ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി, ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല
ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് കേസില്‍ ഹൈക്കോടതിവിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിക്ക് സ്റ്റേ അനുവദിക്കാതെ സുപ്രീംകോടതി. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.
ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോതിയില്‍ മുന്നോട്ട് വച്ച ആവശ്യം എന്നാല്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിക്കുകയായിരുന്നു.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനുള്ള 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ജനസംഖ്യാടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പ് തീരുമാനിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും അന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി.ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന മെയ് 28ലെ ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന് ബെഞ്ച് തള്ളിയത്. സ്കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരുന്നവരുടേയും ബന്ധപ്പെട്ട സമുദായത്തിന്റെയും വാദം കേള്‍ക്കാതെ പൊതുതാല്പര്യ ഹര്‍ജിയില്‍ പുറപ്പെടുവിച്ച വിധി നിലനില്‍ക്കുന്നതല്ലെന്നായിരുന്നു പുനഃപരിശോധന ഹര്‍ജിയിലെ വാദം. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. ജനസംഖ്യ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ കണക്കാക്കി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നാണ് ഹൈക്കോടതി വിധിച്ചത്. ഒരു വിഭാഗത്തിന് മാത്രം ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് വിവേചനം ആണെന്നും കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ ബെഞ്ചാണ് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിക്കാതെ സ്കോളര്‍ഷിപ്പ് നല്കിയാല് അത് അനര്‍ഹര്‍ക്കായിരിക്കും ലഭിക്കുക എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നത്.
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പില്‍ 80 ശതമാനം മുസ്്ലിം വിദ്യാര്‍ത്ഥികളും ക്രിസ്ത്യന്‍ 20 ശതമാനം ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളും എന്ന മാനദണ്ഡം ഭരണഘടന വിരുദ്ധമാണെന്നാണ് ഹൈക്കോടതി വിധി. സ്കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വേണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഹൈക്കോടതി വിധി നിലവിലുള്ള വസ്തുതകളും രേഖകളും പരിശോധിക്കാതെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിരുന്നത്. രജീന്ദ്ര സച്ചാര്‍ സമിതി ശുപാര്‍ശകളുടെയും പാലോളി സമിതി ശുപാര്‍ശയുടെയും അടിസ്ഥാനത്തിലാണ് മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിച്ച് 80 ശതമാനം സ്കോളര്‍ഷിപ്പ് നല്കികൊണ്ടിരിക്കുന്നത്.

ക്രിസ്ത്യന്‍ സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ സംബന്ധിച്ച രേഖകളില്ലെന്നും ജസ്റ്റിസ് കെബി കോശിയെ അക്കാര്യം പരിശോധിക്കാനായി നിയോഗിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറയിച്ചു. ജസ്റ്റിസ്സ് കോശി സമിതി റിപ്പോര്‍ട്ട് കിട്ടിയ ശേഷം പോരായ്മകള്‍ പരിഹരിക്കുമെന്നും അതുവരെ നിലവിലെ രീതി തുടരുന്നതാണ് ഉചിതമെന്നും അല്ലെങ്കില്‍ അര്‍ഹരായവര്‍ പുറത്താകുകയും അനര്‍ഹര്‍ക്ക് സ്കേളര്‍ഷിപ്പ് ലഭിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എണ്‍പത്-ഇരുപത് അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സ്വകാര്യ മുസ്ലീം ട്രസ്റ്റും കോടതിയെ സമീപിച്ചിരുന്നു.
Recommended Video

കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ തടസ്സ ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ന്യൂനപക്ഷ സ്കോളര്‍ഷിപിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് പ്രതിക്ഷേധാര്‍ഹമാണെന്ന് പറഞ്ഞ് സിറോമലബാര്‍ സഭയും രംഗത്ത് വന്നിരുന്നു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സര്‍വകക്ഷിയോഗത്തിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്നും ഇതിനുപിന്നില്‍ ചില സമ്മര്‍ദ്ദമുണ്ടായെന്ന് അനുമാനിക്കണമെന്നും സീറോ മലബാര്‍ സഭ പറഞ്ഞു.
പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications