'നിന്നെ കൊല്ലുമെടീ... എന്നും പറഞ്ഞ് ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു'; തടഞ്ഞപ്പോൾ കൈ തല്ലിയൊടിച്ചു'
'നിന്നെ കൊല്ലുമെടീ... എന്നും പറഞ്ഞ് ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു'; തടഞ്ഞപ്പോൾ കൈ തല്ലിയൊടിച്ചു'
കൊച്ചി: തൃപ്പൂണിത്തുറയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിക്ക് സഹ പ്രവർത്തകയുടെ ഭർത്താവിന്റെ ക്രൂരമർദനം. തൃപ്പൂണിത്തുറ പുതിയകാവ് മാളേകാട് അതിർത്തി റോഡിലാണ് സംഭവം നടന്നത്. ക്രൂരമർദനത്തിൽ ഷിജി സുധിലാലിനാണ് പരുക്കേറ്റത്.
നാലു വർഷമായി ഇവർ ജോലി ചെയ്യുന്ന സൂപ്പർ മാർക്കറ്റിലെ ഫോണിലേക്ക് വിളിച്ചു ഭാര്യയുമായി സംസാരിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, സൂപ്പർ മാർക്കറ്റിൽ തിരക്ക് ആയതിനാൽ ഷിജി ഇത് നിഷേധിച്ചു.
ഇതിനെ തുടർന്ന്, ഫോണിലൂടെ അസഭ്യ വർഷം നടത്തി എന്നും കാൽ മണിക്കൂറിനുശേഷം നേരിട്ട് എത്തി ആക്രമിച്ചെന്നും ആണ് പരാതി.

ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെ ആണ് ആശുപത്രി പരിശോധനകൾക്ക് ശേഷം ഇവരെ ആശുപത്രിയിൽ നിന്നു വീട്ടിൽ എത്തിച്ചത്. അതേസമയം, ഹെൽമറ്റ് കൊണ്ടും മറ്റും ക്രൂരമായ മർദനത്തിന് ഇരയാകുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു.കഴിഞ്ഞ ദിവസം ഉച്ചയോടെ പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പരുക്കേറ്റയാളോ ബന്ധുക്കളോ നേരിട്ടെത്തി പരാതി നൽകിയാൽ മാത്രമേ കേസെടുക്കാനാകൂ എന്നായിരുന്നു പൊലീസ് നിലപാട്. എന്നാൽ, സമീപ പ്രദേശത്ത് തന്നെ താമസിക്കുന്ന ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതിനോ കേസെടുക്കുന്നതിനോ പൊലീസ് തയാറായിട്ടില്ലെന്നും പരാതിക്കാർ പറയുന്നു.

സംഭവം നടന്നത് ഇങ്ങനെ ; - ഉച്ചയ്ക്ക് 12 മണിയോടെ സൂപ്പർ മാർക്കറ്റിൽ എത്തുകയായിരുന്നു ഭർത്താവ്. സൂപ്പർ മാർക്കറ്റിൽ എത്തിയ ശേഷം ഷിജിയാണോ എന്നു ചോദിച്ചു. തുടർന്ന് യുവതിയുടെ മറുപടി അതെ എന്നായി. നിന്നെ ഞാൻ കൊല്ലുമെടീ എന്ന് പ്രതികരിച്ചാണ് ഭർത്താവ് ആക്രമിച്ചത്. മുഖത്തടിക്കുകയും തലയ്ക്കും കയ്യിനും എല്ലാം ഹെൽമറ്റ് കൊണ്ട് അടിച്ചെന്നും ആക്രമം ഏറ്റുവാങ്ങിയ യുവതി പറയുന്നു.

തുടർന്ന് കടയുടമ എത്തി ഇയാളെ തടയാൻ ശ്രമിച്ചു. എന്നാൽ, ഇത് നടന്നില്ല. വേറെ സഹപ്രവർത്തകർക്കും മർദനം ഏറ്റു. ഇതിനിടെ സ്ഥലത്തുണ്ടായിരുന്നവർ പലരും ഇടപെട്ട് ഇയാളെ പിടിച്ചു മാറ്റുകയായിരുന്നു. തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സിടി സ്കാൻ ഉൾപ്പെടെയുള്ളവയ്ക്കായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുകയായിരുന്നെന്നും പരാതിക്കാരി പറഞ്ഞു.

അതേസമയം, കൊട്ടാരക്കരയില്‍ത്ത് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശി ഷമീര്‍ ആലമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളുടെ അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര കുളക്കടയിലെ ഹോളോബ്രിക്‌സ് കമ്പനിയിലെ തൊഴിലാളിയായിരുന്നു ഷമീര്‍ ആലം. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന ദമ്പതികളുടെ മകളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.
Recommended Video


ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനം വിവരം പുറത്തറിയുന്നത്. ഷമീര്‍ ആലം പീഡിപ്പിച്ചത് കുട്ടി മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ അപകടം മണത്ത പ്രതി കുളക്കടയില്‍ നിന്നും പത്തനാപുരത്തേക്ക് താമസം മാറിയിരുന്നു. എന്നാല്‍, പുത്തൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പത്തനാപുരത്തുണ്ടെന്ന് വ്യക്തമായി. പൊലീസ് തന്നെ തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയ പ്രതി നാട്ടിലേക്ക് പോകാന്‍ പുറപ്പെട്ടു. യാത്രക്കിടെ ആലപ്പുഴയില്‍ വച്ചാണ് പുത്തൂര്‍ പൊലീസ് ഷമീറിനെ പിടികൂടിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

എന്നാൽ, ചിറ്റാരിക്കലിൽ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് 17 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രാർഥനയുടെ മറവിൽ പ്രതിയുടെ വീട്ടിൽ വച്ചും പരാതിക്കാരിയുടെ വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2014 മാർച്ച് മുതൽ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി സണ്ണി ഒന്നര ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.












Click it and Unblock the Notifications