് അവതാരകനായ വേണു നടത്തുന്നത്. അന്‍വറിന്റെ തടയണയേക്കുറിച്ച് നിയമസഭയില്‍ ചോദ്യം ഉന്നയിച്ച പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും മറുപടി നല്‍കിയില്ലെന്നും വേണു കുറ്റപ്പെടുത്തുന്നു. തടയണപൊളിക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരെ പാര്‍ക്ക് നടത്തിപ്പുകാര്‍ സ്റ്റേ വാങ്ങിയിരുന്നു അത് നീക്കികീട്ടാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടികള്‍ എടുക്കുന്നില്ലെന്നായിരുന്നു വേണുവിന്റെ സജീഷിനോടുള്ള ചോദ്യം.

ആരോപണം

ആരോപണം

തടയണ പൊളിക്കുന്നതിനേക്കുറിച്ചുള്ള കേസ് ഇപ്പോഴും കോടതിയില്‍ നില്‍ക്കുകയായിരുന്നു എന്നായിരുന്നു സജീഷിന്റെ മറുപടി. അന്‍വറിന്റെ എല്ലാ കാര്യങ്ങളേക്കുറിച്ചു നിങ്ങള്‍ക്ക് നല്ലബോധ്യം ആണെന്നായിരുന്നു അപ്പോള്‍ വേണുവിന്റെ പരിഹാസം. ഒരു ചര്‍ച്ചക്ക് വിളിക്കുമ്പോള്‍ സ്വാഭിവികമായും അതേക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പഠിക്കും. വിഷയം സര്‍ക്കാറിനെതിരേ തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ കാര്യം പഠിക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു. തുടര്‍ന്നാണ് അദ്ദേഹം മാതൃഭൂമി ഭൂമികയ്യേറിയ ആരോപണം അദ്ദേഹം ഉന്നയിക്കുന്നത്.

കയ്യേറ്റം

കയ്യേറ്റം

ചാനലില്‍ ചര്‍ച്ച ചെയ്യുന്ന വിഷയം മാത്രമല്ല അതില്‍ കൂടുതലും പഠിച്ചിട്ടാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം കോഴിക്കോട് ജില്ലയില്‍ മാതൃഭൂമി നടത്തുന്ന കയ്യേറ്റത്തെക്കുറിച്ചു പറയുന്നു. ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകര പുല്ലിപ്പുഴയുടെ കൈവഴിയുടെ തീരത്ത് മാതൃഭൂമിയുടെ ഒരു കെട്ടിടം വരുന്നുണ്ടെന്നും അത് കണ്ടല്‍ കാട് വെട്ടിനശിപ്പിച്ചിട്ടും തണ്ണീര്‍ തടം നികത്തിയിട്ടാണെന്നും സജീഷ് വ്യക്തമാക്കുന്നു.

സ്ഥലം കാണാം

സ്ഥലം കാണാം

വേണുവിന് സമയം ഉണ്ടെങ്കില്‍ കോഴിക്കോട് വരുമ്പോള്‍ നമുക്ക് പോയി ആ സ്ഥലം കാണാം. അതും പ്രകൃതിക്ക് എതിരാണ്. അങ്ങനെ പ്രകൃതിക്ക് എതിരായ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ മാതൃഭൂമി നടത്തിയ കയ്യേറ്റത്തെക്കുറിച്ചും ചര്‍ച്ചചെയ്യണമെന്ന് സജീഷ് ചര്‍ച്ചാ അവതാരകന്‍ വേണുവിനോട് ആവശ്യപ്പെടുന്നു. മാതൃഭൂമി ചാനലിനെതിരേ സജീഷ് നടത്തിയ കയ്യേറ്റ ആരോപണത്തിനെതിര ഉടന്‍ തന്നെ വേണുവിന്റെ പ്രതികരണവും ഉണ്ടായി.

എനിക്കറിയില്ല

എനിക്കറിയില്ല

സജീഷ് നടത്തിയ കയ്യേറ്റത്തെക്കുറിച്ച് എനിക്കറിയില്ല. അങ്ങനേയുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതിനെതിരെ കര്‍ക്കശമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അതിനൊപ്പമാണ് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ചാനടക്കമുള്ളവര്‍ എന്നും വേണു വ്യക്തമാക്കുന്നു. പിന്നീട് വിഷയത്തിലേക്ക് മടങ്ങാന്‍ ശ്രമിച്ച വേണുവിനോട് മാതൃഭൂമിയുടെ കയ്യേറ്റ വിഷയത്തില്‍ ഉറച്ച നിലപാടാണോ വേണുവിനുള്ളതെന്ന് സജീഷ് ആവര്‍ത്തിച്ച് ചോദിക്കുന്നു.

ആ വിളവ്

ആ വിളവ്

ഉറപ്പാണോ എന്നൊക്കെ ചോദിച്ചാല്‍ മറ്റൊരു മറിപടി എനിക്കുവരുമെന്ന് പ്രതീക്ഷിക്കതക്കവണ്ണം ഒരു ലഘുചിത്തനായി ഇരിക്കരുതേ സജീഷേ എന്നാണ് ഇതിനുള്ള വേണുവിന്റെ മറുപടി. ആ വിളവ് ഇങ്ങോട്ടേക്ക് ഇറക്കല്ലേ എന്നും വേണു കര്‍ക്കശമായി പറയുന്നു. എന്നാല്‍ വേണുവിനെ കോഴിക്കോടേക്ക് വീണ്ടുംക്ഷണിക്കുന്നുവെന്നും ഞാന്‍ പറഞ്ഞ കാര്യത്തില്‍ വേണുവിന് പൊള്ളേണ്ടതില്ലെന്ന് സജീഷും മറുപടിയായി പറയുന്നു.

ചാലിയാറിന്‍റെ തീരത്ത്

ചാലിയാറിന്‍റെ തീരത്ത്

ചാലിയാറിന്റെ പ്രധാനപ്പെട്ട കൈവഴിയായ പുല്ലിപ്പുഴയുടെ തീരത്താണ് സജീഷ് ഉന്നയിച്ച മാതൃഭൂമിയുടെ കെട്ടിടം വരുന്നത്. മാതൃഭൂമി കോഴിക്കോട് എഡിഷന് വേണ്ടി പുതുതായി സ്ഥാപിക്കുന്ന പ്രസ് ആണ് ഇവിടെ വരാന്‍ പോവുന്നത്.

തണ്ണീര്‍ത്തടം

തണ്ണീര്‍ത്തടം

പ്രധാനപ്പെട്ട തണ്ണീര്‍ തടങ്ങള്‍, അതിന് സമീപത്തായുള്ള തോട് എന്നിവയേപ്പോലെ തന്നെയുള്ള പ്രദേശമായിരുന്നു ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശവും. മാത്രവുമല്ല കണ്ടല്‍ക്കാടുകള്‍ നിറഞ്ഞൊരു പ്രദേശവുമായിരുന്നു ഇവിടം. മൂന്നരമീറ്റര്‍ വീതിയുള്ള തോട് കെട്ടിടം നിര്‍മ്മാണത്തോടെ ഒരടിയിലേക്ക് കുറഞ്ഞതായും ഇതിനോടകം തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

കെട്ടിട നിര്‍മ്മാണം

കെട്ടിട നിര്‍മ്മാണം

കണ്ടല്‍ക്കാടും തണ്ണീര്‍ത്തടവും പൂര്‍ണ്ണായും മണ്ണിട്ട് നികത്തിയാണ് മാതൃഭൂമി കെട്ടിടം നിര്‍മിക്കുന്നതെന്ന ആരോപണം സോഷ്യല്‍ മീഡിയിലെ വീഡിയോയിലൂടെ ഒരു വ്യക്തി നേരത്തെ ഉന്നയിച്ചിരുന്നു. ദേശീയപാത വികസനസമയത്ത് പാടത്തുകൂടെ റോഡ് പോകുന്ന എന്ന് പറഞ്ഞ് സിപിഎമ്മിനേയും സര്‍ക്കാറിനേയും കരിവാരിത്തേച്ച് കാണിക്കുന്നു മാതൃഭൂമിയുടെ നഗ്നമായ നിയമലഘനം ആണ് ഇവിടെ കണ്ടുകൊണ്ടിരികുന്നതെന്ന് അയാള്‍ ആരോപിക്കുന്നു.

ക്ഷീണം

ക്ഷീണം

സജീഷ് ഉന്നയിച്ചത് പോലെ ഈ വിഷയം ചര്‍ച്ചചെയ്യാന്‍ ചാനല്‍ അവതാരകര്‍ തയ്യാറാവണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ നിറഞ്ഞുകഴിഞ്ഞു. പിവി അന്‍വര്‍ എംഎല്‍എ അടക്കുമുള്ളവരുടെ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്ന മാതൃഭൂമി ചാനലിന് തങ്ങള്‍ക്ക് നേരെ ഉയര്‍ന്ന കയ്യേറ്റ ആരോപണം ക്ഷീണമായിരിക്കുയാണ്.

ചര്‍ച്ച

ചാനല്‍ ചര്‍ച്ച

English summary
super prime time debate sk sajeesh against matheubhumi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X