കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ്: മുദ്രവെച്ച കവറുമായി സർക്കാർ; സ്വീകരിക്കാതെ സുപ്രീം കോടതി
ഡൽഹി: സംസ്ഥാന സർക്കാർ മുദ്രവെച്ച കവറിൽ കോടതിയിൽ കൈമാറാൻ ശ്രമിച്ച സന്ദേശം സ്വീകരിക്കാതെ എതിർപ്പ് കാണിച്ച് സുപ്രീംകോടതി. കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിൽ പ്രതിയായ മണിച്ചന്റെ മോചനത്തെ സംബന്ധിക്കുന്ന വിഷയത്തിൽ ആണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സന്ദേശം സമർപ്പിച്ചത്.
മുദ്രവെച്ച കവറിൽ ആയിരുന്നു സംസ്ഥാന സർക്കാറിന്റെ സന്ദേശം സുപ്രീംകോടതിയിൽ എത്തിയത്. ഇതിന് പിന്നാലെ ആണ് സുപ്രീംകോടതിയുടെ എതിർപ്പ് ഉണ്ടായത്. കോടതിയെ അറിയിക്കാനുള്ള വിഷയങ്ങൾ സത്യവാങ്മൂലത്തിലൂടെ അറിയിച്ചാൽ പോരെ എന്നായിരുന്നു സംസ്ഥാന സർക്കാരിനോട് കോടതി ചോദിച്ചത്.
സന്ദേശം മുദ്രവെച്ച കവറിൽ തന്നെ സമർപ്പിക്കണം എങ്കിൽ സംസ്ഥാന സർക്കാർ പ്രത്യേക അപേക്ഷ സുപ്രീം കോടതിക്ക് മുമ്പാകെ നൽകണമെന്നും കോടതി നിർദേശിച്ചു. ഇതിനുവേണ്ടി ഏഴു ദിവസത്തെ സമയം കൂടി കോടതി അനുവദിച്ചു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് ഹമീദ് മുദ്രവെച്ച കവറിലെ സന്ദേശം സുപ്രീം കോടതിക്ക് കൈമാറിയത്. .
കല്ലുവാതുക്കൽ മദ്യ ദുരന്തം കേസിലെ മുഖ്യ പ്രതി മണിച്ചൻ നിലവിൽ ജയിലിൽ കഴിയുകയാണ്. ജീവപര്യന്തം ജയിൽ ശിക്ഷ അനുഭവിക്കാൻ തുടങ്ങിയിട്ട് 20 വർഷം കഴിയുന്നു. ഈ കാരണം ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് അനുവദിക്കണം എന്നതാണ് മണിച്ചൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്.
കേസിൽ 3 മാസത്തിനുളളിൽ വേണ്ട തീരുമാനം സ്വീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. ഫെബ്രുവരിയിലാണ് സംസ്ഥാന ജയില്‍ ഉപദേശക സമിതിയ്ക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നടപടി വിലയിരുത്താന്‍ കേസ് വീണ്ടും സുപ്രീം കോടതി ഇന്ന് പരിഗണിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് സംസ്ഥാന സര്‍ക്കാർ മുദ്രവെച്ച കവറിലെ സന്ദേശം സുപ്രീം കോടതിക്ക് കൈമാറാന്‍ ശ്രമിച്ചത്.
സർക്കാർ കോടതിയിൽ സമർപ്പിച്ച സന്ദേശത്തിൽ രഹസ്യാത്മകത കാത്തു സൂക്ഷിക്കേണ്ടതുണ്ട്. അതിനാൽ, മാത്രമാണ് കോടതിയ്ക്ക് മുന്നിൽ മുദ്രവെച്ച കവറില്‍ കൈമാറാന്‍ ശ്രമിക്കുന്നതെന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ കോടതിയില്‍ വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തില്‍ രഹസ്യമായി ഒന്നും തന്നെ ഇല്ലെന്നാണ് സുപ്രീം കോടതി ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, അഭയ് എസ്. ഓക എന്നിവ] അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്. അതേസമയം, മണിച്ചന്റെ ഭാര്യ ഉഷ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.
'നിനക്ക് വേണ്ടി മരിക്കാന്‍ ഞാൻ തയ്യാറാണ്'; ആ പ്രണയ വിവാഹം അവസാനിച്ചത് കൊടും ക്രൂരതയിൽ
2000 ഒക്ടോബറിലാണ് കല്ലുവാതുക്കല്‍ മദ്യ ദുരന്തം നടന്നത്. കേരള ബിവറേജസ് കോര്‍പ്പറേഷന്റെ വ്യാജ സ്റ്റിക്കറുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസ് എടുത്തിരുന്നത്. മദ്യം വാങ്ങി അതില്‍ ഒട്ടിക്കുന്നതിന് ബിവറേജസ് കോര്‍പ്പറേഷന്റെതെന്ന് തോന്നിപ്പിക്കുന്ന വ്യാജ സ്റ്റിക്കറുകള്‍ നിര്‍മ്മിച്ച് സൂക്ഷിച്ചിവെന്നാണ് കേസ്. ഇതിന് പിന്നാലെ 2002 ജൂണ്‍ 14 - നായിരുന്നു കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിന്റെ വിധി പ്രഖ്യാപിച്ചത്. കൊല്ലം അഡീഷണല്‍ ജഡ്ജി എന്‍. ചന്ദ്രദാസന്‍ നാടാരാണ് വിധി പ്രഖ്യാപിച്ചത്. കേസിലെ പ്രധാന പ്രതിയാണ് ഇപ്പോൾ ജയിൽ കഴിയുന്ന മണിച്ചൻ. 48 പേര്‍ പ്രതികളാണ് ഈ കേസിൽ ഉളളതെന്നാണ് റിപ്പോർട്ട്.