മദനിക്ക് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി
ദില്ലി: ബെംഗളൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി.
രോഗബാധിതയായ അമ്മയെ കാണാന്‍ പോകാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. വിചാരണക്കോടതിയില്‍ ഹാജരാകുന്നതിലും കോടതി ഇളവ് അനുവദിച്ചു. കേസിന്റെ വാദത്തിനായി എല്ലാ ദിവസവും കോടതിയില്‍ ഹാജരാകണമെന്ന നിബന്ധന കോടതി ഒഴിവാക്കി. സാന്നിധ്യം ആവശ്യമുള്ളപ്പോള്‍ മാത്രം കോടതിയില്‍ ഹാജരായാല്‍ മതി.

നാട്ടിലേക്ക് പോകുന്ന സമയവും ദിവസവും കോടതി തീരുമാനിക്കും. അത് എത്ര ദിവസം വേണമെന്ന് വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. അമ്മയുടെ രോഗ വിവരങ്ങള്‍ മദനി രേഖാമൂലം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തനിക്കെതിരെയുള്ള എല്ലാ കേസുകളിലും ഒരുമിച്ച് വാദം കേള്‍ക്കണമെന്ന ആവശ്യം പിന്നീട് പരിഗണിക്കും.
മദനിയുടെ ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി കഴിഞ്ഞ ആഴ്ച്ച സുപ്രീംകോടതി പുതിയ ബഞ്ച് രൂപീകരിച്ചിരുന്നു. ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്നതാണ് പുതിയ ബഞ്ച്. ജസ്റ്റിസ് ജെ ചെലമേശ്വര്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് പുതിയ ബഞ്ച് രൂപീകരിച്ചത്.












Click it and Unblock the Notifications